മീനുകള്‍


















ഉറക്കത്തിലും ഉണര്‍വിലും കണ്ണ് തുറന്നിരിക്കുന്നുന്ടെങ്കിലും
രണ്ടു തരത്തിലുണ്ട്

അറിവിന്റെ (അജ്ഞതയുടെ ) ആഴങ്ങളില്‍ തപസ്സിരിക്കുന്നവരും,
അതെ ആഴങ്ങളുടെ മുകളില്‍ നീന്തി തുടിക്കുന്നവരും

ആദ്യത്തെ വിഭാഗം ആരെയും ഒന്നും ചെയ്യാറില്ല ;
എന്ത് പറഞ്ഞാലും ചെയ്താലും...

എന്നാല്‍

രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ്
അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും
എന്നാലും മൃദുവായി ചെതുമ്പലുകള്‍ കളയുക മാത്രമേ ചെയ്യാറുള്ളൂ

വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
തോലുരിക്കുക തന്നെയാണ് പതിവ്

26 അഭിപ്രായങ്ങൾ:

  1. വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
    തോലുരിക്കുക തന്നെയാണ് പതിവ്

    മറുപടിഇല്ലാതാക്കൂ
  2. നല്ല വിവരണം :)

    "വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
    തോലുരിക്കുക തന്നെയാണ് പതിവ്" .... എന്തിനാ അങ്ങനെ

    മറുപടിഇല്ലാതാക്കൂ
  3. ആഴത്തില്‍ ഉള്ളവ തൊലിക്കട്ടി കൂടിയവ ആയിരിക്കും.
    അതുകൊണ്ട് തൊലി ഉരിക്കുക തന്നെ ആണ് വേണ്ടത്‌.

    തൊലി ഉരിക്കെണ്ടവയെ ചെറുതായി നന്നായി പറഞ്ഞപ്പോഴും ചിത്രം അതിനേക്കാള്‍ തിളങ്ങി.

    മറുപടിഇല്ലാതാക്കൂ
  4. വളരെ ആഴത്തില്‍ ചെന്ന് പിടിക്കുന്നവയെ
    തോലുരിക്കുക തന്നെയാണ് പതിവ്

    മറുപടിഇല്ലാതാക്കൂ
  5. തോലുരിക്കുമ്പോള്‍ ചോരച്ചാലുകള്‍ കാണും . പക്ഷെ ,ഈ ചോരയെ തരംതിരിക്കുന്നവരെ സൂക്ഷിക്കുക .

    മറുപടിഇല്ലാതാക്കൂ
  6. ഉമേഷ്‌, ഇതാസ്വദിച്ചു...

    മറ്റുള്ളവര്‍ തോലുരിക്കാതിരിക്കാന്‍ അറിവിന്റെ/ അജ്ഞതയുടെ പുറമേ മാത്രമേ ഞാന്‍ നീന്താറുള്ളൂ. അടിത്തട്ടില്‍ പോകാറില്ല. ഒന്നും കാണാതെ കണ്ടും കേള്‍ക്കാതെ കേട്ടും അങ്ങനെ അങ്ങനെ അങ്ങനെ...

    മറുപടിഇല്ലാതാക്കൂ
  7. തൊലിക്കട്ടി കൂടിയവയായതുകൊണ്ട് തന്നെയാവും തോലുരിക്കുന്നത് അല്ലേ ;-)

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം.... കുറച്ചു സത്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  9. സുമേഷ് | Sumesh Menon:
    വഴി മറക്കതിരുന്നതിനു നന്ദി

    ഒഴാക്കന്‍.:
    പിന്നെന്താ ചെയ്യുക അല്ല എന്താ ചെയ്യേണ്ടത് ?!


    OAB/ഒഎബി
    ആണോ ? !!!


    അജ്ഞാത :
    അജ്ഞാത സുഹൃത്തേ വളരെ നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും ഇനി വരുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കണേ പേരിന്റെ കഷണമെങ്കിലും :-)


    പട്ടേപ്പാടം റാംജി:
    വഴി മറക്കാത്ത സാനിധ്യത്തിനു വളരെ നന്ദി


    റ്റോംസ് കോനുമഠം:
    തന്നെയാണ് പതിവ് !!!!! ആശാനെ നന്ദി


    sm sadique :
    തീര്‍ച്ചയായും മാഷെ അവരെ നമ്മള്‍ കരുതിയിരുന്നേ പറ്റൂ


    ജീവി കരിവെള്ളൂര്‍ :
    അങ്ങനെയാണെങ്കില്‍ പിന്നെ അങ്ങനെ തന്നെ ഞാനായിട്ട് തിരുത്തുന്നില്ല

    കാണാമറയത്ത് :
    മായ്ചെഴുതാന്‍ ആദ്യമാണെന്ന് തോന്നുന്നു. വന്നതിനും കമ്മന്റിയത്തിനും വളരെ നന്ദി വീണ്ടും വരണമെന്ന അഭ്യര്‍ഥന കൂടിയുണ്ട്

    എല്ലാവര്ക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. ഉമേഷ്,
    "രണ്ടാമത്തെ വിഭാഗം വളരെ സെന്സിബിലാണ് "
    ഞാനീ വിഭാഗത്തില്‍‌പ്പെടും..
    അത് കൊണ്ട് തന്നെ എളുപ്പത്തില്‍ വലയിലാകുകയും ചെയ്യും.
    എന്നാലും സാരമില്ല....തൊലിയുരിക്കില്ലല്ലോ!!!

    മറുപടിഇല്ലാതാക്കൂ
  11. വളരെയിഷ്ടപ്പെട്ടു
    തിളങ്ങി നില്‍ക്കുന്ന ചിത്രം
    തൊലിയുരിക്കേണ്ടുന്ന കണ്ടെത്തല്‍ ചിന്തനീയം !

    മറുപടിഇല്ലാതാക്കൂ
  12. enikk oru pidiyum kitiyilla.. ithentha sambhavam enu..

    comment kal vayichu nokkiyapolum ath thane avastha..

    njan enthu cheyyatte ?

    മറുപടിഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം ഉമേഷ്!

    ( ഞാനാദ്യം വായിച്ചത് 15മീനുകൾ എന്നാണ്! പിന്നല്ലേ സംഗതി കമന്റിന്റെ എണ്ണമാണെന്ന്!)

    മറുപടിഇല്ലാതാക്കൂ
  15. Vayady ;
    വീണ്ടും ഇത് വഴി വന്നു അല്ലെ അപ്പൊ വാക്ക് പാലിച്ചതിനു നന്ദി രണടാമത്തെ വിഭാഗത്തിലാണ് എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!!


    എം.പി.ഹാഷിം:
    ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം


    Sirjan :
    ആശാനെ ഞാന്‍ തോറ്റു.!!!!
    പറഞ്ഞു തരാനൊന്നും അറിയില്ല ബ്ലോഗിലെ വല്ല്യ പുലികളെ അനുകരിച്ചു ഒന്നെഴുതി നോക്കിയതാണ് സത്യം പറഞ്ഞതില്‍ വളരെ സന്തോഷം ഉണ്ട്

    jayanEvoor:
    ആശാനെ അതൊരു പരീക്ഷണാര്‍ത്ഥം വെച്ചതാ നീക്കി ഇനി ആവര്‍ത്തിക്കില്ല

    എല്ലാവര്ക്കും വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. അതു തകർത്തു...
    ആ തൊലിയുരിയ്ക്കൽ!!...

    മറുപടിഇല്ലാതാക്കൂ
  17. നന്നായി...പ്രത്യേകിച്ച് ആ ചിത്രം...

    മറുപടിഇല്ലാതാക്കൂ
  18. Typist | എഴുത്തുകാരി :
    പാച്ചു :
    നിയ ജിഷാദ് :

    വന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാര്ക്കും നൂറു നന്ദി
    മഷിത്തണ്ടില്‍ വന്ന എല്ലാവര്ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  19. പണ്ട് മീൻപ്പിടുത്തമായിരുന്നു ..അല്ലെ...


    വിഷുക്കണിയതൊട്ടുമില്ല , വെള്ളക്കാരിവരുടെ നാട്ടില്‍ ...
    വിഷാദത്തിലാണ്ടേവരും സമ്പത്തുമാന്ദ്യത്തിൻ വക്ഷസ്സാൽ
    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ; ഒരാള്‍ക്കും വേണ്ട
    വിഷുവൊരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;
    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...
    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

    മറുപടിഇല്ലാതാക്കൂ
  20. ബിലാത്തിപട്ടണം / Bilatthipattanam:
    ഏയ്‌ അങ്ങനെയൊന്നുമില്ല
    കവിത കൊള്ളാം

    സലാഹ് :
    വന്നതിനു വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍