മൂന്നു ജന്മങ്ങള്‍










നിന്റെ തെറ്റിനെയും അബദ്ധങ്ങളെയും  മായ്ച്ചു
തേഞ്ഞു തേഞ്ഞു തീരാനൊരു  ജന്മം
















നന്നായി  എഴുതാന്‍  കൂര്‍പ്പിച്ചു കൂര്‍പ്പിച്ചു
ഇല്ലാതായ രണ്ടാമത്തെ   ജന്മം


















വെട്ടിയും  തിരുത്തിയും അവസാനം ചവറ്റു കോട്ടയിലേക്ക്
വലിച്ചെറിയാന്‍ മൂന്നാമത്തെ ജന്മം






28 അഭിപ്രായങ്ങൾ:

  1. മൂന്നും ചേര്‍ന്നാല്‍ ഒരു ശരാശരി മനുഷ്യ ജന്മം !!

    മറുപടിഇല്ലാതാക്കൂ
  2. കൂര്‍പ്പിച്ചെഴുതി, മായ്ച്ച്....
    തൃപ്തനല്ല ഞാന്‍.

    മറുപടിഇല്ലാതാക്കൂ
  3. വെട്ടിയും തിരുത്തിയും അവസാനം......

    മറുപടിഇല്ലാതാക്കൂ
  4. ഹംസ :
    വരവിനും കമന്റിനും നന്ദിയുണ്ട് കേട്ടോ

    സമാന്തരന്‍ :
    അതെന്താ ആശാനെ അങ്ങനെ

    Vayady:
    അവസാനം ഒന്ന് തെളിച്ചു പറയെന്റെ വായാടി

    മറുപടിഇല്ലാതാക്കൂ
  5. ഇതൊക്കെ കാണാൻ എന്റെ ജന്മം പിന്നെയും ബാക്കി....!! :)
    നല്ല കണ്ടെത്തൽ ഉമേഷ് , നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. ഭായി :
    പ്രോത്സാഹനത്തിനു നന്ദി ഭായി

    ഉഷശ്രീ (കിലുക്കാംപെട്ടി) :
    വരവിനും വായനയ്ക്കും നൂറു നന്ദി

    പട്ടേപ്പാടം റാംജി :
    അതന്നെയാ ഞാനും ചോദിക്കുന്നെ ?
    :-)

    സലാഹ് :
    അങ്ങനെ പറഞ്ഞു പേടിപ്പിക്കല്ലേ

    ഒഴാക്കന്‍. :
    ഇഷ്ടായി എന്ന് പറഞ്ഞതിഷ്ടായി

    വഴി മറക്കാത്ത സാനിധ്യത്തിനു എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  7. ഉഗ്രൻ….ഉഗ്രൻ… ഉഗ്രൻ…
    മൂന്നും.
    ചെറുതെങ്കിലും അത്യുഗ്രൻ
    കൂർപ്പിച്ച് …കൂർപ്പിച്ച് വാക്കുകളെ ഹ്രദയത്തിൽ നിന്നും ഹ്രദയങ്ങളിലേക്ക് പടർത്തൂ പ്രിയ സുഹ്രത്തെ….

    മറുപടിഇല്ലാതാക്കൂ
  8. sm sadique :
    ആശാനെ ആശംസയ്ക്ക് നന്ദി, വരവിനും

    മറുപടിഇല്ലാതാക്കൂ
  9. തേഞ്ഞുതീരാന്‍ മാത്രമത്രേ ജന്മങ്ങള്‍ ....ജ്വലിച്ച് വെളിച്ചമായി ഉരുകിത്തീരുന്ന മെഴുകുതിരിപോലെ
    congrats....best

    മറുപടിഇല്ലാതാക്കൂ
  10. മായിച്ചു തേഞ്ഞു പോകാതെ,
    കൂര്‍പ്പിച്ചു ഇല്ലാതാകാതെ,
    വെട്ടിത്തിരുത്തി വലിച്ചെറിയപ്പെടാതെ..
    കാറ്റത്ത്‌ കത്തിക്കൊണ്ടേയിരിക്കുന്നു ഞാന്‍!
    എപ്പോള്‍ കേട്ടുപോകുമെന്നറിയില്ല .

    മറുപടിഇല്ലാതാക്കൂ
  11. Abdulkader kodungallur:
    മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം , ആശംസയ്ക്ക് നിറഞ്ഞ നന്ദി

    ഇസ്മായില്‍ കുറുമ്പടി ( തണല്‍):
    ആശാനെ ഇത് കലക്കീട്ടുണ്ടല്ലോ
    വരവിനും കമന്റിനും നന്ദിയുണ്ടേ ...

    മറുപടിഇല്ലാതാക്കൂ
  12. ഒന്നും എഴുതാതിരിക്കുക.
    തേയില്ല.
    കൂര്‍പ്പിക്കേണ്ട
    പുതിയത് വാങ്ങും വേണ്ട
    എന്തേയ്‌നു..

    മറുപടിഇല്ലാതാക്കൂ
  13. മായ്ക്കാതെയും വെട്ടിത്തിരുത്താതെയും എങ്ങിനെ ജന്മങ്ങള്‍ ഇല്ലാണ്ടാവും .

    മറുപടിഇല്ലാതാക്കൂ
  14. OAB/ഒഎബി :
    അങ്ങനെ മാത്രം പറയല്ലേ

    Gopakumar V S (ഗോപന്‍ ):
    വരവിനും കമന്റിനും നന്ദി , പിന്നെ കുറേക്കാലമായല്ലോ കണ്ടിട്ട്

    ജീവി കരിവെള്ളൂര്‍ :
    വഴിമറക്കാത്ത സാനിധ്യത്തിനു നന്ദി

    അഭിജിത്ത് മടിക്കുന്ന് :
    അഭീ നമസ്കാരമുണ്ട് :-)

    മറുപടിഇല്ലാതാക്കൂ
  15. ഇതു കൊള്ളാലോ. പക്ഷെ കവിതയുടെ ഭംഗി എന്നു പറയാൻ പറ്റില്ല. ചിത്രങ്ങളില്ലെങ്കിൽ സംവദിക്കാൻ ബുദ്ധിമുട്ടായേക്കുമല്ലോ..

    മറുപടിഇല്ലാതാക്കൂ
  16. ചിതല്‍/chithal:
    ചിത്രങ്ങള്‍ ഒഴിച്ച് കൂടാന്‍ വയ്യാത്തത് തന്നെയാണ് എപ്പോഴും...
    വളരെ നന്ദി ചിതല്‍ കമന്റിനു

    ബിഗു:
    ബിഗുലെട്ടാ നന്ദി

    മറുപടിഇല്ലാതാക്കൂ
  17. വരികളെന്തിനധികം..!!
    ആശംസകള്‍..തുടരുക..

    മറുപടിഇല്ലാതാക്കൂ
  18. വെട്ടി മായിച്ച് കൂർപ്പിച്ചെഴുതിയിട്ടെന്തായി ?
    കുട്ടയിൽ ചവറായിട്ടാജന്മങ്ങൾ ഒടുങ്ങി !

    മറുപടിഇല്ലാതാക്കൂ
  19. നന്നായിരിക്കുന്നു മൂന്ന് ജന്മങ്ങള്‍..

    പറഞ്ച്ച്ചിരിക്കുന്ന ഓര്‍ഡര്‍ ഒന്നു മാറിയാല്‍ better ആയിരിക്കുമോ എന്നൊരു സംശയം ???

    "എഴുതാന്‍ കൂര്‍പ്പിച്ചു കൂര്‍പ്പിച്ചു
    ഇല്ലാതായ ജന്മം " ആദ്യം പറയാം ആയിരുന്നു..

    ഈ തെറ്റ് മാറ്റാന്‍ "തെറ്റിനെയും അബദ്ധങ്ങളെയും മായ്ച്ചു തേഞ്ഞു തേഞ്ഞു തീരാനൊരു ജന്മം" രണ്ടാമതും

    മറുപടിഇല്ലാതാക്കൂ
  20. ജീവിതങ്ങളുടെ ഈ ആഖ്യാനം നന്നായി

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍