പ്രണയാസ്തമയം
























 എന്തിനായിരിക്കും നമുക്കിടയില്‍ 
ഇണക്കവും പിണക്കവും ഇതളുകളായി
ഇന്നലെയുടെ കറുത്ത പൂക്കള്‍ വിടര്‍ന്നത് ?
സങ്കല്‍പ്പ കഥകളുടെ ചതുപ്പ് നിലങ്ങളില്‍ പതിഞ്ഞ
ആദ്യ കാല്‍പ്പാടുകള്‍ ആരുടെതായിരിക്കും
എന്റേതോ, അതോ നിന്റേതോ ....

ഇന്ന് നിനക്ക് ചിരിക്കാന്‍
എന്റെ കുരുടന്‍ കിനാക്കളുണ്ട്
നാളെ നിനക്ക് മറക്കുവാന്‍
നമ്മള്‍ ഒത്തു ചേര്‍ന്ന നിമിഷങ്ങളുണ്ട്‌
മനസ്സിന്റെ ഇരുണ്ട ഇടനാഴികളില്‍
ഓര്‍മ പിശാച് നിഴലുകളെ പിന്തുടരുമ്പോഴും
നീയെന്ന സ്വപ്നത്തെ
യാഥാര്‍ത്ഥ്യമാക്കാന്‍  മോഹിച്ചു പോയത്
എന്റെ തെറ്റ് 

തെറ്റും ശരിയും  ആപേക്ഷികമെന്നു അച്ഛന്‍
തെറ്റില്‍ നിന്നാണ് ശരിയുണ്ടാകുന്നതെന്ന്  അമ്മ
ഇതിലേതാണ് ശരിയെന്നറിയാതെ
ഇവര്‍ക്ക് പറ്റിയ തെറ്റായ ഞാന്‍

ഇനി നമുക്ക് ചിരിക്കാം ...
എന്തെന്നാല്‍
പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ്   നാം 
ഇനി നമുക്ക് പിരിയാം...
പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
ഒന്നെനിക്ക് തരിക
ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...


സുഹൃത്തും സഹപാഠിയും ആയ ജിതിന്റെ , ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച കവിത.
ബംഗ്ലൂരില്‍ പഠനത്തിനിടെ ഹൃദയ സംബന്ധിയായ അസുഖം വന്നു നമ്മെ
വിട്ടുപോയ ജിതിന്റെ ഓര്‍മ്മകള്‍ക്ക് ഈ ആഗസ്ത് 12  നു രണ്ടു വയസ്സ് തികയുകയാണ് .
പോളി ടെക്നിക് കോളേജ്   മാഗസിനില്‍ പ്രസിദ്ധീകരിച്ചതാണ് ഈ കവിത . 

ജിതിന്റെ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഇവിടെയും ഓര്‍ക്കുട്ട്  കംമുനിട്ടി ഇവിടെയും കാണാം
സുഹൃത്ത് ടോണി ജോണ്‍, ജിതിനെ കുറിച്ചെഴുതിയത്‌  ഇവിടെ വായിക്കാം

30 അഭിപ്രായങ്ങൾ:

  1. ചിരിക്കാന്‍ പറഞ്ഞു തന്നിട്ട്
    നീ പകരമെടുത്തത് നമ്മുടെ
    കണ്ണു നീരാണല്ലോ
    ഓര്‍മ്മകളിലുണ്ടാകും
    മിഴിനീരസ്തമിക്കുന്നത് വരെ ......

    മറുപടിഇല്ലാതാക്കൂ
  2. ജിതിന്റെ ഓര്‍മ്മകളില്‍ ദുഖപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. its toooooooooo....
    ormakalanu nammale kooduthal vedanippikkunnathu........

    മറുപടിഇല്ലാതാക്കൂ
  4. ഒരു നിദ്രയുടെ ആലസ്സ്യത്തിലെന്ന പോലെ എപ്പോഴോ കൈവിട്ടുപോയ ഒരു ചങ്ങാതി... ഓര്‍മ്മകള്‍ക്ക് പകരമാവാന്‍ ഈ സുഹൃത്തല്ലാതെ മറ്റാരാ....? ചിലവിട്ട മണിക്കൂറുകളും പങ്കുവെച്ച സൗഹൃദവും പറയാന്‍ ബാക്കിയായ ജീവിതവും...! എല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു പരക്കം പാച്ചിലില്‍ കൈവിട്ടു പോയതോ നീ....?

    മറുപടിഇല്ലാതാക്കൂ
  5. അതീവ ഹൃദ്യമായ ഒരു കവിത. പങ്കു വച്ചതിനു ഒരുപാട് നന്ദി.
    ആദരാഞ്ജലികള്‍ :(

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം പറഞ്ഞ് അവന്‍ നമ്മെ വിട്ടു പിരിഞ്ഞല്ലെ..

    അര്‍പ്പിക്കട്ടെ ആദരാഞ്ജലികള്‍.

    എല്ലാവര്‍ക്കും ഓണം, റംസാന്‍ ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  7. പ്രണയത്തിന്റെ സിംഫണി എന്തെന്നറിഞ്ഞവരാണ് നാം
    ഇനി നമുക്ക് പിരിയാം...
    പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
    ഒന്നെനിക്ക് തരിക
    ഹൃദയ രക്തത്താലെന്റെ , മനസ്സിലെ നിന്റെ ചിത്രങ്ങള്‍ക്ക്
    അടിക്കുറിപ്പുകള്‍ എഴുതട്ടെ ഞാന്‍ ...

    എത്റ ഹൃദയ സ്പര്ശിയാണ് ജിത്തിന്റെ വരികള്‍ .
    ചിലതിനെ കാലം നുള്ളിയെടുക്കുന്നു.
    പങ്കു വച്ചതിനു ഉമേഷിന്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. chila janmangal enganeya.......parayanullath paranj theerathe...ottiri bakki vachu...


    vidhi...enna 2 aksharattil namukkathine cheerthu vakkam.....

    മറുപടിഇല്ലാതാക്കൂ
  9. വേര്‍പ്പാടുകളുടെ നൊമ്പരം അത് അനുഭവിച്ചവനെ അറിയൂ...

    മറുപടിഇല്ലാതാക്കൂ
  10. ജിതിന്റെ കവിത വായിക്കുകയും ആദരാഞ്ജലികള്‍ അറിയിക്കുകയും ചെയ്ത മുഴുവന്‍ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. ഒരു സുന്ദരമായ കവിത വായിച്ച അനുഭവം,
    വിരഹവേദനയുടെ തിക്തതയും...
    അനുഭുതി അവാച്യം.
    അഭിനന്ദനം!

    മറുപടിഇല്ലാതാക്കൂ
  12. പങ്കു വച്ചതില്‍ സന്തോഷം അനൂപ്‌.നഷ്ടങ്ങളെ പറ്റി പറയുന്നില്ല..ആദരാഞ്ജലികള്‍

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നയിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. പിരിയാനുറച്ച വേളയില്‍ നിന്റെ സ്വപ്നത്തിന്റെ തൂവലുകളില്‍
    ഒന്നെനിക്ക് തരിക....

    മറുപടിഇല്ലാതാക്കൂ
  15. priya koottukaraaaa..... ormakalil nee ennum......

    മറുപടിഇല്ലാതാക്കൂ
  16. nice one ! hmmm.. പങ്കു വച്ചതിനു നന്ദി.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍