രണ്ടു നുറുങ്ങുകള്‍

സൂചിക്കണിയാന്‍
















ഇത് വരെ ഒരാളെയും കുത്തി നോവിച്ചിട്ടില്ല
ഒരു സ്വപ്നത്തെയും തുന്നി ചേര്‍ത്തിട്ടുമില്ല ;
എങ്കിലും സൂചി കണിയാന്‍ എന്ന് തന്നെയാ
എല്ലാരും വിളിക്കുന്നത്‌ ..!!




വിറക്














തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും  എന്നും
വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട് 
എന്ത് പരാതി പറയാന്‍ ...?!!




പിന്കുറിപ്പ് :
ഒളിച്ചു വെക്കപ്പെട്ട പ്രണയമേ...
നീയിനി കത്തുകളയയക്കേണ്ടതില്ല.
നീ പോസ്റ്റ്‌ കാര്‍ഡില്‍ മാത്രം എഴുതുന്നത്‌ കൊണ്ടും,
തപാല്‍ക്കാരന്‍ വായാടിയായതിനാലും
നാട്ടുകാരറിഞ്ഞതിനു  ശേഷമേ ഞാനറിയുന്നുള്ളൂ,  എന്തും ..!!

25 അഭിപ്രായങ്ങൾ:

  1. തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും എന്നും
    വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട്
    എന്ത് പരാതി പറയാന്‍ ...?!!

    മറുപടിഇല്ലാതാക്കൂ
  2. രണ്ടും ആ പിങ്കുറിപ്പും ഇഷ്ടമായി, ഒന്നാമത്തേതിൽ സൂചിയുടെ പരസ്പരവിരുദ്ധമായ രണ്ടു ധർമങ്ങളും അസ്സലായി- പക്ഷേ പോസ്റ്റുകാർഡ് പഴയ ഒരു കഥയായിരിക്കുമല്ലേ, ഒരുമിച്ചൊരായിരം എസ് എം എസ് എന്നാണിന്നത്തെ പ്രണയസന്ദേശം!

    മറുപടിഇല്ലാതാക്കൂ
  3. വിരോധാഭാസങ്ങള്‍
    പേരിടുന്നവര്‍ക്ക് അതിന്റെ അര്‍ത്ഥം എന്തെന്ന് അറിയായ്കയാല്‍ അവരോടു ഉമേഷ്‌ ക്ഷമിക്കേണമേ!
    പിന്‍കുറിപ്പ്:
    പോസ്റ്റ്‌ കാര്‍ഡുള്ള നാട്ടില്‍ പുരോഗതി ഇനിയും വന്നിട്ടില്ല, അല്ലെ?

    മറുപടിഇല്ലാതാക്കൂ
  4. വിറകും പിൻ കുറിപ്പും ഉഗ്രൻ.

    സൂചികണിയാനെ കുറിച്ച് ഒന്നുമറിയില്ല.

    മറുപടിഇല്ലാതാക്കൂ
  5. ങാഹ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ..
    കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ ചോല്ല്..

    ഉമേഷേ..ദാ കിടക്കുന്നു ഉമേഷിന്റെ പ്രിയപ്പെട്ട
    :-)

    മറുപടിഇല്ലാതാക്കൂ
  6. ഒന്നിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോള്‍ വിരോധാഭാസം ആയി വരും.
    പിന്‍കുറിപ്പ്‌ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  7. മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.:
    വായനയ്ക്ക് നന്ദി ആദ്യത്തെ കമന്റിനും

    ശ്രീനാഥന്‍:
    നേരം വൈകിയെത്തുന്ന തപാലിന്റെ സുഖമുണ്ടോ ഇന്നത്തെ 'ഫ്രീ' എസ് എം എസ് നു ?!!

    വഷളന്‍ ജേക്കെ ★ Wash Allen JK:
    ക്ഷമിച്ചിരിക്കുന്നു !! പുരോഗതിയില്‍ ബ്ലാക്ക് ബെറിയും ഔട്ട്‌ ഓഫ് ഫാഷന്‍ ആയി മാഷെ

    Sabu M H :
    വളരെ നന്ദി മാഷെ, കമന്റിനു.
    സൂചി കണിയാന്‍ എന്നത് ആ ചിത്രത്തില്‍ കാണുന്ന തുമ്പി ആണ് Damselflies എന്ന് ഇംഗ്ലീഷില്‍ പറയും Ceriagrion coromandelianum എന്ന് ശാസ്ത്രീയ നാമം ആഗസ്റ്റ്‌ മാസത്തില്‍(കൂടുതലും) നാട്ടിന്‍ പുറത്തൊക്കെ കാണാം

    നൗഷാദ് അകമ്പാടം :
    കേട്ടിട്ടേ ഉണ്ടായിരുന്നുളൂ കിട്ടി ബോധിച്ചു മാഷേ

    പട്ടേപ്പാടം റാംജി :
    വഴി മറക്കാത്ത സാനിധ്യത്തിനു നന്ദി റാംജി സര്‍
    പിന്കുറിപ്പ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  8. "നീ പോസ്റ്റ്‌ കാര്‍ഡില്‍ മാത്രം എഴുതുന്നത്‌ കൊണ്ടും,
    തപാല്‍ക്കാരന്‍ വായാടിയായതിനാലും
    നാട്ടുകാരറിഞ്ഞതിനു ശേഷമേ ഞാനറിയുന്നുള്ളൂ, എന്തും ..!! "

    പിന്‍‌കുറിപ്പ് എനിക്ക് തീരെയിഷ്ടമായില്ല്യ. ഒട്ടും നന്നായിട്ടില്ല. :)
    കവിതകള്‍ രണ്ടും ഉഗ്രന്‍.

    മറുപടിഇല്ലാതാക്കൂ
  9. സൂചി പൊക്കന്‍, എന്ന എന്‍റെ നാട്ടില്‍ പറയാറ്..
    കാണാറേ ഇല്ല അതിനെ ഇപ്പോള്‍..
    ചെറുപ്പത്തില്‍ അതിനെ പിടിച്ചു വാലില്‍ ഒരു നൂലൊക്കെ കെട്ടി, ഉപദ്രവിച്ചിരുന്നു..പാവം..
    കവിത രണ്ടും ഇഷ്ട്ടമായി

    മറുപടിഇല്ലാതാക്കൂ
  10. Jishad Cronic:
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!

    Vayady:
    പിന്കുറിപ്പ് നന്നായില്ലാ എന്നറിഞ്ഞതില്‍ സന്തോഷം!! അടുത്ത തവണ ശ്രദ്ധിക്കാം

    anoop:
    വന്നതിനു അഭിപ്രായത്തിനും നൂറു നന്ദി

    പ്രദീപ്‌ പേരശ്ശന്നൂര്‍:
    വരവിനും കമന്റിനും നന്ദി

    ഈ വഴി വന്നവര്‍ക്കെല്ലാം റംസാന്‍ ആശംസകള്‍ നേരുന്നു

    സ്നേഹ പൂര്‍വ്വം
    -ഉമേഷ്‌ പിലിക്കോട്

    മറുപടിഇല്ലാതാക്കൂ
  11. നന്നായിരിക്കുന്നു ഉമേഷ്. പിൻ കുറിപ്പു കേമം..

    മറുപടിഇല്ലാതാക്കൂ
  12. ഇപ്പോഴത്തെ പേരുകള്‍ക്ക് അര്‍ത്ഥം തിരഞ്ഞുപോയാല്‍ നട്ടം തിരഞ്ഞതു തന്നെ .അന്നു വിളിച്ച പേരുകള്‍ക്ക് വിരോധാഭാസമെങ്കിലുമുണ്ടല്ലോ ഇന്നത് ആഭാസം മാത്രമായല്ലോ .പോസ്റ്റ്കാര്‍ഡും പഴങ്കഥയായല്ലോ ...

    മറുപടിഇല്ലാതാക്കൂ
  13. സൂചിക്കണിയാന്റെയും വിറകിന്റെയും പരാതികൾ ബോധിച്ചു.

    ചുരുങ്ങിയ വരികളിൽ വ്യക്തമായ ആശയം അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  14. വന്നു , വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  15. തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും എന്നും
    വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട്
    എന്ത് പരാതി പറയാന്‍

    Sharp

    മറുപടിഇല്ലാതാക്കൂ
  16. മഴുവിനോട് എന്ത് പരാതി പറയാൻ?......
    ഗംഭീരമായി ആ പിൻ കുറിപ്പ്.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  17. ഉമേഷേ..ദാ കിടക്കുന്നു ഉമേഷിന്റെ പ്രിയപ്പെട്ട
    :-)

    നൗഷാദ് അകമ്പാദത്തിന്റെ ഉപഹാരം സ്വീകരിച്ചു അല്ലെ ??
    ഇപ്പൊ കൊടുത്താല്‍ കൊല്ലത്ത് ഒന്നും പോവണ്ട അല്ലെ.........?

    കവിത കൊള്ളാം വിറക്‌ അസലായി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2011, ഏപ്രിൽ 26 8:15 PM

    സൂചിക്കണിയാന്‍ ആദ്യമായി കേള്‍ക്കുന്നു...ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  19. തമ്മില്‍ ഒരു ശത്രുതയും ഇല്ലാതിരുന്നിട്ടും എന്നും
    വെട്ടി മുറിച്ചു കൊണ്ടിരിക്കുന്ന മഴുവിനോട്
    എന്ത് പരാതി പറയാന്‍ ...?!!
    ആറ്റി കുറുക്കിയ വരികള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍