രണ്ടെണ്ണം

ഒറ്റപ്പെടല്‍ 










അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!



ഇര പിടുത്തം














എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...






പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

42 അഭിപ്രായങ്ങൾ:

  1. അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
    നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!

    മറുപടിഇല്ലാതാക്കൂ
  2. എപ്പോഴും ഒരു നിഴല്‍ കൂടെ നടക്കുന്നു
    എന്നിട്ടും ഞാന്‍ സ്വയം ചോദിക്കുന്നു
    ഞാന്‍ അങ്ങയെ ഒറ്റപെട്ടു പോയിയെന്നു

    മറുപടിഇല്ലാതാക്കൂ
  3. ഇന്ന് എല്ലാവരും ഒറ്റപ്പെടലും ഏകാന്തതയും ആണ് ആഗ്രഹിക്കുന്നത്. 'സ്വസ്ഥത' നശിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല

    മറുപടിഇല്ലാതാക്കൂ
  4. പക്ഷെ ആള്‍ക്കൂട്ടത്തിനിടയില്‍ ഈ കൂടൊരു രക്ഷയായിട്ടാണ് പലപ്പോഴും തോന്നാറ്..............

    മറുപടിഇല്ലാതാക്കൂ
  5. അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
    ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും

    രണ്ടും നന്നായി.
    രണ്ടിലെയും ആശയം വളരെ വ്യക്തമാകുന്നതാണ് കൂടുതല്‍ ഭംഗി നല്‍കിയത്‌.

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
    ഉയരത്തിലാണ് പറക്കുന്നത്
    ഇരകള്‍ എപ്പോഴും തയ്യാറായി
    നിലത്തു തന്നെ കാണും...
    രണ്ടും നന്നായി.

    മറുപടിഇല്ലാതാക്കൂ
  7. ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ഇവിടെ..
    "ബഹുത്ത് ശുക്ക്രിയ"
    http://www.chippi.co.cc

    മറുപടിഇല്ലാതാക്കൂ
  8. ഇഷ്ടായി.അര്‍ത്ഥവത്തായ വരികള്‍

    മറുപടിഇല്ലാതാക്കൂ
  9. നന്നായി കവിതകൾ, പിങ്കുറിപ്പ് ഒരു മുക്കുറ്റിക്കമ്മലായി!

    മറുപടിഇല്ലാതാക്കൂ
  10. എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
    ഉയരത്തിലാണ് പറക്കുന്നത്
    ഇരകള്‍ എപ്പോഴും തയ്യാറായി
    നിലത്തു തന്നെ കാണും...

    അതെ ഉമേശ്, ഇരകൾ എപ്പോഴും തയ്യാറാണു.
    www.moideenangadimugar.blogspot.com

    മറുപടിഇല്ലാതാക്കൂ
  11. പിന്‍ കുറിപ്പാണ് ഏറെ ഇഷ്ടമായത്.
    പോസ്ടിയാല്‍ എന്താ അറിയിക്കാത്തെ. ഞാന്‍ ഉമേഷിന്റെ ആരാധകനാണ് എന്നു അറിയില്ലേ.

    മറുപടിഇല്ലാതാക്കൂ
  12. ഒറ്റപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല.
    പക്ഷെ, ഒറ്റപ്പെടല്‍ 'നിര്‍ബ്ബന്ധം' ആകുന്ന ആദിവസം കാതങ്ങള്‍ ദൂരെയല്ല! Be prepared!

    മറുപടിഇല്ലാതാക്കൂ
  13. കൂടുതാങ്ങാൻ ആളുള്ളത് കൊണ്ടാവാം ഈ ഒറ്റപ്പെടൽ...

    ഏതിരയും ഇരപിടുത്തക്കാരന്റെ കാഴ്ച്ചയിൽ നിന്നും വിട്ടുപോകില്ലല്ലോ..?

    മറുപടിഇല്ലാതാക്കൂ
  14. ഒരിക്കലുമില്ല ഇരകൾ എന്നതു കഴുകന്റെ നോക്കിലാണു കാണൂക ഇര ഒരിക്കലും തയ്യാറായിനിക്കില്ല .

    മറുപടിഇല്ലാതാക്കൂ
  15. ആൾക്കൂട്ടം തന്നെ ഒരു കൂടല്ലേ ഉമേഷ്,മനസ്സിന്റെ കൂട്ടിൽ നാം കൂടുതൽ ഒറ്റപ്പെടുന്നു. ഒറ്റ എന്നതിനെക്കാൾ ഇപ്പോൾ സ്വാത്ഥന്റെ വഴിമാറിനടപ്പുകളല്ലേ കാണുന്നത്. കവിതയിലെ പുതു ചിന്ത നന്നായി.

    കഴുകൻ എപ്പോഴും അവന്റെ ലക്ഷ്യത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കും. എന്നാൽ താഴെ ഇര തന്നിൽ തന്നെ മിങ്ങിത്താണിരിക്കുന്നതിനാൽ കഴുകനെ കാണുകയേയില്ല.

    നന്നാവുന്നുണ്ട് ഹൈക്കു പോലുള്ള ഈ ചിന്തകൾ.

    മറുപടിഇല്ലാതാക്കൂ
  16. കഴുകനെ നമ്പാന്‍ പറ്റില്ല എപ്പോള്‍ വേണമെങ്കിലും റാഞ്ചിക്കൊണ്ട് പോവാം
    എന്‍റെ മോള്‍ നേരത്തെ ഇവിടെ ഹാജര്‍ വെച്ചല്ലോ ?
    അവള്‍ എപ്പോഴും എന്നെക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ് സഞ്ചാരം .

    മറുപടിഇല്ലാതാക്കൂ
  17. രണ്ടു നന്നായി,ആദ്യത്തെ കൂടുതല്‍ ഇഷ്ടപ്പെട്ടു..
    ഏകാന്തത ഏതു ആള്കൂട്ടത്തിലും അനുഭവിക്കുന്നത് കൊണ്ടാവണം..

    മറുപടിഇല്ലാതാക്കൂ
  18. നുറുങ്ങുകൾ ഇഷ്ടമായി.
    ആശംശകൾ!

    മറുപടിഇല്ലാതാക്കൂ
  19. നല്ല ചിന്തകളാണല്ലൊ മാഷെ....
    മ്ണി കുഞ്ഞു വരികളും
    മ്ണി വല്യ ചിന്തകളും...! ഭേഷ്

    മറുപടിഇല്ലാതാക്കൂ
  20. അജ്ഞാതന്‍2010, ഡിസംബർ 3 5:02 PM

    നന്നായി താങ്കളുടെ ഹൈക്കു

    മറുപടിഇല്ലാതാക്കൂ
  21. ഉമേഷ്‌,ചെറിയ കവിതയാണെങ്കിലും,
    മനോഹരമായിട്ടുണ്ട്,
    ആശംസകള്‍
    സ്നേഹപൂര്‍വ്വം
    താബു.

    മറുപടിഇല്ലാതാക്കൂ
  22. ചിന്തയും രചനയും നന്നായ് ഉമേഷ്.. എല്ലാ ആശംസകളും

    മറുപടിഇല്ലാതാക്കൂ
  23. ഒന്നൊന്നരവര്‍ഷമായ് ഞാന്‍ മിണ്ടാതെയിടങ്ങളില്‍.
    (എഴുത്ത് ഒന്നൊന്നര മാസവും)
    ഇവിടെ എത്തിയത് ഇപ്പോള്‍ മാത്രം.

    നഷ്ടം തന്നെ നേരത്തെ ഇവിടെ എത്താഞ്ഞത്.
    ഈ ശൈലി അനുകരണീയമാണ്.
    എല്ലാം വായിക്കുന്നുണ്ട്, സമയം പോലെ.

    മറുപടിഇല്ലാതാക്കൂ
  24. ആഴമുള്ള ചിന്തകള്‍ കവിതയായ് ഇവിടെ ...........സന്തോഷം ...:)

    മറുപടിഇല്ലാതാക്കൂ
  25. വരാന്‍ വൈകി പോയി.. കാണാനും.. ഫോളോവര ആയി.. ഇനി ഇടയ്ക്കു കാണാട്ടോ..
    നല്ല കവിതകള്‍.... ഒറ്റപെടലുകളും ഒറ്റ പെടുത്തലുകളും ആധുനികതുയ്ടെ സംഭാവനകള്‍..ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  26. ഹൈക്കു കവിതകൾ ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  27. കവിത എല്ലാം നന്നായി. ഒറ്റപ്പെടല്‍ കുറച്ചൂടെ ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  28. ആഹാ ചെറിയ വരികളില്‍ വലിയ കാര്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  29. ശെരിയാണ്‌ ഉമേഷ്‌.ഒരിക്കലും അവസാനിക്കാത്ത ഒറ്റപ്പെടലിനു കാരണം അത് തന്നെ ആവും.

    മറുപടിഇല്ലാതാക്കൂ
  30. ലളിതസുന്ദരമായ കൊച്ചുവരികളിലൂടെ വിടരുന്ന വലിയ സത്യങ്ങള്‍. keep writing.

    മറുപടിഇല്ലാതാക്കൂ
  31. കൊച്ചു വരികളിലെ വലിയ കാര്യങ്ങള്‍. നാട്ടുകാരാ, കലക്കി.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍