ആകാശക്കാഴ്ച












  
ആദ്യം ഒരു വലിയ മതിലു കെട്ടണം.
കുറഞ്ഞത്‌ മൂന്നാളുടെ ഉയരം വേണം, മതിലിനു
മുകളില്‍ കമ്പി വേലി കെട്ടി, ബാക്കിയുള്ള സ്ഥലത്ത്
കുപ്പിച്ചില്ല് വിതറണം..
'ആന വലിച്ചാല്‍ തുറക്കാത്ത' ഇരുമ്പ് ഗേറ്റില്‍
'അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും'
എന്ന ബോര്‍ഡു വെക്കണം...
എന്നിട്ട് വേണം ,

നട്ടപ്പാതിരയ്ക്ക് മലര്‍ന്നു കിടന്നു എന്‍റെ മാത്രം
ആകാശം നോക്കാന്‍ ....



പിന്കുറിപ്പ് :

വഴിയരികിലെ വളവില്‍ ചിരിച്ചു
നില്‍ക്കുന്ന പ്രണയമേ
നിന്റെ പേരും നാളും പറഞ്ഞില്ലെങ്കിലും
വയസ്സറിയണം, മൂപ്പെത്താത്ത എല്ലുകള്‍ക്കുള്ള
ഡിമാണ്ട് കുറഞ്ഞിട്ടില്ല ഇതുവരെ ...

53 അഭിപ്രായങ്ങൾ:

  1. എന്നിട്ട് വേണം ,

    നട്ടപ്പാതിരയ്ക്ക് മലര്‍ന്നു കിടന്നു
    ആകാശം നോക്കാന്‍ ....


    ക്ഷമിക്കണം
    കുറച്ചു നാളായി മുഴു വട്ട് ആയിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇന്നത്തെ ആകാശം എങ്ങനെ കാണാമെന്ന് പറഞ്ഞ് തന്നതിന് ചെലവിത്തിരി കൂടുമൊല്ലെടെയ്..
    എന്നാലും വിദ്യ നന്നായി ട്ടൊ.

    പ്രണയകാഴ്ച എന്നത്തെയും പോലെ ചിന്തിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. @ OAB/ഒഎബി :

    ആശാനെ വളരെ നന്ദി ഈ വരവിനും ആദ്യത്തെ കമന്റിനും

    മറുപടിഇല്ലാതാക്കൂ
  4. അര്‍ത്ഥവത്തായ കൊച്ചു കവിതകള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നല്ല ആശയം നല്ല വരികള്‍. പിന്‍കുറിപ്പ് കുടുതല്‍ ഇഷ്ടപ്പെട്ടു. ആശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  6. ഉസ്സാറന്‍ വരികള്‍.
    അന്നെ ഞമ്മള്‍ സമ്മതിച്ചിരിക്കണു കോയാ..
    അന്റെ പിരാന്ത് ഇഞ്ഞും മൂക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  7. ആദ്യം ആകാശത്തെകാള്‍ ഉഴരത്തില്‍ ഒരു മതിലു കെട്ടണം.
    കുറഞ്ഞത്‌ ആകാശതോളമെങ്കിലും ഉയരം വേണം,
    മതിലിനു മുകളില്‍ കമ്പി വേലി കെട്ടി, ബാക്കിയുള്ള സ്ഥലത്ത്
    കുപ്പിച്ചില്ല് വിതറണം..
    'ആന വലിച്ചാല്‍ തുറക്കാത്ത' ആയിരം കുതിര ശക്തിയുള്ള ഇരുമ്പ് ഗേറ്റില്‍
    'അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും'
    എന്ന ബോര്‍ഡു വെക്കണം...
    എന്നിട്ട് വേണം ,

    നട്ടപ്പാതിരയ്ക്ക് തല കുത്തി
    ആകാശം നോക്കാന്‍ ....




    (പക്ഷേ എനിക്ക് ഇഷ്ട്ടപെട്ടത്‌ ഇതാണ്
    പിന്കുറിപ്പ് :

    വഴിയരികിലെ വളവില്‍ ചിരിച്ചു
    നില്‍ക്കുന്ന പ്രണയമേ
    നിന്റെ പേരും നാളും പറഞ്ഞില്ലെങ്കിലും
    വയസ്സറിയണം, മൂപ്പെത്താത്ത എല്ലുകള്‍ക്കുള്ള
    ഡിമാണ്ട് കുറഞ്ഞിട്ടില്ല ഇതുവരെ ...
    )))))))))))

    മറുപടിഇല്ലാതാക്കൂ
  8. @ Naseef U Areacode :
    മഷിതണ്ടിലെക്കുള്ള വരവിനും കമന്റിനും വളരെ നന്ദി

    @ ബിഗു :
    വഴി മറക്കാത്ത സാനിധ്യത്തിനു വീണ്ടും നന്ദി

    @ »¦മുഖ്‌താര്‍¦udarampoyil¦« :
    നന്ദി മുക്താര്‍ ഭായ്... മൂക്കട്ടങ്ങനെ മൂക്കട്ടെ (ആരാന്റമ്മയ്ക്കു പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്നൊരു ചൊല്ലുണ്ട് )
    ചുമ്മാ പറഞ്ഞതാ ഭായ് നന്ദി വരവിനും കമന്റിനും..

    @ MyDreams :
    അങ്ങനെയൊരു സാധ്യത കൂടിയുണ്ടല്ലേ...

    പിന്കുറിപ്പ് കൂടുതല്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  9. വട്ട് നന്നായി മൂക്കട്ടെ
    “ആരാന്റെ ......ക്ക് പ്രാന്തായാൽ വായിക്കാൻ നല്ല ചേല്‌” എന്ന് ഞങ്ങള്‌ തിരുത്തിക്കോളാം

    മറുപടിഇല്ലാതാക്കൂ
  10. @ nikukechery :

    ആരാന്റെ ......ക്ക് പ്രാന്തായാൽ?????


    തെളിച്ചു പറഞ്ഞോ .. ഒരു പ്രശ്നവുമില്ല (നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളെയല്ല ഞാന്‍ .. :-))

    വളരെ നന്ദി സുഹൃത്തേ വരവിനും കമന്റിനും ...

    മറുപടിഇല്ലാതാക്കൂ
  11. മലർന്ന് കിടക്കുമ്പോഴേക്ക് കുഴഞ്ഞുവീഴാതിരിക്കട്ടെ..!

    മറുപടിഇല്ലാതാക്കൂ
  12. ചിന്തിപ്പിക്കുന്ന വരികള്‍!!!

    മറുപടിഇല്ലാതാക്കൂ
  13. ഇത്രേം കള്ളന്മാരുണ്ടായിടും അമേരിക്കയിലെ വീടുകള്‍ക്ക്‌ മതില്‍ ഇല്ലത്രേ!
    നമുക്ക് മതിലുകള്‍ വേണം . കള്ളന്മാര്‍ അകത്തു കടക്കാതിരിക്കാനോ? അതോ കള്ളന്‍ പുറത്തുപോകാതിരിക്കാനോ?
    അയല്‍വാസി പഞ്ചസാര കടം ചോദിച്ചു വരാതിരിക്കാനോ?
    അതോ..............
    കാലന്‍റെ കാളയെ തടയാനോ?

    മറുപടിഇല്ലാതാക്കൂ
  14. വയസ്സറിയുന്നത്‌ എന്തിനാ ഉമേഷേ ? അത് നോക്കിയാല്‍ ബാല പീഡനം നടക്കില്ലല്ലോ ..
    വയസ്സറി യിക്കാത്തവര്‍ നേരിടുന്ന പീഡനം !! കവിത നന്നായി ...
    എല്ലാം എന്റെ ..എനിക്ക് ..ഈ സ്വാര്‍ഥതയ്ക്കെതിരെയുള്ള ചിന്ത ..

    മറുപടിഇല്ലാതാക്കൂ
  15. ആകാശം നോക്കാന്‍ ഒരു തുറന്ന ജെയില്‍ !

    കവിതയും പിന്കുറിപ്പും ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  16. മലര്‍ന്നു കിടന്നൊന്ന് തുപ്പുകയും കൂടിയായാല്‍ കാര്യങ്ങള്‍ ഉഷാറായി... :)

    വട്ടാണ് എങ്കിലും ഉദ്ദേശിച്ചത് മനസ്സിലായി... :)

    മറുപടിഇല്ലാതാക്കൂ
  17. ആകാശത്തേയ്ക്കുള്ള നോട്ടം നല്ലതാണ്. നക്ഷത്രമെണ്ണാമല്ലോ.മതില്‍ ഉയര്‍ത്തിക്കെട്ടിയാല്‍ ചുറ്റുമുള്ളതൊന്നും കാണ്‍കയും വേണ്ടാ.

    വഴിയരികിലെ വളവില്‍ ചിരിച്ച് നില്‍ക്കരുത്, പൂവാകിലും പൂമൊട്ടാകിലും. അതും പറഞ്ഞുകൊടുക്കണം

    മറുപടിഇല്ലാതാക്കൂ
  18. മൂപ്പെത്താത്ത എല്ലുകള്‍ക്കുള്ള
    ഡിമാണ്ട് കുറഞ്ഞിട്ടില്ല ഇതുവരെ ...


    മുഴുത്ത വട്ടാണ് അല്ലെ ?
    അത് നന്നായി.
    മൂപ്പെത്തിയ എല്ലുകളും നാട്ടിലുണ്ടാകും...
    കൊള്ളാം ട്ടോ...

    മറുപടിഇല്ലാതാക്കൂ
  19. കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/

    മറുപടിഇല്ലാതാക്കൂ
  20. ആകാശക്കാഴ്ച്ചളുമായി സസന്തോഷം നമ്മള്‍ അല്ലെ?
    ചുരുക്കം വരികളില്‍ വലിയ കഥ പോലെ.
    വളരെ നന്നായി ഉമേഷ്‌.

    മറുപടിഇല്ലാതാക്കൂ
  21. നിന്റെ പേരും നാളും പറഞ്ഞില്ലെങ്കിലും
    വയസ്സറിയണം, മൂപ്പെത്താത്ത എല്ലുകള്‍ക്കുള്ള
    ഡിമാണ്ട് കുറഞ്ഞിട്ടില്ല ഇതുവരെ...

    മറുപടിഇല്ലാതാക്കൂ
  22. ഇങ്ങനെ ആകാശം കാണാൻ ഇമ്മണി ചെലവാക്കേണ്ടി വരുമല്ലോ..പിന്നെ മറ്റേത് മൂപ്പെത്താത്ത എല്ലുകളിലെ ഇറച്ചിക്ക് മാർദ്ദവത്തിരി കൂടൂതലാ..അല്ലേ

    മറുപടിഇല്ലാതാക്കൂ
  23. എന്നിട്ട്, പ്രണയം വയസ്സറിയിച്ചോ.. പീലിക്കോടാ!

    മറുപടിഇല്ലാതാക്കൂ
  24. കവിതയും പിങ്കുറിപ്പും നന്നായി.

    മറുപടിഇല്ലാതാക്കൂ
  25. കവിതയും പിൻ കുറിപ്പും ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  26. @ pallikkarayil:
    വളരെ നന്ദി വരവിനും കമെന്റിനും

    @ zephyr zia :
    thank u thank u

    @ ഇസ്മായില്‍ കുറുമ്പടി (തണല്‍) :
    അതിപ്പം തണലെങ്ങനെ വിചാരിച്ചാലും പ്രശ്നമില്ല !! വളരെ നന്ദി കമന്റിനു

    @ രമേശ്‌അരൂര്‍ :
    രമേശേട്ടാ കവിത ഇഷ്ടായി എന്നറിഞ്ഞതില്‍ ബഹുത് സന്തോഷം


    @ Jishad Cronic :
    @ Sabu M H :
    @ തെച്ചിക്കോടന്‍ :
    കവിതയും പിന്കുരിപ്പും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം വരവിനും കമന്റിനും നന്ദി

    @ Sindhu Jose :
    മലര്‍ന്നു കിടന്നു തുപ്പിക്കൊണ്ടിരിക്കുകയാ ഇപ്പോള്‍ ...:-)
    നന്ദി ഈ വരവിനു

    @ ajith :
    പറഞ്ഞാല്‍ കേള്‍ക്കണ്ടേ മാഷെ പറഞ്ഞു പറഞ്ഞു മടുത്തു

    @ snehitha :
    മൂപ്പെത്തിയ എല്ലുകളെ വേണ്ട പെട്ടെന്ന് തടി കേടാകും (?)!!

    @ ഹാക്കര്‍ :
    ഹക്കരെ ഒറപ്പായും വരാം

    @ പട്ടേപ്പാടം റാംജി :
    നന്ദി രംജി സര്‍

    @ വീ കെ :
    ആശംസകള്‍ കിട്ടിബോധിച്ചു

    @moideen angadimugar :
    അതന്നെ മോയ്തീന്ക്ക ക്കും അത് കത്തി അല്ലെ

    @ വഴിപോക്കന്‍ :
    വഴിപോക്കാ ഈ വഴി വന്നതിനു നന്ദി

    @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.:
    മുരളിയേട്ടാ ... പണം പോയിട്ട പവര്‍ വരട്ടെ ന്നു !! അല്ല പിന്നെ

    @സിദ്ധീക്ക.. :
    സും!!! അങ്ങനെ ചോയിക്കരുത് !!

    @ശ്രീനാഥന്‍:
    കവിതയും പിന്കുരിപ്പും ഇഷ്ടായി എന്നറിഞ്ഞത് ഇഷ്ടായി

    @ the man to walk with:
    വെറുതെ പറയേണ്ട !! അഹങ്കാരം കൊണ്ട് ഇപ്പോഴേ കണ്ണ് കാണുന്നില്ല അപ്പോഴാ...


    @ Echmukutty :
    ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  27. ഉമേഷ്‌ പറഞ്ഞത്ര ഭീകരമായിട്ടല്ലെങ്കിലും ...
    സ്വന്തം ആകാശം കാണാന്‍ പണിപ്പെടുന്നൊരു
    സ്വാര്‍ത്ഥന്‍ ഈ ഞാനും !

    വളരെ നന്നായി ഈ എഴുത്ത് !
    ഇനിയും വരും .......ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  28. വളരെ നന്ദി ഹാഷിം ഭായ് ഈ വരവിനും കമന്റിനും

    ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ടൊക്കെ വാ ഓരോ ചായ കുടിച്ചു .... സോറി...
    ഓരോ കവിത വായിച്ചു പോവാം !!

    മറുപടിഇല്ലാതാക്കൂ
  29. ഞാന്‍ കുറെ വരികളില്‍ പറഞ്ഞത് ഉമേഷ്‌ കുറഞ്ഞ വരികളില്‍ അതിലേറെ മനോഹരമായി പറഞ്ഞു. liked it

    മറുപടിഇല്ലാതാക്കൂ
  30. വളരെ നന്ദി സലാം ഭായ് ഈ വരവിനും കമന്റിനും ....

    മറുപടിഇല്ലാതാക്കൂ
  31. ആകാശത്തും മതിലുകെട്ടാവുന്ന കാലത്തേക്കാവട്ടെ കണ്ണുകള്‍ അങ്ങനേം ആവാലോ ല്ലേ :)
    ഇപ്പഴും എല്ലിനോടുള്ള പ്രിയം കുറയുന്നില്ലല്ലേ അതും മൂപ്പെത്താത്തത് :)

    മറുപടിഇല്ലാതാക്കൂ
  32. ക്ഷമിക്കണം
    കുറച്ചു നാളായി മുഴു വട്ട് ആയിരുന്നു

    ഇത് ആദ്യ കവിതയില്‍ കാണാം, ഈ പ്രാന്ത് ഇഷ്ടപ്പെടുന്നു :))

    മുന്‍ കുറിപ്പ് തന്നെ ഇഷ്ടമായത്!

    മറുപടിഇല്ലാതാക്കൂ
  33. @ ജീവി കരിവെള്ളൂര്‍ :
    അങ്ങനെ കാണാന്‍ തൊടങ്ങി (താങ്ക്സ് ടു വാസന്‍ ഐ കേര്‍ !!)
    :-))

    വളരെ നന്ദി വരവിനും കമന്റിനും

    @ നിശാസുരഭി :
    പ്രാന്ത് ഇഷ്ടാനെങ്കില്‍ കൊറച്ചു ഞാന്‍ തരാം .. (പ്ലീസ് ...മുഴുവനും ചോദിക്കരുത് ..!! )

    മുന്കുരിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം

    മറുപടിഇല്ലാതാക്കൂ
  34. 'ആന വലിച്ചാല്‍ തുറക്കാത്ത' ഇരുമ്പ് ഗേറ്റില്‍
    'അതിക്രമിച്ചു കയറുന്നവര്‍ ശിക്ഷിക്കപ്പെടും'
    എന്ന ബോര്‍ഡു വെക്കണം...
    എന്നിട്ട് വേണം ,

    നട്ടപ്പാതിരയ്ക്ക് മലര്‍ന്നു കിടന്നു എന്‍റെ മാത്രം
    ആകാശം നോക്കാന്‍ ...

    അതിമനോഹരമായിരിക്കുന്നു!!
    എല്ലാ ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  35. കവിതയും പിന്കുറിപ്പും അസ്സലായി.നീലാകാശം കണ്ടു ഉറങ്ങാന്‍ ചെലവ് കൂടുതല്‍.ഫ്ലാറ്റിലെ ഇത്തിരി ചതുരം ചിലവില്ലാതെ കാണാന്‍ കഴിയുന്നല്ലോ എന്ന ആശ്വാസം.

    മറുപടിഇല്ലാതാക്കൂ
  36. @ ശങ്കരനാരായണന്‍ മലപ്പുറം :
    ഇഷ്ടായി എന്നറിഞ്ഞത് ബഹുത്തിഷ്ടായി

    @ ഹാക്കര്‍ :
    അവിടെ വന്നിരുന്നല്ലോ ഹാക്കരെ ഉപകാര പ്രദമായ സൈറ്റ് ആണത് ഇടയ്ക്കിടയ്ക്കൊക്കെ വരന്‍ ശ്രെമിക്കാം...

    @ Joy Palakkal ജോയ്‌ പാലക്കല്‍ :
    വളരെ നന്ദി ഈ വരവിനും കമന്റിനും

    @ Sreedevi :
    കവിതയും പിന്കുരിപ്പും ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം ..

    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി :
    ആശംസകള്‍ക്ക് വളരെ നന്ദി

    എല്ലാ സുഹൃത്തുക്കള്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  37. അതിമനോഹരമായിരിക്കുന്നു...ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  38. ഈ ഭ്രാന്ത് തുടരട്ടെ...
    എന്റെ മാത്രം ആകാശം ... കലക്കി

    മറുപടിഇല്ലാതാക്കൂ
  39. ഞാന്‍ ഇന്നാ വായിക്കുന്നത്.എല്ലാം നോക്കി .നല്ല രസമുള്ള കൊച്ചു കൊച്ചു കൊച്ചു കവിതകള്‍.അത്മാവിന്റെ അര്‍ഥം കണ്ടെത്തുന്ന ചോദ്യ ശരങ്ങള്‍ വളരെ മൃദുലവും എന്നാല്‍ കടുത്ത കൂരംബും. ഒത്തിരി ഇഷ്ടം ആയി. എന്തിനാ എലാവരും വട്ടു എന്ന് ചിന്തിക്കുന്നത്. ആര്കാ വട്ടില്ലാത്തത്.ചിന്തകില്‍ എങ്കിലും വട്ടു ഇല്ലെങ്കില്‍ പിന്നെന്തു രസം ജീവിതത്തിനു.? ആശംസകള്‍ ഉമേഷ്‌.

    മറുപടിഇല്ലാതാക്കൂ
  40. ഉമേഷിന്റെ കുഞ്ഞു കുഞ്ഞു കവിതകള്‍ വായിക്കാന്‍ നല്ല ഇഷ്ട്ടമാണ് ,അതില്‍ നല്ലൊരു ഉള്‍ക്കുറിപ്പ് കാണും , പിന്നെ കവിതയും ഈ പിന്കുറിപ്പും തമ്മില്‍ ബന്ധമൊന്നും ഇല്ലാലോ, ആ പിന്കുറിപ്പും വേറൊരു കവിത ആയി പോസ്റ്റി കൂടായിരുന്നോ

    മറുപടിഇല്ലാതാക്കൂ
  41. priya suhruthe kavitha nallathayirunnu... pinne visadmayi ezuthanam ennund... ipozalla pineed.... fiction kayyil ninnum pidivittu.. fantacy pande ipol ake ullath non fiction mathram anu... athu kond patunnilla.. kurachu kaziyatte

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍