കുറിപ്പുകള്‍

വേര് ജീവിതം












ആഴങ്ങളിലെ, ഘനീ ഭവിച്ച ഓര്‍മ്മകള്‍ക്ക്  മുകളില്‍ 
തപസ്സിരിക്കുന്നതല്ല ;
മണ്ണടരുകളില്‍  നിന്നും  കാലഘട്ടത്തിന്റെ  അറിവിനെ  വേര്‍തിരിച്ചെടുത്തു, 
തണ്ടിന്  കരുത്ത്  പകര്‍ന്നു,
പ്രതിലോമതയുടെ  കൊടുങ്കാറ്റില്‍  ഉലയാതെ  നിര്‍ത്തി; 
പുതിയ ബീജത്തിന്  ചരിത്രത്തിന്റെ ധമനികളെ
സമ്മാനിച്ച്‌
ഇലകളിലൂടെ വീണ്ടും മണ്ണില്‍ അലിയിക്കുന്നതും കൂടിയാണ് ..!!



ആയിരത്തി ഒന്നാം രാവ്



 















വെറുമൊരു കഥ പറഞ്ഞു തീരാത്തതിനാല്‍,
ജീവിതം  തിരിച്ചു കിട്ടിയ ഒരു കുമാരിയുണ്ട് കഥയില്‍ .
കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ്  ഇവിടെ  പലരും ..!


പിന്‍ കുറിപ്പ് :
ഔപചാരികതയുടെ 
 മെസ്സേജ് കള്‍ എല്ലാം  അയച്ചു തീര്‍ന്നു

ഇനി നിനക്കും എനിക്കുമിടയില്‍ നിശബ്ദത മാത്രം !!






39 അഭിപ്രായങ്ങൾ:

  1. ഇത്രയും കാലം പറഞ്ഞിട്ടും ഈ രഹസ്യങ്ങള്‍ തീരുന്നില്ലല്ലോ ?!!

    മറുപടിഇല്ലാതാക്കൂ
  2. അപ്പോള്‍ "നിശബ്ദതയുടെ" കാരണം "ഔപചാരികത" ആണ് അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  3. വെറുമൊരു കഥ പറഞ്ഞു തീരുന്നതിനു മുന്‍പേ ‍,
    ഉറക്കത്തിലേക്ക് തിരിച്ചു നടന്നവരയിരുനു അവര്‍ .
    കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
    ഉറക്കത്തെ തിരിച്ചു കിട്ടാത്തവരാണ് ഇവിടെ പലരും ഇപ്പോള്‍ ..

    * ഒരു സ്ഥലങ്ങളില്‍ പ്രസിദ്ധീകരണത്തിന് കൊടുകതിരിക്കുക അവര്‍ ഇങ്ങോട്ട് ആവശ്യപെടുന്നത് വരെ ...
    പതിവ് പോലെ നല്ല ആഖ്യാനം

    മറുപടിഇല്ലാതാക്കൂ
  4. ആദ്യകവിതയുടെ വേരുകള്‍
    ചിന്തകളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്നുണ്ട്..
    വായന കഴിഞ്ഞ് അവ പിന്നെയും പൂത്തുലയുന്നുമുണ്ട്...

    വേരുകള്‍...
    യവനികക്ക് പിന്നിലെ
    ആരും കാണാത്ത കൈവിരലുകള്‍....

    മറുപടിഇല്ലാതാക്കൂ
  5. സ്വന്തമായി ഒരു പ്രസിദ്ധീകരണ ശാല ഉള്ളപ്പോള്‍ വേറെ എഴുതി അയച്ചു മെനക്കെടണോ ഉമേഷ്‌ ?
    രണ്ടു കുറിപ്പുകളും അസ്സലായി :)

    മറുപടിഇല്ലാതാക്കൂ
  6. കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
    ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ് ഇവിടെ പലരും.
    :)

    മറുപടിഇല്ലാതാക്കൂ
  7. വേരു ജീവിതം വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് ...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ഇടവേളയ്ക്കു ശേഷം...
    നല്ല വരികള്‍...
    പ്രസിദ്ധീകരിക്കാത്തത് അവരുടെ നഷ്ടം...

    മറുപടിഇല്ലാതാക്കൂ
  10. വേറേയെങ്ങും വെളിച്ചം കണ്ടില്ലെങ്കിലും സാരമില്ല. നമുക്ക് ബൂലോകമല്ലേയുള്ളത്???

    മറുപടിഇല്ലാതാക്കൂ
  11. നമുക്ക്‌ നമ്മുടെ ബൂലോകം.
    മറ്റുള്ള പ്രതീക്ഷകള്‍ സ്വപ്നമാക്കി നിര്‍ത്താം.
    സ്വപ്നം സഫലീകരിച്ചാല്‍ സന്തോഷിക്കാം.

    മറുപടിഇല്ലാതാക്കൂ
  12. kure nalla varikal kuthikurikkan moham....nalla naalilek nalla thalukal ..... all the best....

    മറുപടിഇല്ലാതാക്കൂ
  13. വേര്‌ ജീവിതം ഒരുപാടിഷ്ടപ്പെട്ടു. വേറിട്ട ചിന്ത. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2011, ജൂൺ 22 1:57 AM

    വേറിട്ട ചിന്തയിലൂടെ ഒരു വേര് ജീവിതം... ഇവിടുതന്നെയല്ലേ പ്രസിദ്ധീകരിക്കാന്‍ ഏറ്റവും നല്ലത് ഒന്നുമില്ലെന്കില്‍ പെട്ടെന്ന് അഭിപ്രായങ്ങള്‍ കിട്ടില്ലേ നമ്മുടെ എഴുത്തിന്റെ പോരഴ്മകളും അതിലെ മേന്മയും വായനക്കാര്‍ അപ്പൊ തന്നെ നമ്മെ അറിയിക്കില്ലേ...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  15. രണ്ടു കുറിപ്പുകളും ഇഷ്ടായി... പിന്‍ കുറിപ്പ് അസ്സലായി :)

    മറുപടിഇല്ലാതാക്കൂ
  16. രണ്ടാമത്തേതാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. പിങ്കുറിപ്പ് നന്നായി ട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  17. വേരുകൾ കൊള്ളാം...
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  18. നന്നായിട്ടുണ്ട്. പിന്‍കുറിപ്പ് വളരെ നന്നായി.

    മറുപടിഇല്ലാതാക്കൂ
  19. വേര്‌ ജീവിതം കൊള്ളാം.

    "കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
    ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ് ഇവിടെ പലരും" -- വളരെ നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  20. വേര് പിടിക്കാത്താ ജീവിതങ്ങളും ചില വേറിട്ട നിശബ്ദതയെ വെല്ലുന്ന മെസേജുകളും...!

    മറുപടിഇല്ലാതാക്കൂ
  21. പൊരുളുള്ള കുറിപ്പുകള്‍...!
    പടം വേരുജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി..!
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  22. പറയാതെ പറയുന്നതിന് പരിമിതികളില്ലല്ലോ . ഔപചാരികതയുടെ മെസ്സേജുകളേക്കാൾ മഹത്തരം ആ നിശബ്ദതതന്നെയല്ലെ !

    മറുപടിഇല്ലാതാക്കൂ
  23. വേരുകള്‍ നഷ്ട്ടപ്പെടാതെ നോക്കാം.

    (ഔപചാരികതയുടെ കമന്റ് ഇട്ടു.
    ഇനി നിനക്കും എനിക്കുമിടയില്‍ നിശബ്ദത മാത്രം)

    മറുപടിഇല്ലാതാക്കൂ
  24. കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
    ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ് ഇവിടെ പലരും ..!

    :)

    മറുപടിഇല്ലാതാക്കൂ
  25. ഒന്നിനുമെച്ചമായ ഉഗ്രന്‍ മൂന്ന് കാവ്യശകലങ്ങള്‍. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  26. തണ്ടിനേക്കാള്‍ കനമുള്ള വേര്..നന്നായി.

    മറുപടിഇല്ലാതാക്കൂ
  27. "കഥയും കവിതയും സ്വപ്നവും നല്‍കിയിട്ടും
    ജീവിതത്തെ തിരിച്ചു കിട്ടാത്തവരാണ് ഇവിടെ പലരും ..!" സത്യം സത്യമായി ഉമേഷ് പറഞ്ഞു. ആ കവിതയാണ് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ആശംസകള്‍!!

    മറുപടിഇല്ലാതാക്കൂ
  28. ഉമേഷുട്ടിയുടെ ചില പ്രയോഗങ്ങളിലെ ആന്തരാര്‍ത്ഥം മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പക്ഷേ, എഴുത്തിനെന്തോ ചില പ്രതേ്യകതകള്‍(സുഖവും സുന്ദരവുമായത്) ആദ്യം മുതലേ അനുഭവപ്പെട്ടിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  29. വേരുകള്‍ നഷ്ട്ടപ്പെടാതെ നോക്കാം!

    മറുപടിഇല്ലാതാക്കൂ
  30. not commenting on the post,but must say that the photos in each post are really vibrant...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍