വഴികളിലുള്ളത് !!












നേരത്തെ ഉണരുന്ന രാവിലെകളില്‍,
നിന്നെ എനിക്ക്  സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ
മറ്റെന്തിനാണ് വിട്ടിനടുത്തെ ഇടവഴിയില്‍
ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് ?

   ഒരൊറ്റയുമ്മ കൊണ്ട് നിന്റെ പിണക്കം
   മാറ്റാനല്ലെങ്കില്‍  പിന്നെയെന്തിനാണ്
   കാവിനുള്ളിലെ വഴിയില്‍ ഇത്ര ഇരുട്ട് ?

കൈകോര്‍ത്തു പിടിച്ചു തോളുരുമ്മി
നടക്കാനല്ലെങ്കില്‍ പിന്നെയെന്തിനാണ്
കുന്നിന്‍ മുകളിലേക്ക് ഈ ഒറ്റയടിപ്പാത ?

   ഒരു സൈക്കിളില്‍ ഒരു വലിയ മഴ
   ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
   പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?



ടവഴി റോഡാകുമ്പോഴും
കാവ് പാര്‍ക്ക് ആകുമ്പോഴും
വയല് വീടാകുമ്പോഴും
സങ്കടം തോന്നുന്നത്
പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..


പിന്കുറിപ്പ് :
നേരായ വഴിയിലൂടെ ഒരിക്കല്‍ പോലും വരാത്തത് കൊണ്ട്
നിന്നിലേക്കുള്ള  ഓരോ കുറുക്കു വഴിയും
എനിക്ക് മന പാഠമാണ് !!

47 അഭിപ്രായങ്ങൾ:

  1. എനിക്കൊന്നു കമെന്റ ടിക്കാന്‍ അല്ലെങ്കില്‍ എന്തിനാണ് നിനക്കീ ബ്ലോഗ്‌

    മറുപടിഇല്ലാതാക്കൂ
  2. ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
    ഞാനും എന്തൊക്കെയോ മറന്നു

    മറുപടിഇല്ലാതാക്കൂ
  3. സങ്കടം തോന്നുന്നത്
    പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
    ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..

    മറുപടിഇല്ലാതാക്കൂ
  4. കവിത കൊള്ളാം ,,കോളേജില്‍ പഠിക്കുന്ന കാലത്തും പിന്‍ കുറിപ്പിലാണ് കൂടുതല്‍ താല്പര്യം അല്ലെ :)

    മറുപടിഇല്ലാതാക്കൂ
  5. റോഡിലേക്കും പാര്‍ക്കിലേക്കും ടൗണിലേക്കും പ്രണയത്തെ പറച്ചുനടാന്‍ ശ്രമിക്കണം.
    പുരോഗമനവാദിയായത്‌ കൊണ്ട് പറയുന്നതല്ല, അല്ലാതെ വേറെ വഴിയില്ല മച്ചാ..:(
    കവിത കലക്കി, കൊമ്പന്റെ കമന്റും ..:)

    മറുപടിഇല്ലാതാക്കൂ
  6. ഈ വാഗ് ശില്പം ഏറെ ഇഷ്ടമായി കേട്ടോ ഉമേഷ്.

    മറുപടിഇല്ലാതാക്കൂ
  7. അവളെ വീണ്ടും വിളിക്കുക,
    റോഡിലും പാര്‍ക്കിലും വീട്ടിലും കൊണ്ടുപോവുക,
    അപ്പോള്‍ അവിടെയെല്ലാം വീണ്ടും അവളെ മറന്നുവയ്ക്കാം...

    (കുറുക്കുവഴി എന്നാല്‍.... ? കുറുക്കന്റെ വഴി...?)

    മറുപടിഇല്ലാതാക്കൂ
  8. മറന്നു വെച്ചതോ ഉപേക്ഷിച്ചതോ..
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  9. ഉന്മേഷ്‌,കവിത വായിച്ചു മനസ്സിലാക്കുവാനുള്ള ആള്താമാസം തലയില്‍ കുറവായത് കൊണ്ടാണ് സന്ദര്ശനം കുറയുന്നത്.സൌഹൃദത്തിന് നന്ദി. ലിനക് ചോദിച്ചിരുന്നല്ലോ ഇതാ
    http://rosappukkal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  10. ഈ വരികൾ ഇഷ്ടമായി.....കൊമ്പന്റെ കമന്റും ഇഷ്ടമായി. പലപ്പോഴും പിൻ കുറിപ്പുകൾ വളരെ നന്നായിക്കാണുന്നു. അഭിനന്ദനങ്ങൾ.......

    മറുപടിഇല്ലാതാക്കൂ
  11. ജീവിതത്തിലും കുറുക്കു വഴി തന്നെയാണൊ....?!

    മറുപടിഇല്ലാതാക്കൂ
  12. അജ്ഞാതന്‍2011, ജൂൺ 30 6:10 PM

    പണ്ടൊക്കെ നീയറിയാതെ നിന്നെ കുറെ കളിയാക്കിയിരുന്നു ഞാനും എന്റെ ഫ്രിഎണ്ട്സും......ബട്ട്‌ ഞാനിപോ നിന്ടെ ഒരു ബിഗ്‌ ഫാന്‍ ആണ് ട്ടോ...

    മറുപടിഇല്ലാതാക്കൂ
  13. ഉമേഷേ ഉത്തരാധുനിക കവിതകള്‍ മിക്കതും
    അഴകൊഴമ്പനാക്കുന്ന ഇക്കാലത്തു ഈ, കവിത
    പ്രോജ്ജ്വലം.
    എന്റെ പ്രണയത്തെയെവിയോ
    ഞാന്‍ മറന്നു വെച്ചുവോ ?

    മറുപടിഇല്ലാതാക്കൂ
  14. ഇടവഴി റോഡാകുമ്പോഴും
    കാവ് പാര്‍ക്ക് ആകുമ്പോഴും
    വയല് വീടാകുമ്പോഴും
    സങ്കടം തോന്നുന്നത്
    പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
    ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ്..

    സമ്മതിക്കുന്നു ഉമേഷ്..
    പിൻകുറിപ്പും അടിപൊളി.

    മറുപടിഇല്ലാതാക്കൂ
  15. അത് കൊണ്ട് മാത്രമാണ്!!

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2011, ജൂൺ 30 11:18 PM

    ഇടവഴി റോഡാകുമ്പോഴും
    കാവ് പാര്‍ക്ക് ആകുമ്പോഴും
    വയല് വീടാകുമ്പോഴും
    സങ്കടം തോന്നുന്നത്
    പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
    ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് ..
    ഈ വരികള്‍ പ്രകൃതി സ്നേഹികള്‍ കാണണ്ട അവരെന്താ കരുതുക ഹല്ലാ പിന്നെ..

    എതയാലും വരികള്‍ കലക്കന്‍ ..പിന്നെ കൊമ്പന്റെ വംബത്തരവും ഉഷാറായി.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  17. പിൻകുറിപ്പുമാത്രം കോളേജ്കാലം....
    ബാക്കി വർത്തമാനം..ല്ലേ..
    :))

    മറുപടിഇല്ലാതാക്കൂ
  18. ippozhanu nhanum orthath....vanna vazhiyileviteyo marannu vacha oru mayilpeeliye....(thirichu chellan orayussinte dooramundu)...Ninakkay vaangi vacha Jokaramittayikal kondu ente instrument box niranhu....thanx.....

    മറുപടിഇല്ലാതാക്കൂ
  19. അവളെ സ്നേഹിച്ചിട്ടും പ്രകൃതിയെ സ്നേഹിയാകാതെ പോയത് കഷ്ടായീട്ടോ .
    കുറുക്കുവഴികൾ‌ക്ക് ഇപ്പോഴും ക്ഷാമമുണ്ടവില്ലല്ലോ ;)

    മറുപടിഇല്ലാതാക്കൂ
  20. അതെന്നെ...
    ഈ കുറുക്ക് വഴികളാണല്ലോ എല്ലാത്തിലേക്കുമുള്ള എളൂപ്പവഴികൾ അല്ലേ ഉമേഷ്

    മറുപടിഇല്ലാതാക്കൂ
  21. കള്ള കാമുകന്‍ കൊള്ളാം ... :)
    നല്ല കവിത, ഇഷ്ടായിട്ടോ...

    മറുപടിഇല്ലാതാക്കൂ
  22. പ്ലാവില കുത്തി കവിത ചുടുചുടെ കുടിച്ചു, ഉന്മേഷമായി ഉമേഷ്!

    മറുപടിഇല്ലാതാക്കൂ
  23. ഈ ബ്ലോഗില്‍ ചിലത് മറന്നു വച്ചത് കൊണ്ട് ,
    ഇനി ബ്ലോഗും പണയത്തിലാകുമ്പോള്‍
    എനിക്കും ഇതുപോലെ കവിതകള്‍ എഴുതാം........
    ഓര്‍ത്തു കരയാം .....

    മറുപടിഇല്ലാതാക്കൂ
  24. മറന്നു വെച്ചതോ...?
    ഞാനും എന്തൊക്കെയോ മറന്നു വെച്ചുവോ...?

    മറുപടിഇല്ലാതാക്കൂ
  25. "നാം പുരാതനര്‍ ഭദ്രേ ഈ ഭൂമിയും
    നാം പുണരും കിനാവും പ്പുരാതനം"-ഒ.എന്‍.വി
    ഇതാണോടി മനസ്സിലേക്ക് വന്നത്.
    ചേര്‍ത്തിക്കുന്ന പടം പോലെ കവിതയും മനോഹരം .

    മറുപടിഇല്ലാതാക്കൂ
  26. പീഢനത്തിന് അകത്താകും മോനേ.

    മറുപടിഇല്ലാതാക്കൂ
  27. അപ്പോ ഇലഞ്ഞിയും മുല്ലയും പൂക്കുന്നത് , കാവിനുള്ളിലെ ഇരുട്ട്, കുന്നിന്‍ മുകളിലെ ഒറ്റയടിപ്പാത, പാടത്തിന്റെ ഒറ്റ വരമ്പ് ....എല്ലാം എല്ലാം......:):)


    നന്നായിട്ടുണ്ട് ഉമേഷേ...:)

    മറുപടിഇല്ലാതാക്കൂ
  28. വരികളും, പിന്‍കുറിപ്പും ഇഷ്ടായി.
    വീണ്ടും വരാം....

    മറുപടിഇല്ലാതാക്കൂ
  29. ഈ കാമുകന്‍ ആളെ വല്ലാതെ സുയിപ്പാക്കുകയാണല്ലോ.
    ഒരാള്‍ക്കുമാത്രം നടക്കാനുള്ള വഴിയിലൂടെ എങ്ങനെയാണ് മോനേ അവളെ കൈകോര്‍ത്ത് പിടിച്ച് തോളുരുമ്മി നടക്കുക?

    മറുപടിഇല്ലാതാക്കൂ
  30. എന്റെ ഉമേഷേ ............‌
    അവസാനം നീയും .............:)

    nice da

    മറുപടിഇല്ലാതാക്കൂ
  31. സുന്ദരന്‍
    ഉമേഷേ
    സുന്ദരന്‍
    കവിത .

    മറുപടിഇല്ലാതാക്കൂ
  32. കവിത പഴയതും പിന്‍കുറിപ്പ്‌ പുതിയതും ആണോ? ശൈലി മാറിയ പോലെ...
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  33. നിന്നെ ഓര്‍മ്മപ്പെടുത്തുന്നവയോടുള്ള എന്റെ അടുപ്പം മാത്രമാണ് എന്നിലെ പ്രകൃതി സ്നേഹിയുടെ ഇന്ധനം അല്ലേ.
    കവി നിരുത്തരവാദിയാകുന്നത് പ്രണയം കൊണ്ടോ എന്തോ ആകട്ടെ. അത് നല്ലൊരു രീതിയാണോ എന്നൊരു സംശയം.

    മറുപടിഇല്ലാതാക്കൂ
  34. ഒരു സൈക്കിളില്‍ ഒരു വലിയ മഴ
    ഒരുമിച്ചു നനയാനല്ലെങ്കില്‍ പിന്നെ
    പാടത്തിനെന്തിനാണീ ഒറ്റ വരമ്പ് ?

    അല്പം പ്രകൃതിസ്നേഹവും നല്ലതാണ്
    :)

    മറുപടിഇല്ലാതാക്കൂ
  35. മറന്നു വെച്ച കവിത ഇനി മറക്കില്ല... ഒരുപാട് ഇഷ്ടപ്പെട്ടു, ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  36. ഇഷ്ടപെട്ടു

    ചുമ്മാ അങ്ങ് ഇഷ്ടപെടുവല്ല. ആദ്യം മുതല്‍ അവസാനം വരെയുള്ള വരികളും അതിലെ ചിത്രങ്ങളും, സങ്കടവും, അതിലുപരി പിന്‍‌കുറിപ്പും.

    നല്ലൊരു ഫീല്‍ :)

    മറുപടിഇല്ലാതാക്കൂ
  37. കവിതയും പിന്‍കുറിപ്പും മനോഹരമായിരിക്കുന്നു. എല്ലാ ഗൃഹാതുരതകളുടെയും പിന്നില്‍ ഇങ്ങനൊരു സത്യമുണ്ടാവും. തീര്‍ച്ച. ഒരു സംശയമുണ്ട്.
    "നേരത്തെ ഉണരുന്ന രാവിലെകളില്‍,
    നിന്നെ എനിക്ക് സമ്മാനിക്കാനല്ലെങ്കില്‍ പിന്നെ"

    എന്നത്

    ""നേരത്തെ ഉണരുന്ന രാവിലെകളില്‍,
    നിനക്ക് സമ്മാനിക്കാനല്ലെങ്കില്‍ " എന്നാക്കുന്നതല്ലേ ശരി? ഞാന്‍ മനസ്സിലാക്കിയത് തെറ്റാണോ എന്നെനിക്കറിയില്ല. :-)

    മറുപടിഇല്ലാതാക്കൂ
  38. ഇടവഴി റോഡാകുമ്പോഴും
    കാവ് പാര്‍ക്ക് ആകുമ്പോഴും
    വയല് വീടാകുമ്പോഴും

    എന്നിട്ടും പ്രണയിക്കാൻ പ്രണയം ബാക്കി..
    :)

    മറുപടിഇല്ലാതാക്കൂ
  39. "സങ്കടം തോന്നുന്നത്
    പ്രകൃതി സ്നേഹി ആയതു കൊണ്ടല്ല ,
    ഇവിടെയൊക്കെ നിന്നെ മറന്നു വെച്ചത് കൊണ്ടാണ് .." hehe.. nice

    മറുപടിഇല്ലാതാക്കൂ
  40. ഋതുസജ്ഞനയുടെ ഒരു ആരാധകൻ

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍