മഴ – മരം , കാട് – കുട
ഇപ്രാവശ്യം പതിവ് തെറ്റി ;
കണ്ണും കരളും നിറച്ചു മഴ പെയ്തിട്ടും
ഒരു മഴക്കവിത പോലും എഴുതിയില്ല,
  പുറത്തേക്കുള്ള വാതില്‍ കൊട്ടിയടച്ചു
  ജനല്‍ ചില്ലിലൂടെ മഴയെ നോക്കി
  മനോഹരം എന്ന് പറഞ്ഞില്ല !!


മഴ വരും മുന്‍പേ ഞാന്‍ നട്ട
വിത്തുകള്‍ക്കൊപ്പം മഴയെ മുഴുവനായും നനയുകയായിരുന്നു..

  അകവും പുറവും ആകെ കുതിര്‍ന്നു പോയിരിക്കുന്നു..
  വരും വേനലില്‍ തണുപ്പും കുളിരും നല്‍കേണ്ട
  ആര്‍ദ്രതയുടെ വിത്തുകള്‍ മുള പൊട്ടുന്നത്
  ഇവിടെ നിന്നായിരിക്കാം…!


മുമ്പ് ആവേശത്തോടെ നനഞ്ഞവരെല്ലാം
കാടായി കുട പിടിച്ചു നില്‍ക്കുന്നുണ്ട് ചുറ്റിലും … !!

  പന്തലിച്ചു വന്മരമായില്ലെങ്കിലും,
  വലിചെറിഞ്ഞവയും കുഴിച്ചിട്ടവയും ഉറപ്പായും മുളക്കും
  ഒരു കുളിരും കുടയും സമ്മാനിക്കും ..!

ഇറങ്ങി വാടോ, മഴ നിലച്ചിട്ടില്ല
നമുക്കൊരുമിച്ചു നനയാം..
പടു മുളയായെങ്കിലും നമ്മളും മുളച്ചാലോ..?!!


പിന്കുറിപ്പ് :
വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
കൈ വഴികളിലൂടെ പല വഴി
കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...ബുഫല്ലോ സോള്‍ജ്യര്‍  പരിസ്ഥിതി പതിപ്പില്‍ വന്നത്

32 അഭിപ്രായങ്ങൾ:

 1. വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
  മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
  കൈ വഴികളിലൂടെ പല വഴി
  കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ...

  മറുപടിഇല്ലാതാക്കൂ
 2. പതിവ് തെറ്റിയില്ല മനോഹരം....:)

  മറുപടിഇല്ലാതാക്കൂ
 3. തീര്‍ന്നു പോകാതിരിക്കട്ടെ...
  ഇനിയും ഇനിയും എഴുതാല്ലോ, എന്നാല്‍! :)

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നു വരികൾ.. അക്ഷരങ്ങൾ തോരാത്ത മഴയായി പെയ്യട്ടെ.. അവസാന വരികൾ കൂടുതൽ ഇഷ്ടായി:) വെയിലത്ത്‌ കുറുകി കിടന്നതൊക്കെ
  മഴയത്ത് ഒലിച്ചു പോകുമെന്ന് കരുതി,
  കൈ വഴികളിലൂടെ പല വഴി
  കുത്തിയൊലിച്ചിട്ടും തീര്‍ന്നു പോകുന്നില്ലല്ലോ നീ... തീരാതിരിക്കട്ടെ എന്നും

  മറുപടിഇല്ലാതാക്കൂ
 5. ഉമേഷിന്റെ ഈ കവിത നേരത്തെ വായിച്ചിരുന്നു.നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. കൈ വഴികളിലൂടെ പല വഴി..
  ഇറങ്ങി വാടോ,
  നമുക്കൊരുമിച്ചു നനയാം..

  മറുപടിഇല്ലാതാക്കൂ
 7. ഇറങ്ങി വാടോ, മഴ നിലച്ചിട്ടില്ല
  നമുക്കൊരുമിച്ചു നനയാം..
  പടു മുളയായെങ്കിലും നമ്മളും മുളച്ചാലോ..?!!

  കവിത കൃത്യമായി പക്ഷം ചേരുകയും പ്രത്യാശയുടെ പതാക പാറിക്കുകയും ചെയ്യുന്നു.
  ഉമേഷിന്റെ കവിത ആര്‍ജ്ജവം വീണ്ടെടുക്കുന്നു ഈ കവിതയിലൂടെ.
  ആശംസകള്‍ ഉമേഷ്‌.

  മറുപടിഇല്ലാതാക്കൂ
 8. പടു മുളയായെങ്കിലും നമ്മളും മുളച്ചാലോ


  മനോഹരം

  മറുപടിഇല്ലാതാക്കൂ
 9. മഴ നനായാത്ത മഴക്കവിതയായി മാറാതെ, മഴ നനഞ്ഞ്, വിത്തുകളായി പൊടിച്ചു നാമ്പിട്ട്, വളർന്നു പന്തലിച്ച്, മഴയുണ്ടാക്കി മഴക്കാടുകളായി, നിറയട്ടേ! കവിത ബോധിച്ചു.

  മറുപടിഇല്ലാതാക്കൂ
 10. പടുമുളയായി എങ്കിലും മുളചെങ്കിലോ

  മറുപടിഇല്ലാതാക്കൂ
 11. മുമ്പ് ആവേശത്തോടെ നനഞ്ഞവരെല്ലാം
  കാടായി കുട പിടിച്ചു നില്‍ക്കുന്നുണ്ട് ചുറ്റിലും … !

  മറുപടിഇല്ലാതാക്കൂ
 12. അപ്രത്ത് വായിച്ചിരുന്നു, ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 13. അജ്ഞാതന്‍2011, ജൂലൈ 15 2:41 PM

  മഴ നനഞ്ഞു കുതിര്‍ന്നു പോയ മുളക്കാത്ത വിത്തിനെ കുറിച്ചുള്ള മഴയില്‍ കിളിര്‍ത്തു വരുന്ന അക്ഷര നാമ്പുകള്‍ .. വളരെ നന്നായിരിക്കുന്നു .. ഒരിക്കലും കേട്ട് പോകാതെ എന്നും വെള്ളി വെളിച്ചമായി കൂടെയുണ്ടാകട്ടെ ഈ അക്ഷരവെളിച്ചം...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 14. വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ കവിതയുടെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
  നന്ദി.
  ദേ... ഇവിടെ
  https://sites.google.com/site/bilathi/vaarandhyam

  മറുപടിഇല്ലാതാക്കൂ
 15. ഇഷ്ടമായെന്നല്ലാതെയെന്തു പറയേണ്ടു ഞാന്‍! പിന്നേയ്, http://pradeeppaima.blogspot.com/ ഈ കുട്ടിയെയൊന്നു പരിഗണിക്കണം. ഒരു പാവമാണെന്നാ തോന്നുന്നത്.

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍