ഓര്‍മ്മ

കുപ്പി വളകള്‍ അണിയാറുണ്ടോ  നീയിപ്പോഴും ?
വള കഷണം  ഉള്ളം  കയ്യില്‍ വെച്ച് പൊട്ടിച്ചു 
സ്നേഹം നോക്കിയാലോ നമുക്ക് ?!!
വലിയ കഷണം പൊട്ടി ബാക്കിയാവുമ്പോള്‍ ,
വിചാരിച്ചത് നിന്നെയാണെന്ന്
സമ്മതിക്കുമ്പോള്‍ , മുഖത്ത് വിരിയാറുള്ള 
ആ ചിരി ഒന്നൂടെ കാണണമെന്നുണ്ട് ..!!

പിന്കുറിപ്പ് :
നിന്റെ  ഹൈഡ്രജന്‍  ബലൂണുകളോട്,
പച്ചീര്‍ക്കില്‍ വളച്ചു വെച്ച്  
കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
എങ്ങനെ  മത്സരിക്കാന്‍  ആണ്..?!! 40 അഭിപ്രായങ്ങൾ:

 1. ഇമ്മാതിരി ഓര്‍മ്മകള്‍ക്ക് മീതെയാണ് ആദ്യം എന്ടോസള്‍ഫാന്‍ തളിക്കേണ്ടത് !!

  മറുപടിഇല്ലാതാക്കൂ
 2. കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
  എങ്ങനെ മത്സരിക്കാന്‍ ആണ്..?!!

  മറുപടിഇല്ലാതാക്കൂ
 3. പതിവുപോലെ പിന്‍കുറിപ്പ് തന്നെ താരം

  മറുപടിഇല്ലാതാക്കൂ
 4. ഇടവേളയ്ക്കു ശേഷം ..ഓര്‍മ്മ അസ്സലായി ..പിന്‍ കുറിപ്പിലെ നിസ്സഹായത കോമ്പ്ലെക്സ് ആയി വളരാതിരിക്കട്ടെ :)

  മറുപടിഇല്ലാതാക്കൂ
 5. ഉമേഷ്, അസ്സലായിട്ടുണ്ട്. പിന്നെ, നല്ല കാറ്റുണ്ടെങ്കില്‍ പച്ചീര്‍ക്കില്‍ വളച്ചു വെച്ച്
  കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടമായാലും മതി. :-)

  മറുപടിഇല്ലാതാക്കൂ
 6. ചെറിയ വരികകളില് ഒളിപ്പിച്ച വലിയ ആശയങ്ങള്‍
  മനോഹരം ആയി അവതരിപ്പിച്ചു...

  പിന്‍ കുറിപ്പിന് ഒരു additional അഭിനന്ദനം..‍

  മറുപടിഇല്ലാതാക്കൂ
 7. ഏത് എൻഡോസൾഫാൻ തെളിച്ചാലും ഒരിക്കലും മുരടിക്കാതെ തെളിഞ്ഞുവരുന്ന ആശയങ്ങൾ..കേട്ടൊ ഭായ്

  മറുപടിഇല്ലാതാക്കൂ
 8. പട്ടം പറക്കും പോലെ ഹൈഡ്രജൻ ബലൂണിനാവുമോ ഉമേശേട്ടാ?

  കിണ്ണം പോസ്റ്റ്!

  മറുപടിഇല്ലാതാക്കൂ
 9. പ്രിയപ്പെട്ട ഉമേഷ്‌,
  ഓര്‍മകള്‍ക്ക് എന്നും കുപ്പിവള തിളക്കം ഉണ്ടാകട്ടെ!
  മനോഹരമായ ഒരു കാറ്റ് മതി, ഈ പട്ടം അങ്ങ് ഉയരത്തില്‍ പറക്കാന്‍....!
  നന്നായി,എഴുതി,ഉമേഷ്‌!
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
 10. "ഒന്നൂടെ കാണണമെന്നുണ്ട്..."ശ്ലഥങ്ങള്‍ കൂട്ടിയോജിപ്പിക്കാമെങ്കില്‍ അല്ലേ?ഓര്‍മ ഇഷ്ടമായി.

  മറുപടിഇല്ലാതാക്കൂ
 11. പ്രേമത്തിന്റെ അളവുകോൽ വളപ്പൊട്ടുകളാണൊ..?!
  ഹൈഡ്രജൺ ബലൂൺ തിരിച്ചു വരുമെന്ന് ഒരുറപ്പുമില്ല. പക്ഷേ,കഞ്ഞിപ്പശയും പച്ചീർക്കിളിയുമാണെങ്കിലും അതിനെ നമ്മുടെ ഇഷടത്തിനിട്ട് പറപ്പിക്കാം. നാളേക്കും അതു മതിയാകും..!!

  മറുപടിഇല്ലാതാക്കൂ
 12. വളപ്പൊട്ട്‌ ഞാനൊന്നു പൊട്ടിച്ചു. വലിയ കഷ്ണം ബാക്കിയായി . മ്മം ഞാന്‍ വിചാരിച്ചത് ഈ പോസ്റ്റ്‌ തന്നെ..

  മറുപടിഇല്ലാതാക്കൂ
 13. കുപ്പിവളപ്പൊട്ടുകള്‍കൊണ്ട് കലിഡോസ്കോപ്പുണ്ടാക്കാം ഹായ്‌! എന്ത് രസമായിരിക്കും!

  മറുപടിഇല്ലാതാക്കൂ
 14. പട്ടം പറക്കട്ടെ, നല്ല കവിത.

  മറുപടിഇല്ലാതാക്കൂ
 15. എന്ടോസള്‍ഫാന്‍ തളിക്കരുത്... പ്ലീസ്... , ഇമ്മാതിരി കേള്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മകളെ നശിപ്പിക്കല്ലേ...

  മറുപടിഇല്ലാതാക്കൂ
 16. കൊള്ളാം. ഈ കൊച്ചു കൊച്ചു ഓര്‍മ്മകള്‍ ഓര്‍ക്കാനെന്തു രസം

  മറുപടിഇല്ലാതാക്കൂ
 17. നിന്റെ ഹൈഡ്രജന്‍ ബലൂണുകളോട്,
  പച്ചീര്‍ക്കില്‍ വളച്ചു വെച്ച്
  കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
  എങ്ങനെ മത്സരിക്കാന്‍ ആണ്..?!!


  ഇഷ്ട്ടമായി,,,,

  മറുപടിഇല്ലാതാക്കൂ
 18. ആ ചിരി ഒന്നൂടെ കാണണമെന്നുണ്ട് ..!!

  മറുപടിഇല്ലാതാക്കൂ
 19. ഉമേഷ്‌ , എത്ര മനോഹരമായാണ് നീ പ്രണയിക്കുന്നത്/ കവിതയെഴുതുന്നത് ...:)

  മറുപടിഇല്ലാതാക്കൂ
 20. നന്ദി, ഉമേഷ്...
  ആ പ്രണയദിനങ്ങളുടെ ഓര്‍മ്മകളിലേക്ക് ഒന്നു മടക്കിവിളിച്ചതിന്...
  ഒരു പ്രണയിക്ക് മാത്രം എഴുതാനാവുന്ന വരികളാണ് ഉമേഷിന്റേത്.

  മറുപടിഇല്ലാതാക്കൂ
 21. ഇമ്മാതിരി ഓര്‍മ്മകള്‍ക്ക് മീതെയാണ് ആദ്യം എന്ടോസള്‍ഫാന്‍ തളിക്കേണ്ടത് !!

  സ്റ്റോക്ക് തീര്‍ന്നിലല്ലോ, കവിതയുടെയും എന്‍ഡോസള്‍ഫാന്റെയും?? :))

  മറുപടിഇല്ലാതാക്കൂ
 22. എന്നിട്ട് ഓർമ്മകൾ പോയോ? ഇല്ലല്ലോ.

  പിൻ കുറിപ്പിലെന്തിനാ ഇത്ര നിരാശ?

  മറുപടിഇല്ലാതാക്കൂ
 23. Umesh, i reached here from the link put in FB by Naren in between his comments..A natural eagerness of someone who likes to read real poems...Now I can say--my hope was not in vain-- keep on writing-- all the best wishes, dear .

  മറുപടിഇല്ലാതാക്കൂ
 24. ഈ ഓർമ്മകളിൽ എൻഡോസൾഫാൻ തളിക്കരുത്.....പ്ലീസ്.

  മറുപടിഇല്ലാതാക്കൂ
 25. നന്നായി ഉമേഷ് ഭായ്! 'മത്സരിക്കാനാണ്?'എന്നായിരുന്നില്ലേ ഉചിതം.

  മറുപടിഇല്ലാതാക്കൂ
 26. nannayittundu.... bhavukangal..... pls visit my blog and support a serious issue...........

  മറുപടിഇല്ലാതാക്കൂ
 27. മത്സരിക്കാന്‍ ഇല്ലെങ്കിലും സാദാ പട്ടം ഞാനും പറപ്പിക്കും.

  മറുപടിഇല്ലാതാക്കൂ
 28. മനോഹരമായ ഓര്‍മ്മകള്‍..!
  അവ,
  കുപ്പിവളക്കിലുക്കമായി മനസ്സില്‍ എന്നുമുണ്ടാവട്ടെ..!
  സുഖം സുഖകരം..!

  ആശംസകളോടെ പുലരി

  മറുപടിഇല്ലാതാക്കൂ
 29. ഈ മനോഹരമായ വരികള്‍! കൊച്ചു മഞ്ചാടികള്‍ പോലെ.. ചെറുതും, സുന്ദരവും.

  മറുപടിഇല്ലാതാക്കൂ
 30. ഇവിടെ ആദ്യമാണ് ....
  നല്ല കൊച്ചു കൊച്ചു കവിതകളിലൂടെ ഏറെ കാര്യങ്ങള്‍ കവി പറഞ്ഞു വെച്ചിരിക്കുന്നു
  ഇഷ്ടമായി .... ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 31. മൈ ഗോഡ്‌!
  വീണ്ടും ആ പിന്‍കുറിപ്പ്‌...!!!

  മറുപടിഇല്ലാതാക്കൂ
 32. നിന്റെ ഹൈഡ്രജന്‍ ബലൂണുകളോട്,
  പച്ചീര്‍ക്കില്‍ വളച്ചു വെച്ച്
  കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
  എങ്ങനെ മത്സരിക്കാന്‍ ആണ്..?!!
  വല്ലാതെ ഇഷ്ടായി..........

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍