ബ്ലൂ ടൂത്തിലൂടെ പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍






















ഇവിടെ നമുക്ക് ചുറ്റും തന്നെ ഉണ്ട് ,
തിരക്കില്‍ പാഞ്ഞു പോകുന്നതിനിടെ
ഒന്ന് ശ്രദ്ധിച്ചാല്‍  മതി

തുണി ക്കടയിലും, മെഡിക്കല്‍ സ്റ്റോറിലും
ബസിനുള്ളിലും, എന്തിനു
തെരുവിലേക്ക് തുറക്കാത്ത ജനാലകളുള്ള
ചില വീടുകളിലടക്കം ..

പിന്‍കഴുത്തിലെ കാക്കപുള്ളി , മാറിലെ മുറിഞ്ഞ പാട്
വയറിനു താഴോട്ടു പോകുന്ന മറുക് , അങ്ങനെ
താനറിഞ്ഞതും അറിയാത്തതുമായ രഹസ്യങ്ങളെല്ലാം
പരസ്യമായവര്‍

ഒരു തിരിഞ്ഞു നോട്ടത്തില്‍ ചൂളി പ്പോകുന്നവരാണ്
ഏറെയും
ആരെങ്കിലും തിരിച്ചറിഞ്ഞാല്‍
മൌനിയായി കണ്ണുകളില്‍ നീല വിഷാദം നിറച്ച്
തല കുനിച്ചു മാറി നില്‍ക്കുന്നവരോട്
എന്ത് പറയാന്‍ ?!!
എങ്കിലും
നാക്ക് ചൊറിഞ്ഞു വരാറുണ്ട്
കണ്ടതൊന്നും എന്നെയല്ല എന്നാ മട്ടില്‍
ദഹിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കുന്നവരോട് ..!!


പിന്കുറിപ്പ് : 
പുതുവര്ഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
ദുശ്ശീലങ്ങളില്
എത്രാമത്തെയാണു നിനക്ക്
ഞാന്..


71 അഭിപ്രായങ്ങൾ:

  1. പുതുവര്ഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
    ദുശ്ശീലങ്ങളില്
    എത്രാമത്തെയാണു നിനക്ക്
    ഞാന്..

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. നന്ദി ബിഗു ഏട്ടാ ആദ്യത്തെ കമന്റിന് , കുറേ കാലമായല്ലോ ഈ വഴി കണ്ടിട്ട്

      ഇല്ലാതാക്കൂ
  3. പിന്‍കഴുത്തിലെ കാക്കപുള്ളി , മാറിലെ മുറിഞ്ഞ പാട്
    വയറിനു താഴോട്ടു പോകുന്ന മറുക് , അങ്ങനെ
    താനറിഞ്ഞതും അറിയാത്തതുമായ രഹസ്യങ്ങളെല്ലാം
    പരസ്യമായവര്‍

    ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ........
    കാലത്തിനു യോജിച്ച കവിത ..
    ഉമേഷേട്ടാ പതിവുപോലെ വാല്‍ക്കഷ്ണം കലക്കി ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വാല്‍ക്കഷണം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

      ഇല്ലാതാക്കൂ
  4. നല്ല കവിത .നമ്മുടെ മുമ്പിലുള്ള 'നഗ്ന'സത്യങ്ങള്‍ .അഭിനന്ദനങ്ങള്‍ ...ഏതാണ്ട്
    ഇതുമായി ബന്ധം തോന്നിക്കാവുന്ന ഒരു ലെഖനം "പീഡനപര്‍വം"എന്റെ ബ്ലോഗിലുണ്ട് .വായിച്ചു അഭിപ്രായം കുരിക്കുമല്ലോ ?

    മറുപടിഇല്ലാതാക്കൂ
  5. വാല്‍ക്കഷ്ണം മുമ്പേ കേട്ടപ്പോള്‍ അതിനു മുന്നില്‍ ഒരു തീപൊരി ഉണ്ടായിരിക്കുമെന്ന് കരുതിയില്ല. വല്ലാത്തൊരു എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2012, ജനുവരി 13 11:30 PM

    വെറും നായി അല്ല, നന്നായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരു പേര് വെച്ച് പോകാമായിരുന്നു സുഹൃത്തേ ..

      ഇല്ലാതാക്കൂ
  7. പതിവുപോലെ വരികളേക്കാള്‍ രസകരവും ചിന്തിപ്പിക്കുന്നതുമായ പിന്‍കുറിപ്പ്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്‍കുറിപ്പ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

      ഇല്ലാതാക്കൂ
  8. Good. Keep it up Umesh.“ഏകാന്തതയുടെ 100 വർഷങ്ങൾ“ വായിച്ചില്ലെങ്കിൽ നിർബന്ധമായും വായിക്കുക.
    htp://valsananchampeedika.blogspot.com

    മറുപടിഇല്ലാതാക്കൂ
  9. ഒളിനോട്ടങ്ങളിലെ കുളിരുള്ള ഓർമ്മകൾ..!

    പിന്നേ ആ റെസല്യൂഷൻ എത്രകൊല്ലം മുമ്പേ ഒരു പുതുവർഷത്തിൽ ഏടുത്തതായിരിക്കും അല്ലേ

    മറുപടിഇല്ലാതാക്കൂ
  10. നാക്ക് ചൊറിഞ്ഞു വരാറുണ്ട്
    കണ്ടതൊന്നും എന്നെയല്ല എന്ന മട്ടില്‍
    ദഹിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കുന്നവരോട് ..!!

    മറുപടിഇല്ലാതാക്കൂ
  11. പുതുതലമുറയിലെ ജീര്‍ണതയോടുള്ള അമര്‍ഷത്തിന്റെ കനലുകള്‍ വരികളിലെ തീക്ഷണതയില്‍ കാണാനുണ്ട്..
    ആശംസകള്‍

    -------------
    ഈ ഇടെയായി കാണാറില്ലല്ലോ ?
    എന്തെ ജോലിത്തിരക്കാണോ ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുറച്ചു തിരക്കിലായിരുന്നു ....

      വരവിനും കമന്റിനും നന്ദി

      ഇല്ലാതാക്കൂ
  12. ഉമേഷ്‌ ,
    ചിത്രം ആരിലും തുളക്കുന്ന ഒരു നോട്ടം സമ്മാനിക്കും അതില്‍ നിന്ന് കൊണ്ട് നമ്മുക്ക് ബ്ലുടൂതിനെ വായിക്കാം ...അവസാനം പിന്‍കുറിപ്പില്‍ നമ്മള്‍ ഈ വര്ഷം മറക്കാനുള്ളവരുടെ ലിസ്റ്റുകള്‍ വെറുതെ പരതും........

    മറുപടിഇല്ലാതാക്കൂ
  13. ചിത്രത്തിന്റെ തെരഞ്ഞെടുപ്പും നന്നായി. വരികളില്‍ മുറ്റി നില്‍ക്കുന്ന അമര്‍ഷവും നന്നായി പ്രതിഫലിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചിത്രവും വരികളും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം :)

      ഇല്ലാതാക്കൂ
  14. നാക്ക് ചൊറിഞ്ഞുവരുന്നുണ്ട്..
    എന്തിനാനെന്നരിഞ്ഞ ശേഷം വരാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങനെ ചോദിച്ചാല്‍ ഒരു ധാര്‍മിക രോഷം അത്രേ ഉള്ളൂ.. :))

      ഇല്ലാതാക്കൂ
  15. ദഹിപ്പിക്കുന്ന നോട്ടം നിറുത്തി വിനയ കുലീനര്‍ ആവട്ടെ എല്ലാം
    അപ്പോള്‍ ഫ്ലൂട്ടൂത് ഇല്ലാതാവോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എവിടുന്നു.. ?!! ഫ്ലൂടൂത്‌ അങ്ങനെ ഒന്നും പോകുന്ന സാധനമല്ല , പുതിയ വെര്‍ഷന്‍ ഇറങ്ങീന്നാ കേട്ടത് :)

      ഇല്ലാതാക്കൂ
  16. മൂര്‍ച്ച!! അതാണ്‌ ഭംഗി. അതുപോലെ മനോഹരമായൊരു പിന്‍ കുറിപ്പും .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം , വീണ്ടും വരുമല്ലോ

      ഇല്ലാതാക്കൂ
  17. മറുപടികൾ
    1. ആശംസകള്‍ കിട്ടിബോധിച്ചിരിക്കുന്നു വി കെ മാഷേ..

      ഇല്ലാതാക്കൂ
  18. നല്ല വരികളില്‍ വെളിപ്പെടുന്ന നവലോകക്കാഴച്ചകള്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി , വരവിനും കമന്റിനും ..

      ഇല്ലാതാക്കൂ
    2. നന്നായി. പിന്‍കുറിപ്പില്ലാതെ പറ്റില്ലെന്നോ?

      ഇല്ലാതാക്കൂ
    3. മാഷേ.. പിന്കുറിപ്പിനെ അത്ര പെട്ടെന്ന് ഒഴിവാക്കാന്‍ പറ്റുമോ ? നന്ദി വരവിനും കമന്റിനും

      ഇല്ലാതാക്കൂ
  19. ഇരകളോടെ ഉള്ളൂ നാക്ക് ചൊരിഞ്ഞു വരല്‍?അവര്‍ വേദനകലെയയിരിക്കും ദഹിപ്പിക്കാന്‍ നോക്കുന്നത് ,ആ വരികള്‍ ഒഴികെ ബാക്കിയെല്ലാം ഇഷ്ടായി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യത്തില്‍ .. ആ വരികള്‍ എനിക്കും ഇഷ്ടായില്ല ... തുടരാന്‍ ആഗ്രഹമില്ലാത്തത് കൊണ്ട് അങ്ങനെ അവസാനിപ്പിച്ചു എന്നെ ഉള്ളൂ .. നന്ദി സുഹൃത്തേ .. :)

      ഇല്ലാതാക്കൂ
  20. ഇരകള്‍ എന്നുപറയുമ്പോഴെ കഴിഞ്ഞു..
    പിന്നെ ചൊറിഞ്ഞിട്ടെന്തു ചെയ്യാന്‍..?
    മാനുഷികമായ ഏതെങ്കിലും ഒരവസ്ഥയെ
    ക്യാമറചതിയില്‍ പകര്‍ത്തി നീലപ്പല്ലിലൂടെ
    പങ്കിട്ടെടുത്ത് ആസ്വദിക്കുകയും, ചെയ്യുന്ന
    മനസ്സുള്ളവരുടെ നാട്ടില്‍ ഇതൊന്നും
    അവസാനിക്കില്ല...

    (കവിത വളരെ ഇഷ്ടമായതിനാലാണ് പറഞ്ഞത്)

    മുണ്‍കാഴ്ച

    "പെണ്ണ്'' വിഷയമായതിനാല്‍
    കാഴ്ചക്കാരനും, കവികളും കൂടുതല്‍
    ആവേശഭരിതരാണ്..

    മറുപടിഇല്ലാതാക്കൂ
  21. കവിത കൊള്ളാം ...നന്ന് പക്ഷെ ആ പടം.....ഹാ അതും കൊള്ളാം എന്തേ അതെന്നെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആചാര്യാ.. ആ പടത്തിലല്ലേ എല്ലാം ഇരിക്കുന്നത് .. :)) നന്ദി വരവിനു..

      ഇല്ലാതാക്കൂ
  22. നല്ല കവിത...അവസാന വാചകവും നന്ന്‍... അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  23. നന്നായിരിക്കുന്നു, ഒരു മനോഹര കവിത,കാലോചിതം. കാലോചിതം എന്നേ ഒറ്റ വാക്കിൽ പറയാൻ പറ്റൂ.

    പുതുവർഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
    ദുശ്ശീലങ്ങളിൽ
    എത്രാമത്തെയാണു നിനക്ക്
    ഞാൻ..
    ഈ പിൻ കുറിപ്പിലെ വാചകം ഒർ കവിതയേക്കാൾ തീവ്രമാണ് ട്ടോ.
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പിന്‍കുറിപ്പ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം !!

      ഇല്ലാതാക്കൂ
  24. എന്തൊരു ലോകം ?!!!
    ബ്ലൂടൂത്ത്‌ , ഇ മെയില്‍ ഹാക്കിംഗ്......
    ടെക്നോളജിയെ ഇങ്ങനെ ദുരുപയോഗപ്പെടുത്തുന്ന ഒരു സമൂഹം വേറെ ഉണ്ടാവുമോ?

    മറുപടിഇല്ലാതാക്കൂ
  25. നല്ല കവിത..കാലോചിതം സമയോചിതം!
    അഭിനന്ദനങ്ങള്‍.......

    മറുപടിഇല്ലാതാക്കൂ
  26. എന്നത്തേം പോലെ..
    നല്ലത്, ലക്ഷ്യത്തില്‍ തറയ്ക്കുന്നത് തന്നെ!

    മറുപടിഇല്ലാതാക്കൂ
  27. ഇവിടെ നമുക്ക് ചുറ്റും തന്നെ ഉണ്ട് ,
    തിരക്കില്‍ പാഞ്ഞു പോകുന്നതിനിടെ
    ഒന്ന് ശ്രദ്ധിച്ചാല്‍ മതി.

    കൊള്ളാം ഉമേശ്.

    മറുപടിഇല്ലാതാക്കൂ
  28. ഞാന്‍ ആദ്യമായി എത്തിയതാ.കവിത കിടിലന്‍ .

    മറുപടിഇല്ലാതാക്കൂ
  29. കൊള്ളാം ഇഷ്ടമായി ..........

    ഇപ്പോഴാ കണ്ടേ ഓര്‍മ്മ കാണുമോ കണ്ടതില്‍ സന്തോഷം , പുണ്യാളന്റെ വഴിക്കും വരണം കേട്ടോ ..........!

    മറുപടിഇല്ലാതാക്കൂ
  30. umeshe.... eekavitha aro copy cheyhu publish cheythittundu..eeyide jhan oru publicationanil vayichu..neelapallukal--sudhakaranpilicode

    മറുപടിഇല്ലാതാക്കൂ
  31. ഉമ്മചാ വിജ്രമ്ഭിചിക്കനുട്ടാ..............

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍