മറവി ഓര്‍മ്മപ്പെടുത്തുന്നത്‌ !!

പവര്‍ കട്ട്



















വരാന്തയില്‍ മലര്‍ന്നു കിടന്നു
ഓട് പൊട്ടിയ ദ്വാരത്തിലൂടെ
മുകളിലേക്ക് നോക്കി
കുട്ടന്‍ വിളിച്ചു പറഞ്ഞു
അച്ഛാ, ദേ മിന്നാമിനുങ്ങ് ...!!




 
 
 
 
 
 
 
 
 








ചട്ടിയും കത്തിയും എടുത്ത് മുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴേ
പൂച്ചകള്‍ ചുറ്റും കൂടും..!!

ചെതുമ്പലിനും വാലിനും തലയ്ക്കും വേണ്ടി  തല്ലു കൂടും ..,

പാകത്തിന് വെച്ചാല്‍ ഒരുരുള ചോറ് അധികമുണ്ണാ

പഴകുന്തോറും സ്വാദ്‌ കൂടുന്നത് കൊണ്ട്
എന്റെ ഓര്‍മ്മകളിലെ കുളുത്തിനു മീന്‍ കറി തന്നെ എന്നും കൂട്ട് ..!!





പിന്കുറിപ്പ്  :

ചാണകത്തില്‍ പൊതിഞ്ഞു
ചുമരില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്
പ്രണയത്തിന്റെ വെള്ളരി വിത്തുകള്‍ ....

14 അഭിപ്രായങ്ങൾ:

  1. ചാണകത്തില്‍ പൊതിഞ്ഞു
    ചുമരില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്
    പ്രണയത്തിന്റെ വെള്ളരി വിത്തുകള്‍ ....

    മറുപടിഇല്ലാതാക്കൂ
  2. രണ്ടാമത്തത് ഇഷ്ടപ്പെട്ട്

    മറുപടിഇല്ലാതാക്കൂ
  3. മീന്‍ കറി പ്രണയത്തിന്റെ അല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌.
    മിന്നാമിനുങ്ങ് അതന്നെ..
    നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. ആ ഉരുള എന്നും കൂടുതൽ
    ഉണ്ണാമെന്നുള്ളതുതന്നെയാണ് ഈ മീങ്കറികൂട്ടി കഴിച്ചാലുള്ള മെച്ചം...!

    പിന്നെ നമ്മുടെ ജീവിതതിന്റെ ഏത് പവർ കട്ടിലും
    ഒരു മിന്നാമിനുങ്ങിന്റെ വെട്ടമായി ആ പ്രണയവിത്തുകൾ
    എത്ര മറച്ചുവെച്ചാലും ഒരു വെള്ളരിപ്പട്ടണം കണക്കേ തിളങ്ങികൊണ്ടിരിക്കും കേട്ടൊ ഭായ്...

    മറുപടിഇല്ലാതാക്കൂ
  5. ദേ മിന്നാമിനുങ്ങ് ...!!

    മിന്നാമിനുങ്ങില്‍ ഇപ്പോഴും കൌതുകമുണ്ട് ...!!

    മറുപടിഇല്ലാതാക്കൂ
  6. വിത്തും ചാണകവും..! മുളയ്ക്കാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  7. വെള്ളരി ഒന്ന് കായ്ച്ചോട്ടെ.

    മറുപടിഇല്ലാതാക്കൂ
  8. പഴകുന്തോറും സ്വാദ്‌ കൂടുന്നത് കൊണ്ട്
    എന്റെ ഓര്‍മ്മകളിലെ കുളുത്തിനു മീന്‍ കറി തന്നെ എന്നും കൂട്ട് ..!!

    മറുപടിഇല്ലാതാക്കൂ
  9. പിന്‍കുറിപ്പ്‌ പിന്‍ കൊണ്ട് നെഞ്ചില്‍ കുറിച്ചത് തന്ന്യാ ...............

    മറുപടിഇല്ലാതാക്കൂ
  10. നന്നായിട്ടുണ്ട്,ഈ നുറുങ്ങു സംഭവങ്ങൾ

    മറുപടിഇല്ലാതാക്കൂ
  11. ചാണകത്തില്‍ പൊതിഞ്ഞു
    ചുമരില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്
    പ്രണയത്തിന്റെ വെള്ളരി വിത്തുകള്‍ ....

    എങ്ങനെ എത്ര പേര്‍ ചെയ്തിട്ടുണ്ടാകും അല്ലേ.

    മറുപടിഇല്ലാതാക്കൂ
  12. പൊട്ടിയ ഓടിന്റെ വിടവിലെ മിന്നാമിനുങ്ങായെങ്കിലും അതവിടെയുണ്ടല്ലോ എന്ന ആശ്വാസം .

    പഴകുന്തോറും സ്വാദു കൂടുന്നതു തന്നെയാ ആ "സാധനം" . മീന്‍കറിയുടെ കാര്യം അറീലാട്ടാ . ഉപ്പിലിട്ട മാങ്ങയെ പരിചയമുള്ളൂ ...

    ചുമരില്‍ ഒട്ടിക്കാതെ ഉരുട്ടിയുണക്കിയും വെക്കാറുണ്ട് ആ വിത്തുകള്‍ .

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍