മഴ - ആശ , നിരാശ

 നിരാശ















പുതുമഴയ്ക്ക്
 നാമൊരുമിച്ചു  ഒഴുക്കി  വിട്ട
കടലാസു തോണിയെ
രാമേട്ടന്റെ പറമ്പിലെ പൊട്ട കിണറ്റില്‍
 കുളയട്ടകള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നു.
വല്ലാതെ പഴകി പോയതിനാല്‍ സ്വപ്നങ്ങളെ
തിരിച്ചറിയാന്‍ പറ്റുന്നില്ലത്രേ...!!




ആശ















മഴ തുടങ്ങി നാളിത്രയായിട്ടും
മെലിയാനുള്ള ബെല്‍റ്റിന്റെ പരസ്യം തന്നെ
ഇപ്പോഴും ...
മരുന്ന് കഞ്ഞിയുടെ പരസ്യം കണ്ടിട്ട് വേണം
തടിയൊന്നുഷാറാക്കാന്‍...



പിന്‍കുറിപ്പ്‌ :


നിന്റെ കണ്ണീരിന്റെ മഴ പെയ്ത്തിന്റെ
ഇടയില്‍ ചിരിച്ചു നില്‍ക്കുന്ന വെയില്‍ത്തുള്ളി ..!!

18 അഭിപ്രായങ്ങൾ:

  1. ആദ്യത്തെ പെയ്ത്തിനു തന്നെ മഴ ക്കാല നൊസ്റ്റാള്‍ജിയ യെ ഒഴുക്കി വിട്ടതിനാല്‍
    വേവലാതി തീരെ ഇല്ല ..!!

    മറുപടിഇല്ലാതാക്കൂ
  2. മഴക്കവിതകള്‍ക്ക് കുളിരും ചൂടും....പൊട്ടകിണട്ടിലെ ഓര്‍മ്മത്തോണിയില്‍ വല്ലാത്ത നൊസ്റ്റാള്‍ജിയ!

    മറുപടിഇല്ലാതാക്കൂ
  3. അതാ വീണ്ടും ഒരു ഒടുക്കത്തെ നൊസ്റ്റാള്‍ജിയ ...

    മറുപടിഇല്ലാതാക്കൂ
  4. അമ്പടാ..കള്ള കുറുക്കാ...
    മഴയും വെയിലും ഒരു കുഞ്ഞി കുറുക്കൻ കല്ല്യാണം തന്നെ..!



    മഴച്ചൂടിൽ കുളിരുള്ള ഒരു വെയിൽ തുള്ളി...!

    മറുപടിഇല്ലാതാക്കൂ
  5. കുളയട്ടകള്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നു.....

    മറുപടിഇല്ലാതാക്കൂ
  6. മഴ തുടങ്ങി നാളിത്രയായിട്ടും
    മെലിയാനുള്ള ബെല്‍റ്റിന്റെ പരസ്യം തന്നെ
    ഇപ്പോഴും ...
    മരുന്ന് കഞ്ഞിയുടെ പരസ്യം കണ്ടിട്ട് വേണം
    തടിയൊന്നുഷാറാക്കാന്‍...
    :)

    മറുപടിഇല്ലാതാക്കൂ
  7. വല്ലാതെ പഴകി പോയതിനാല്‍ സ്വപ്നങ്ങളെ ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  8. എന്ത് പറയാനാ നിങ്ങളാണ് തരാം ഉമേഷേട്ടാ

    മറുപടിഇല്ലാതാക്കൂ
  9. വായിക്കാന്‍ ഒരുപാട് വൈകി, എന്നാലും എല്ലാം വായിച്ചു. വരികളെല്ലാം എനിക്കിഷ്ടമായി, വായിയ്ക്കുമ്പോള്‍ കിട്ടുന്ന വേദന കലര്‍ന്ന വിഷാദം കൊണ്ടാവും...ആവോ. എനിക്കറിയില്ല ഒന്നുമെഴുതാന്‍.....അറിയുകയേ ഇല്ല...

    മറുപടിഇല്ലാതാക്കൂ
  10. നന്നായിരിക്കുന്നു.!
    വരികള്‍ ഹൃദയത്തില്‍ മഴയായ് പെയ്തിറങ്ങും പോലെ..:)


    chEck Out mY wOrLd!

    മറുപടിഇല്ലാതാക്കൂ
  11. ആരേ ഉദ്ദേശിച്ചാണോ അവർക്ക്!!! നിങ്ങൾ ഒരു ബിസിനസുകാരൻ / സ്ത്രീ ആണോ?
    നിങ്ങൾ ഏതെങ്കിലും സാമ്പത്തിക മെസ് ലെ അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ ഫണ്ട് ആവശ്യം?
    നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് തുടങ്ങാൻ താൽപ്പര്യമുണ്ടോ?
    നിങ്ങൾ ഒരു കൺസോളിഡേഷൻ വായ്പ ആവശ്യമുണ്ടോ?
    നിങ്ങൾ ഒരു കോമ്പിനേഷൻ വായ്പ ആവശ്യമുണ്ടോ?
    നിങ്ങൾ ഒരു ഹോം ഇംപ്രൂവ്മെന്റ് ആവശ്യമുണ്ടോ?
    ഇമെയിൽ: hanusiinfo1@gmail.com
    നമ്പര്: 447035991103

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍