പെണ്ണ്

പാറക്കെട്ടുകൾക്കിടയിലെ ,   ഗുഹയിലെ ഇരുട്ടിൽ 
നക്ഷത്ര ആമകളെയും  കട്ടിയുള്ള പുറന്തോടോടുകൂടിയ ഞണ്ടുകളെയും 
പേടിച്ച് പതുങ്ങിയിരിക്കുന്ന ഒരു സ്വപ്നത്തിലേക്ക് 
ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവൾ കയറി  വന്നത് .

ഫെമിനിസം പറഞ്ഞതിന്റെ പേരിൽ മാഗസിനു ലഭിച്ച 
അവാർഡ് വാങ്ങാൻ എഡിറ്ററുടെ കൂടെ പോയതാണത്രെ .  

ടി വി ചാനലുകളും പത്രങ്ങളും പലവുരു ചവച്ചു തുപ്പിയതിനാൽ 
കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നു സാംസ്കാരികനും , 
യഥാർത്ഥത്തിൽ ആറു  പേരും ഫെസ്ബൂക്കിലൂടെ പതിനാറായിരത്തിലേറെ പ്പേരും 
പീഡിപ്പിച്ചതിനാൽ,  സ്കോപ്പില്ല എന്ന് പറഞ്ഞു പുതിയ മാഗസിൻ എഡിറ്റർ മാരും 
 കയ്യൊഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് സത്യം .

അച്ചടിച്ച മാഗസിന്റെ അറുന്നൂറു  കോപ്പി യും 
വിതരണം ചെയ്തു തീർത്ത  എഡിറ്റർ സുഹൃത്തെ 
നീ മിടുക്കനാ, 
വാ പിളർന്നുറങ്ങുന്ന ഒരുത്തന്റെ  സ്വപ്നത്തിലേക്ക് 
എത്ര സമർഥമായിട്ടാ നീ അവളെ കയറ്റി വിട്ടത്. 

പെണ്ണേ , 
നീ ഇറങ്ങി വന്ന കോളേജ് മാഗസിനിലെ 
ഇരുപത്തിയാറാം  പേജിലെ പതിമൂന്നാമത്തെ വരി 
നിന്നെ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടാവണം 
എങ്കിലും നീ ധൈര്യമായിട്ട്  വാ , പെണ്ണെന്ന 
ഒറ്റ വരി കവിതയിലിരുത്താം നിന്നെ ..

പിന്കുറിപ്പ് :

നീ ഇറങ്ങി പോയ ഒഴിവിലേക്കാണ് 
വിഷാദം കയറി വന്നത് 
വിഷു കഴിഞ്ഞതും , കൂട്ടുകാരനെ പാമ്പ് കടിച്ചതും 
ഒന്നും അറിഞ്ഞിട്ടേ  ഇല്ല ഇതുവരെ 
നിന്നെക്കാളും  കൂട്ടു ചേർന്നു പോയി.. 

10 അഭിപ്രായങ്ങൾ:

  1. പാറക്കെട്ടുകൾക്കിടയിലെ , ഗുഹയിലെ ഇരുട്ടിൽ
    നക്ഷത്ര ആമകളെയും കട്ടിയുള്ള പുറന്തോടോടുകൂടിയ ഞണ്ടുകളെയും
    പേടിച്ച് പതുങ്ങിയിരിക്കുന്ന ഒരു സ്വപ്നത്തിലേക്ക്
    ഒരു മുന്നറിയിപ്പുമില്ലാതെയാണ് അവൾ കയറി വന്നത് .

    മറുപടിഇല്ലാതാക്കൂ
  2. മുന്നറിയിപ്പില്ലാതെ കടന്നുവരുന്നവള്‍ അത്ര ശരിയല്ല.
    മുട്ടിയിട്ട് വരണം

    മറുപടിഇല്ലാതാക്കൂ
  3. പെണ്ണെന്ന
    ഒറ്റ വരി കവിതയിലിരുത്താം നിന്നെ ..

    കാര്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  4. മാദ്ധ്യമങ്ങള്‍ക്ക് എല്ലാം വാര്‍ത്തയാണ്

    മറുപടിഇല്ലാതാക്കൂ
  5. >> നീ ഇറങ്ങി പോയ ഒഴിവിലേക്കാണ്
    വിഷാദം കയറി വന്നത്<<
    GREAT !!

    മറുപടിഇല്ലാതാക്കൂ

  6. ടി വി ചാനലുകളും പത്രങ്ങളും പലവുരു ചവച്ചു തുപ്പിയതിനാൽ
    കൂടെ കൊണ്ടുപോകാൻ പറ്റില്ലെന്നു സാംസ്കാരികനും ,
    യഥാർത്ഥത്തിൽ ആറു പേരും ഫെസ്ബൂക്കിലൂടെ പതിനാറായിരത്തിലേറെ പ്പേരും
    പീഡിപ്പിച്ചതിനാൽ, സ്കോപ്പില്ല എന്ന് പറഞ്ഞു പുതിയ മാഗസിൻ എഡിറ്റർ മാരും
    കയ്യൊഴിഞ്ഞപ്പോൾ ഒറ്റപ്പെട്ടു പോയത് സത്യം .

    മറുപടിഇല്ലാതാക്കൂ
  7. നിന്നെ കാണിക്കാതെ വിഷാദത്തെ മനസ്സില്‍ ഒളിപ്പിക്കാന്‍ ഞാന്‍ പെട്ട പാട് ...

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍