കുഞ്ഞെഴുത്ത്




ദിസ്‌ പ്രോഗ്രാം ഈസ്‌ സ്പോൺസേർഡ്‌ ബൈ..





 












ഇടവേളകളില്ലായിരുന്നെങ്കിൽ
തീർന്നു പൊകുന്ന
ജീവിതത്തെ കുറിച്ച്‌
ആരാണു നമ്മെയിങ്ങനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുക... ?



വിശപ്പ്‌ 





















കണ്ണുകൾ എത്ര മുറുക്കെ അടച്ചാലും
എത്ര നിഷേധാർത്ഥത്തിൽ തലയാട്ടിയാലും
ഒരു നാണവും മാനവും ഇല്ലാതെ കയറിവന്നോളും

വിശപ്പ്‌... 



 ജീവിതം















 സ്വപ്നങ്ങളുടെ ചങ്ങലയാൽ ബന്ധിച്ച്‌ 
നിഷേധത്തിന്റെ ചൂരലിനാൽ അടയാളം വെച്ച 
ചില ജീവിതങ്ങളുണ്ട്‌ കണ്മുന്നിൽ...

ഉച്ച മയക്കത്തിന്റെ ഇടവേളകളിൽ
ചെന്നെത്തി നോക്കി
നെടുവീർപ്പോടു കൂടി
സ്വയം ആശ്വസിക്കാനുള്ളവ...



  
പ്രണയം















#1. 

 ഇനിയും എഴുതപ്പെടാത്ത നിന്റെ ചരിത്രത്തിലെ,
പ്രണയ പർവ്വത്തിലെ അഭിമന്യു ആണു ഞാൻ..

പ്രതിരോധങ്ങളെ തുളച്ചു ഹൃദയത്തിലേക്ക്‌ കയറിയിട്ടും
തിരിച്ചിറങ്ങാനാകാതെ
വഴി തിരയുന്നവൻ...




#2 .


















 ദീർ ഘ ചുംബനത്തിനു ശേഷം,
ചുണ്ടുകളിൽ നിന്നും മധുരം
സിരകളിലേക്ക്‌ പടരുന്നതു പോലെ
എത്ര സാവധാനത്തിലാ പ്രണയം മൊട്ടിട്ടു വിരിഞ്ഞത്‌...
ഒറ്റ നിമിഷം കൊണ്ട്‌ പൂവിൻ ഗന്ധത്തെ
നാടാകെ പാടി നടന്നു വെളിപ്പെടുത്തി
തോന്ന്യാസി കാറ്റ്‌...


ഇര



  


















നീയും ഞാനും..
ഒരാൾ ഇരയും മറ്റയാൾ വേട്ടക്കാരനുമാകണമെന്നു തീർച്ച...

നമ്മിൽ ആദ്യത്തെ ഇര ആരാകുമെന്നതാണു പ്രശ്നം..

ബാക്കി വെച്ചേക്കുമോ സ്വപ്നങ്ങളെയെങ്കിലും...





സ്വപ്നം



 

















തെളിച്ചു കൊണ്ടു വന്ന സ്വപ്നങ്ങളെയെല്ലാം
കുന്നിൻ മുകളിലേക്ക്‌ കയറൂരി വിട്ടേക്ക്‌
അറ്റത്തെ, ആകാശത്തെ തൊട്ടിട്ടു വരട്ടെ...

ഇവിടെ തണലിൽ, താഴ്‌വാരത്തിൽ
എന്റെ കൂടെ വന്നിരിക്ക്‌..
വരും വസന്തത്തിലെ ചിത്രശലഭങ്ങൾക്ക്‌

 ചിറകുകൾ തുന്നി ചേർക്കാം നമുക്ക്‌..

 പിൻ വഴി
























ഓർമ്മകളിലേക്ക്‌ ഊർന്നിറങ്ങാനുള്ള
ഊടു വഴികൾ ഒളിഞ്ഞിരിപ്പുണ്ട്‌ ചുറ്റിലും..
ഏണീം പാമ്പും കളിയിലെന്ന പോലെ
പ്രതീക്ഷിക്കാത്ത നിമിഷത്തിൽ
ഒരിറക്കമാണു കുതിച്ചു ചാടിക്കടന്ന
വഴികളിലേക്ക്‌, ഓർമ്മയുടെ പിൻ വഴിയിലേക്ക്‌...  




പിന്കുറിപ്പ് :

ഓർമ്മകളസ്തമിക്കുന്നിടത്തു നിന്നാണു നീ ഉദിച്ചു വരുന്നത്‌..







































ചിത്രങ്ങൾ : ഫോട്ടോഗ്രാഫെര്സ്  ചെറുപുഴ യൂനിറ്റ്  
 


















 

മഷിത്തണ്ടിന്റെ കൂട്ടുകാര്‍