നിഷ്പക്ഷർ

നിഷ്പക്ഷർ 
കയ്യാലപ്പുറത്തെ തേങ്ങയാണെന്നു 
ആരാ പറഞ്ഞത് .. 
അതിനിയും തെറ്റാണെന്ന് തിരിഞ്ഞിറ്റെ ?
കാലം കൊറേ യായല്ലോ  ഉപമേന വിറ്റു ജീവിക്കുന്നു.

മീൻകാരി കുഞ്ഞമേടത്തീടെ കയ്മലെ 
മീൻ തൂക്കുന്ന ത്രാസ് കണ്ടിനാ. അതാണ്‌ നിഷ്പക്ഷത..! 

അര കിലോന്റെ കട്ടി എപ്പും അയിന്റെ മോളീ തന്നെ ഉണ്ടാവും 
ഇപ്പറത്തെ ഭാഗത്ത് രണ്ട് മീനെങ്കിലും എടുത്തിടാണ്ട് 
ആ കട്ടി മാറ്റൂല, കൂടുതൽ തൂക്കാനായാലും കുറക്കാനായലും..!

ഇങ്ങനെയൊക്കെയാണേലും 
കുഞ്ഞമ്മേടത്തീടെ കയ്മന്നേ എന്നും മീൻ വാങ്ങൂ..
ചീഞ്ഞതാണെലും രണ്ടു മത്തി അധികം 
കിട്ടിയാലുള്ള സന്തോഷം , ഹാ..!
അതൊന്നു വേറെ തന്നെയാട്ടാ ..
അത് മാത്രോ..!

മീൻ തൂക്കുന്നതിനിടയ്ക്കത്തെ പയ്യാരവും 
നാട്ട്ത്തെ മൊത്തം നൊണേം നൊട്ടേം 
കൂലോത്തെ രഹസ്യോം കൃത്യമായ 
എരിവും പുളീം കൂട്ടി വേറാരു പറഞ്ഞു തെരൽ ..!!


ആ നിഷ്പക്ഷതക്കാർ കവിതയെഴുതാത്തത് 
രക്ത സാക്ഷികൾക്ക് സന്തോഷായിരിക്കും .. ( ഓഫ്‌ : കാസർഗോഡൻ ഭാഷയാണ്‌ മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ ചോദിക്കാം, വാക്കുകൾ പറഞ്ഞു തരാം.. :)  )
പിന്കുറിപ്പ് :

ഇത്രയൊക്കെ 
അടുത്തു ചേർന്ന് ജീവിച്ചിട്ടും 
ഒറ്റവാക്കിനു 
രണ്ടു കഷണമാകുന്ന വിധം 
മാറി പോകുന്നതെങ്ങനെ 
നാം ..?

11 അഭിപ്രായങ്ങൾ:

 1. കാസർഗോഡൻ ഭാഷയാണ്‌ മനസ്സിലാകാത്തവർ ഉണ്ടെങ്കിൽ ചോദിക്കാം, വാക്കുകൾ പറഞ്ഞു തരാം.. :-)

  മറുപടിഇല്ലാതാക്കൂ
 2. ഉപമ വിറ്റു ജീവിക്കുന്നവര്‍ അല്ലെ?

  മറുപടിഇല്ലാതാക്കൂ
 3. ഭാഷ മനസ്സിലായി... രസിച്ചു വായിച്ചു..

  മറുപടിഇല്ലാതാക്കൂ
 4. നിഷ്പക്ഷരില്ല. പക്ഷം ചേരാത്തോര്‍ ആരുമില്ല

  മറുപടിഇല്ലാതാക്കൂ
 5. നിഷ്പ്പക്ഷത തന്നെ ഒരു അഡ്ജെസ്റ്റ്മെന്റല്ലെ..?
  കൂടെക്കിടക്കുന്നവന്റെ കുതികാൽ എങ്ങനെ വെട്ടാമെന്നല്ലെ ഓരോരുത്തരും ചിന്തിക്കുന്നത്. മനുഷ്യന്റെ നിർവ്വചനം തന്നെ മാറ്റിയെഴുതേണ്ടിയിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 6. രണ്ടു കഷണമാകുന്ന വിധം
  മാറി പോകുന്നതെങ്ങനെ
  നാം ..?

  മറുപടിഇല്ലാതാക്കൂ
 7. മരിച്ചവരും കൊന്നവരും നിഷ്പക്ഷർ ആകുമ്പോൾ ആര്ക്ക് പക്ഷം പിടിക്കാൻ

  മറുപടിഇല്ലാതാക്കൂ
 8. ഇത്രയൊക്കെ
  അടുത്തു ചേർന്ന് ജീവിച്ചിട്ടും
  ഒറ്റവാക്കിനു
  രണ്ടു കഷണമാകുന്ന വിധം
  മാറി പോകുന്നതെങ്ങനെ
  നാം ..?

  മറുപടിഇല്ലാതാക്കൂ
 9. ‘ ഇപ്പറത്തെ ഭാഗത്ത് രണ്ട് മീനെങ്കിലും എടുത്തിടാണ്ട്
  ആ കട്ടി മാറ്റൂല, കൂടുതൽ തൂക്കാനായാലും കുറക്കാനായലും..!‘

  നിസ്പക്ഷരാണു എല്ലാവരും... :)

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍