വേനൽ
ഒരിക്കലും  വറ്റില്ലെന്നു കരുതിയ സൌഹൃദത്തിന്റെ 
കടലാണ് ഒരു തീയാളലിൽ ആവിയായി പോയത്..!!

കൂടെയുണ്ടാകുമെന്നും എന്ന് വാക്ക് തന്നവളാണ് 
ആദ്യമിറങ്ങി പോയത് ..!

ആർക്കും തകർക്കാനാവരുതെന്നുറച്ച് 
സ്‌നേഹത്തിൽ കുഴച്ചു കെട്ടിയുയർത്തിയതായിരുന്നു ചുറ്റും..
തകർന്നു വീഴുന്ന മണല്കൊട്ടാരം,
ചുറ്റുമുള്ളത് ആൾകൂട്ടം മാത്രമാണെന്ന് 
എത്ര നിസ്സാരമായാണ് കാട്ടിത്തരുന്നത്..!!

പെട്ടെന്നായതു കൊണ്ട് 
തുണിയുടുക്കാനാകാതെ പുറത്തേക്ക് ചാടിയ,
എന്നും ഞാൻ വെള്ള പൂശി കാണിക്കാറുള്ള 
പ്രിയപെട്ടവരുടെ തനിനിറം കാണാനൊത്തല്ലോ..!!

ഇനിയിപ്പോൾ 
ലോകം പെട്ടന്നൊന്നും അവസാനിക്കുന്നില്ലെങ്കിൽ
നിങ്ങൾ വാ  
നമുക്കൊരു കവിത വായിച്ചിരിക്കാം ഇവിടെ..!!വാക്കറ്റം :

വരി (ഴി) തെറ്റിപോകാതിരിക്കാൻ 
അടിവരയിടുക തന്നെ വേണം..
പ്രണയത്തിലായാലും
പ്രളയത്തിലായാലും... 

12 അഭിപ്രായങ്ങൾ:

 1. ഒരിക്കലും വറ്റില്ലെന്നു കരുതിയ സൌഹൃദത്തിന്റെ
  കടലാണ് ഒരു തീയാളലിൽ ആവിയായി പോയത്..!!

  കൂടെയുണ്ടാകുമെന്നും എന്ന് വാക്ക് തന്നവളാണ്
  ആദ്യമിറങ്ങി പോയത് ..!

  മറുപടിഇല്ലാതാക്കൂ
 2. വരി (ഴി) തെറ്റിപോകാതിരിക്കാൻ
  അടിവരയിടുക തന്നെ വേണം..
  പ്രണയത്തിലായാലും
  പ്രളയത്തിലായാലും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുരളിയേട്ടാ വളരെ നന്ദി ആദ്യത്തെ കമന്റിനും വരവിനും ...

   ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം കമന്റ് ഫോളോ അപ്പോ , മറ്റു ബ്ലോഗുകളിൽ പോയി വായനയ്ക്കോ പറ്റാറില്ല..

   ഇല്ലാതാക്കൂ
  2. ആറ്റിലൊഴുക്കിയാലും അളന്നൊഴിക്കണമെന്നല്ലെ പ്രമാണം...!
   നന്നായിരിക്കുന്നു.........

   ഇല്ലാതാക്കൂ
 3. ഈ വരികള്‍ ഇഷ്ടപ്പെട്ടു ...

  മറുപടിഇല്ലാതാക്കൂ
 4. എല്ലാം തിരുത്തലുകള്‍ക്ക് വിധേയം.

  മറുപടിഇല്ലാതാക്കൂ
 5. വരികള്‍ ഇഷ്ടപ്പെടുന്നു!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ഒടുവില്‍ എല്ലാവരും അവിടെത്തും.. ഒരു നിറവും ഒളിപ്പിക്കാനാകാതെ..
  അര്‍ത്ഥങ്ങള്‍ അത്യുന്നതങ്ങളില്‍ ചെന്നെത്തുന്നു.

  മറുപടിഇല്ലാതാക്കൂ
 7. അടിവരയിട്ടാൽ ശ്രദ്ധിക്കാൻ എളുപ്പം

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍