മഴക്കാഴ്ച

തുറിച്ചു നോട്ടം ഇരുൾ മൂലകളേക്കാൾ
നോട്ടങ്ങൾ കൊത്തി പ്പറിക്കുന്നത്‌ 
പകൽ നിഴലുകളിലാണ്‌..

മഴ..പുഴ.. 
മഴ..
പുഴ.. 
ഒറ്റ വാക്കിന്റെ പെയ്തിറങ്ങലും 
പരന്നൊഴുകിയുള്ള രൂപാന്തരണവും ..

മഴ

നിന്നെ നനയണം, 
എന്റെ അഹംബോധത്തിന്റെ കുടയില്ലാതെ...
ഇടിമിന്നലെറിഞ്ഞ്‌ പെയ്യണം 
കുളിർ നനവുകളിൽ 
ഒഴുകി തീരട്ടെ ഞാൻ..


വാക്കറ്റം :
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ.. 
അതിന്റെ ഇരട്ടിയകലത്തിലും 
ഏറെ ദൂരത്തിലാണ്‌ ഞാൻ..

7 അഭിപ്രായങ്ങൾ:

 1. നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
  അതിന്റെ ഇരട്ടിയകലത്തിലും
  ഏറെ ദൂരത്തിലാണ്‌ ഞാൻ..

  മറുപടിഇല്ലാതാക്കൂ
 2. ആ കുന്നേല്‍ കേറ്യാല് അമ്പിളിമാമനെ തൊടാലോ!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ..
  അതിന്റെ ഇരട്ടിയകലത്തിലും
  ഏറെ ദൂരത്തിലാണ്‌ ഞാൻ..
  .
  .
  .
  .
  .
  .അത് മനസ്സിലാക്കാത്തതാണ് നിന്റെ പരാജയവും ... ഇനി എന്ന് നിന്നെ ജയിച്ചുകാണും ഞാൻ .

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍