ഒറ്റ

ഇന്നലെ ചെന്നിരുന്നു,
പണ്ട്‌ നാം
കൈകോർത്തു നടന്നിരുന്ന ഇടവഴികളിൽ
ഉമ്മകളുടെ ഓർമ്മകളുള്ള ഗോവണി പടിയിൽ
തോളുരുമ്മിയിരുന്നിരുന്ന കടൽത്തീരത്ത്‌...
എവിടെയും കണ്ടെടുക്കാനായില്ല,
നിനക്കൊപ്പം എന്നെ..!
എത്ര പെട്ടെന്നാണ്‌ നമ്മുടെ ഇടങ്ങളിൽ നിന്ന്
ഞാൻ മാത്രം പുറന്തള്ളപ്പെട്ടത്‌..


വാക്കറ്റം :
കണ്ടുകൊണ്ടിരിക്കെ തട്ടിയെഴുന്നേൽപ്പിച്ച്‌ 
സ്വപ്നം ചോദിക്കുന്നു
എന്നുമിങ്ങനെ മാത്രം കണ്ടാൽ മതിയോ
ജീവിതത്തിലേക്കെന്നെ വിളിച്ചിറക്കുന്നതെപ്പോഴാ..! 

3 അഭിപ്രായങ്ങൾ:

 1. കണ്ടുകൊണ്ടിരിക്കെ തട്ടിയെഴുന്നേൽപ്പിച്ച്‌
  സ്വപ്നം ചോദിക്കുന്നു
  എന്നുമിങ്ങനെ മാത്രം കണ്ടാൽ മതിയോ
  ജീവിതത്തിലേക്കെന്നെ വിളിച്ചിറക്കുന്നതെപ്പോഴാ..!

  മറുപടിഇല്ലാതാക്കൂ
 2. സ്വപ്നം ചോദിക്കുന്നു
  എന്നുമിങ്ങനെ മാത്രം കണ്ടാൽ മതിയോ..?

  മറുപടിഇല്ലാതാക്കൂ
 3. സ്വപ്നം മാത്രം മതിയോ?
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍