മടുപ്പ്


മടുപ്പ്
 പറയാതെ അറിയേണ്ടതും
പറഞ്ഞിട്ടും അറിയാത്തതും കൂടി
ഒരു പുഴ തീർത്തിട്ടുണ്ട്‌,
മടുപ്പിന്റെ, വീതി കൂടി വരുന്ന
ഒഴുക്ക്‌ കുറഞ്ഞൊരു പുഴ

 വികർഷണം‬
ഏറെ അടുത്തപ്പോഴെങ്ങനെയോ
തിരിഞ്ഞു പോയതാകണം
അടുത്തെത്തുമ്പോഴെന്നും
അകന്നു പോകാൻ

വാക്കറ്റം :
മുറുകെ പിടിക്കുന്തോറും
വിരൽ വിടവിലൂടെ
ഊർന്നിറങ്ങി പോകുന്ന
മണൽ കയ്യുകൾ.. 

4 അഭിപ്രായങ്ങൾ:

 1. മുറുകെ പിടിക്കുന്തോറും
  വിരൽ വിടവിലൂടെ
  ഊർന്നിറങ്ങി പോകുന്ന
  മണൽ കയ്യുകൾ..

  മറുപടിഇല്ലാതാക്കൂ
 2. വീതി കൂടി വരുന്ന
  ഒഴുക്ക്‌ കുറഞ്ഞൊരു പുഴ

  മടുപ്പ് തന്നെ ഏറെയിഷ്ടമായത്

  മറുപടിഇല്ലാതാക്കൂ
 3. വിരല്‍ വിടവിലൂടെ എത്രയെത്ര.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍