പ്രണയംജീവിതത്തിലേക്ക്‌ നീയെത്തുമ്പോൾ മാത്രമാണ്‌
തൊലിപ്പുറത്ത്‌ മഴവില്ല് കാട്ടാൻ തുടങ്ങിയത്‌..
തെളിഞ്ഞു കാണുവാൻ പുറത്തെടുത്തപ്പോഴെക്കും
ശ്വാസം മുട്ടി ചത്തു പോയിരുന്നു പ്രണയം...#2 വിരൽത്തുമ്പ്‌ വിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാനും
ഇഷ്ടമുള്ള വഴികളിലൂടെ
ആൾക്കൂട്ടത്തിലേക്ക്‌ ഊളിയിട്ട്‌
വല്ലപ്പോഴും തിരിച്ചെത്തുന്ന
വിധം
വളർന്ന് പോയിരിക്കുന്നു
പ്രണയം..
വാക്കറ്റം :
 വീണുപോകാതിരിക്കാൻ
കൈക്കുമ്പിളിലെടുത്തു വെച്ചത്‌..
കൈച്ചൂടു കൊണ്ടുരുകിയൊലിച്ച്‌
തീർന്നു പോകുന്നു.
3 അഭിപ്രായങ്ങൾ:

 1. വീണുപോകാതിരിക്കാൻ
  കൈക്കുമ്പിളിലെടുത്തു വെച്ചത്‌..
  കൈച്ചൂടു കൊണ്ടുരുകിയൊലിച്ച്‌
  തീർന്നു പോകുന്നു.

  മറുപടിഇല്ലാതാക്കൂ
 2. വിരൽത്തുമ്പ്‌
  വിട്ട്‌ ഒറ്റയ്ക്ക്‌ നടക്കാനും
  ഇഷ്ടമുള്ള വഴികളിലൂടെ
  ആൾക്കൂട്ടത്തിലേക്ക്‌ ഊളിയിട്ട്‌
  വല്ലപ്പോഴും തിരിച്ചെത്തുന്ന വിധം
  വളർന്ന് പോയിരിക്കുന്നു പ്രണയം

  മറുപടിഇല്ലാതാക്കൂ
 3. നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍