ഇണപ്പേജ്‌ !


വാശിപ്പുറത്ത്‌ കീറിയെറിഞ്ഞിട്ടും 
നാളുകൾക്ക്‌ ശേഷം 
എഴുതിയെഴുതി നടുപ്പേജും കഴിഞ്ഞ്‌ മുന്നോട്ടു പോകുമ്പോൾ കാണാം 
ഇളകി കിടക്കുന്ന 
ഇണപ്പേജ്‌ ! 
ഒറ്റനൂലുകൊണ്ട്‌ തുന്നിച്ചേർത്ത പ്രണയപുസ്തകമല്ലോ
നമ്മൾ!!നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


കൂട്ടിനു വന്ന നക്ഷത്രങ്ങൾ 
മേഘക്കീറിൽ മൂടിപ്പുതച്ചുറങ്ങുന്നു
തണുപ്പിൽ, ഏകാന്തതയിൽ 
നിന്നെ കാത്തിരുന്ന് 
നിലാവിന്റെ ചൂട്‌ കായുന്നു ഞാൻ..


പ്രപഞ്ചം 


പ്രണയമുറഞ്ഞു കിടന്ന കടലാഴത്തിൽ നിന്ന്
മുകളിലേക്ക്‌ പുറപ്പെട്ട വായുകുമിള,
ഇരയെന്ന് കരുതി വിഴുങ്ങിയ കുഞ്ഞുമീനിന്റെ ചെകിള വഴി പുറത്തെത്തി,
ജലപ്പരപ്പിലൊരു ജലകുമിളയായി ;
തന്നിലൊരു ഭൂമിയെയും ആകാശത്തെയും വരച്ചു കാട്ടുന്നു.. !വാക്കറ്റം :

വിരഹത്തണുപ്പിൽ 
ഇനിയുമെത്രകാലം 
നിനക്കായെഴുതിയ അക്ഷരങ്ങൾക്ക്‌ തീകൊളുത്തി 
ചൂടു കായും നീ

3 അഭിപ്രായങ്ങൾ:

  1. ഒറ്റനൂലുകൊണ്ട്‌ തുന്നിച്ചേർത്ത പ്രണയപുസ്തകമല്ലോ
    നമ്മൾ!!

    മറുപടിഇല്ലാതാക്കൂ

  2. വിരഹത്തണുപ്പിൽ ഇനിയുമെത്രകാലം നിനക്കായെഴുതിയ അക്ഷരങ്ങൾക്ക്‌ തീകൊളുത്തി ചൂടു കായും നീ

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍