ഓർമ്മകളുടെ വെയിൽ
















വെയിലിനിട്ട ഓര്‍മ്മകളെ നനച്ചു കൊണ്ട്
ഒരു മഴക്കഷണം വെറുതെ പാഞ്ഞു പോയി
എല്ലാത്തിനേം അടുക്കി വെച്ചിട്ടും
നിന്റെ മണത്തെ മാത്രം നനഞ്ഞ മണ്ണ്‍
ഓര്‍ത്തെടുത്തു കൊണ്ടേയിരുന്നു !!


അപ്പൂപ്പന്‍താടി

ഒന്ന് പൊട്ടിത്തെറിക്കാനാണ് എല്ലാവരും കാത്തിരുന്നത്
എത്രകാലമാണ്
ഉണങ്ങിയ പുറന്തോടിനുള്ളില്‍ അടയിരിക്കുക
നേര്‍ത്ത നാരുകള്‍, വിസ്മയത്തിന്റെ ചിറകുകള്‍
വിത്തുകള്‍ 
ഭാരമാറിയാതെ ഉയരങ്ങളില്‍ പറന്നെത്തുക തന്നെ ചെയ്യും


ചിന്തകളുടെ കാട്

എത്ര നേരം പണിപ്പെട്ടാണ് ഒന്ന് വെട്ടിത്തെളിച്ചത്
എന്നിട്ടുമെത്ര പെട്ടെന്നാണ് 
വളര്‍ന്നു പന്തളിക്കുന്നത് 
വഴികള്‍ ഒന്നില്‍ നിന്നുമാറ്റൊന്നിലെക്ക്
കാക്കത്തൊള്ളായിരം ഇടവഴികളുള്ള 
വെളിച്ചമെത്തിനോക്കാത്ത
നിറഞ്ഞ ചിന്തകളുടെ കാട് !!



പ്രണയമേ

വിരഹത്തിൻ പകലെത്ര നീണ്ടാലും 
ഏതൊക്കെ കടൽ കടന്ന് പറന്നാലും
ഇരുട്ടു വീഴും മുമ്പേ കൂടെത്തി കുറുകുന്ന
പക്ഷിക്ക്‌, പ്രണയമേ 
നിന്റെ പേരിട്ട്‌ വിളിക്കുന്നു..!


വാക്കറ്റം : 

ഒരൊച്ച പോലും കൂട്ടിനെത്താത്ത 
മരുഭൂമിയിലെ ഇരുട്ടില്‍ 
ഒറ്റയ്ക്ക് മഞ്ഞു നനയുന്നു 
നട്ടുച്ചകളില്‍ മരീചികകള്‍ എങ്കിലും കണ്ടേനെ !

4 അഭിപ്രായങ്ങൾ:

  1. നിന്റെ മണത്തെ മാത്രം നനഞ്ഞ മണ്ണ്‍
    ഓര്‍ത്തെടുത്തു കൊണ്ടേയിരുന്നു !!

    മറുപടിഇല്ലാതാക്കൂ

  2. ഒരൊച്ച പോലും കൂട്ടിനെത്താത്ത 
    മരുഭൂമിയിലെ ഇരുട്ടില്‍ ..
    നല്ല വരികൾ.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. ഒന്ന് പൊട്ടിത്തെറിക്കാനാണ് എല്ലാവരും കാത്തിരുന്നത്
    എത്രകാലമാണ്
    ഉണങ്ങിയ പുറന്തോടിനുള്ളില്‍ അടയിരിക്കുക
    നേര്‍ത്ത നാരുകള്‍, വിസ്മയത്തിന്റെ ചിറകുകള്‍
    വിത്തുകള്‍
    ഭാരമാറിയാതെ ഉയരങ്ങളില്‍ പറന്നെത്തുക തന്നെ ചെയ്യും

    മറുപടിഇല്ലാതാക്കൂ
  4. ഒന്ന് പൊട്ടിത്തെറിക്കാനാണ് എല്ലാവരും കാത്തിരുന്നത്
    എത്രകാലമാണ്
    ഉണങ്ങിയ പുറന്തോടിനുള്ളില്‍ അടയിരിക്കുക
    നേര്‍ത്ത നാരുകള്‍, വിസ്മയത്തിന്റെ ചിറകുകള്‍
    വിത്തുകള്‍
    ഭാരമാറിയാതെ ഉയരങ്ങളില്‍ പറന്നെത്തുക തന്നെ ചെയ്യും

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍