മുറിവ്


വെപ്രാളം രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
വെറും നിഴലുകളാണ്‌.
പിറകിലൊളിച്ചിരിക്കാനുള്ളത്‌...
വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..


മുറിവ് :

വേനലിൽ ഉറവ വറ്റുന്നൊരു പ്രണയത്തിന്റെ കിണർ
മഴയെത്തും മുന്നേ തൂർന്ന് പോയെന്ന്
അതിനു ശേഷമാണെത്രെ
ചെറിയ ആഴത്തിലെ മുറിവിലും 
പ്രണയമിങ്ങനെ കിനിഞ്ഞു തുടങ്ങിയത്‌..

വാക്കറ്റം :
ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
അല്ലെങ്കിലെങ്ങനെയാ,
ഓരോ മുറിവിലും വേദനയ്ക്കൊപ്പം
നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്‌.. ?!

8 അഭിപ്രായങ്ങൾ:

 1. ഉള്ളിലിപ്പോഴും ബാക്കിയുണ്ടെന്നേ
  അല്ലെങ്കിലെങ്ങനെയാ,
  ഓരോ മുറിവിലും വേദനയ്ക്കൊപ്പം
  നീയിങ്ങനെ ഒലിച്ചിറങ്ങുന്നത്‌..

  മറുപടിഇല്ലാതാക്കൂ
 2. കവിത മനോഹരം ..ആസ്വദിച്ചു വായിച്ചു ..ആശംസകളൽ

  മറുപടിഇല്ലാതാക്കൂ
 3. ഉള്ളിലെപ്പഴുമുണ്ടാകുന്നതും പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 4. ചെറുതാണ് മനോഹരം എന്ന് പറയുന്നതുപോലെ... വായനാസുഖമുള്ള കുട്ടിക്കവിതകൾ. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. രൂപത്തിൽ ചിലപ്പോഴൊക്കെ പേടിച്ചേക്കാം,
  വെറും നിഴലുകളാണ്‌.
  പിറകിലൊളിച്ചിരിക്കാനുള്ളത്‌...
  വെളിച്ചമടുത്തു വരുമ്പോൾ കാണാം വെപ്രാളം..

  മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍