ലോകത്തെവിടെയും
കറുപ്പൊരിക്കലും,
ഒരു നിറം മാത്രമായിരുന്നിട്ടില്ല !
എത്രയാഴത്തിലേറ്റാലും,
ഒരു മുറിവിന്റെ അടയാളത്തെ പോലും സ്വന്തമാക്കാതെ,
കൊണ്ടു നടക്കാതെ
കടൽ നീല !
ആകാശ നീല !!
മറ്റെല്ലാ തണലുകളുമുണങ്ങിയ
വേനലിൽ,
പ്രണയം, തണൽ വിരിക്കുന്ന
ചുവപ്പെന്നു വാക
കേവലമൊരു നിറമല്ല
മുറിച്ചിട്ടാലും
തളിർക്കുമെന്നൊരു
ജീവന്റെ ഉറപ്പാണ്
പച്ചയെന്ന്
പ്രകൃതി
വാക്കറ്റം :
വരണ്ടുണങ്ങിയ പാടത്ത്
ഒറ്റമഴ എഴുതിവെക്കുന്ന
പച്ചപ്പുകളെ കണ്ടിട്ടുണ്ടോ
കവിതയെന്നത്
കുട്ടിക്കളിയല്ല !
വരണ്ടുണങ്ങിയ പാടത്ത്
മറുപടിഇല്ലാതാക്കൂഒറ്റമഴ എഴുതിവെക്കുന്ന
പച്ചപ്പുകളെ കണ്ടിട്ടുണ്ടോ
കവിതയെന്നത്
കുട്ടിക്കളിയല്ല !
കവിതയെന്നത് കുട്ടിക്കളിയല്ല...
മറുപടിഇല്ലാതാക്കൂകേവലമൊരു നിറമല്ല
മറുപടിഇല്ലാതാക്കൂമുറിച്ചിട്ടാലും
തളിർക്കുമെന്നൊരു
ജീവന്റെ ഉറപ്പാണ്
പച്ചയെന്ന്
പ്രകൃതി