സ്കൂൾ വിട്ട മഴ നേരങ്ങളിൽ

 












പത്ത് ഡി യിൽ നിന്ന്

എട്ട് എ യിലേക്ക്

ജനൽക്കമ്പി കടത്തി

പറത്തി വിടാറുള്ള

കടലാസ് വിമാനങ്ങളിലായിരുന്നു

നിനക്കൊപ്പം

ചിറകു വിടർത്തി പറക്കാൻ

കൊതിച്ചെഴുതിയ

പ്രണയ ലേഖനങ്ങൾ.

സ്കൂൾ വിട്ട മഴ നേരങ്ങളിൽ

ഒറ്റ നോട്ടത്തിൽ കാണാം

ഓട്ടിൻപുറത്തു നിന്നുറ്റി വീണു

കടല് തീർത്ത ക്ലാസ് മുറ്റത്ത്

ആദ്യ യാത്രയിൽ മുങ്ങിപ്പോയ

ടൈറ്റാനിക് ആയി

രൂപാന്തരപ്പെട്ട ആകാശ ചിറകുകൾ




ഒറ്റയ്ക്കൊരു കടൽ കൊണ്ട് നടക്കുന്നവരുണ്ട്


























ഒറ്റയ്ക്കൊരു കടൽ കൊണ്ട് നടക്കുന്നവരുണ്ട്
നാളിതുവരെ തീരത്തെ
രേഖപ്പെടുത്തലുകളെല്ലാം
മായ്ച്ചുകളയും
നുരകളുടെ അടയാളങ്ങൾ മാത്രം
സൂക്ഷിച്ചു നോക്കിയാൽ കാണും വിധം
ബാക്കിയാകും





എന്നത്തെയും പോലെ























എന്നത്തെയും പോലെ
രണ്ടു പേരുണ്ടാകും.
കഥകൾ തീർന്നു,
തിരിച്ച് രണ്ടു വഴിക്ക്
നടന്നു പിരിയും.
രണ്ടിടങ്ങളിലും
ഓർമ്മകളിൽ
ഒരേ ആഴത്തിൽ
നനവ് തട്ടും.



വാക്കറ്റം 






















ഒറ്റയ്ക്ക് ജീവിക്കുമ്പോൾ
ഫ്രിഡ്ജിൽ സൂക്ഷിച്ച പലഹാരം
ചൂടാക്കി കഴിക്കുന്നത് പോലെ
ഏകാന്തതയിൽ
പണ്ടെപ്പോഴോ പൂട്ടി വെച്ച
ഒരുകാലത്തെ കയ്യിലെടുത്ത്
താലോലിക്കുന്നു





മഷിത്തണ്ടിന്റെ കൂട്ടുകാര്‍