കുപ്പി വളകള്‍ അണിയാറുണ്ടോ നീയിപ്പോഴും ?
വള കഷണം ഉള്ളം കയ്യില്‍ വെച്ച് പൊട്ടിച്ചു
സ്നേഹം നോക്കിയാലോ നമുക്ക് ?!!
വലിയ കഷണം പൊട്ടി ബാക്കിയാവുമ്പോള്‍ ,
വിചാരിച്ചത് നിന്നെയാണെന്ന്
സമ്മതിക്കുമ്പോള്‍ , മുഖത്ത് വിരിയാറുള്ള
ആ ചിരി ഒന്നൂടെ കാണണമെന്നുണ്ട് ..!!
പിന്കുറിപ്പ് :
നിന്റെ ഹൈഡ്രജന്‍ ബലൂണുകളോട്,
പച്ചീര്‍ക്കില്‍ വളച്ചു വെച്ച്
കഞ്ഞിപ്പശ കൊണ്ട് ഒട്ടിച്ച ഈ കടലാസ് പട്ടം
എങ്ങനെ മത്സരിക്കാന്‍ ആണ്..?!!