നീ

  നീ
 
 
 
 
 
 
 
 
 
 
 
 
 
 
 
# വീട്ടിലില്ലെങ്കിലും നിന്റെ ഒളിയിടങ്ങലെല്ലാം 
മനപാഠമായിരുന്നെനിക്ക് 
കട്ടിലിനടിയില്‍ കതകിന്‍ മറവില്‍ 
മാവിന്‍ ചുവട്ടില്‍ വൈക്കോല്‍ കൂനയ്ക്ക് പിറകില്‍ 
മരത്തിന്‍ മുകളില്‍ കല്ലിനു കീഴെ 
അയല്‍ വീട്ടില്‍ 

ഇന്ന്‍ വീടിനുള്ളില്‍ കണ്ണിന്‍ മുന്നില്‍ 
നേര്‍ക്കുനേര്‍ ഇരുന്നിട്ടും നീയിന്ന് സൈബര്‍ ഇരുളിന്റെ 
ഏതു മൂലയിലേക്കാണ് 
നീ ഇറങ്ങിപ്പോകുന്നത്
 
 
 
 
 
 





 
 
 
 
 
 
 
 
 
 
 
 
# നീ തന്നെ ഹൃദയം , 

ഉള്ളിലുണ്ടെങ്കിലും 
വേദന വരുമ്പോള്‍ മാത്രം ഓര്‍ത്തുപോകുന്നത്
ഒരു നിമിഷം പിണങ്ങിയിരുന്നാല്‍ 
ഞാന്‍ തന്നെ തീര്‍ന്നു പോകുന്നത്


# കൂടെ തന്നെയുണ്ടെന്ന് 
ഇടയ്ക്കിടെ പറഞ്ഞു വിശ്വസിപ്പിച്ചത്
ഒരു വരിയില്‍ 
ഒരു നിശ്വാസത്തില്‍ 
എവിടെയും രേഖപ്പെടുത്താത്തത്‌


വാക്കറ്റം :

മറന്നു പോകാതിരിക്കാന്‍ നേരത്തെ എടുത്തു വെച്ചിട്ടും 
സമയത്ത് ഓര്‍മ്മയില്ലാതെ പോയത്.

ഒളിച്ചേ.. കണ്ടേ..

ഒളിച്ചേ.. കണ്ടേ.. 
















നിന്റെ തൊട്ടു പിറകിൽ 
ഒരു തിരിഞ്ഞു നോട്ടത്തിൽ തന്നെ കാണാൻ പാകത്തിലല്ലേ
എന്നും ഞാൻ ഒളിച്ചിരിക്കാറുള്ളൂ
എന്നിട്ടും കണ്ടെത്തുന്നില്ലല്ലോ 
നീയെന്നെ..



സ്നേഹം / പശ 






















ഒരിക്കലും പറിഞ്ഞു പോകാതിരിക്കാൻ
നന്നായി പശ തേച്ചൊട്ടിച്ചിട്ടും
സ്നേഹത്തിനു മുകളിൽ
ഒരു തലോടലിനു പിരിഞ്ഞു പോകും
വിധം ഇളകി കളിക്കുന്നു നമ്മൾ..


വാക്കറ്റം :


ഇടയ്ക്കിടെ ഓര്‍ത്തുപോകുന്നത് 
എളുപ്പത്തില്‍ മറന്നു വെക്കാനാകും 
എന്നത് കൊണ്ട് തന്നെയാണ്.. !!
 

മഴക്കാഴ്ച

തുറിച്ചു നോട്ടം 























ഇരുൾ മൂലകളേക്കാൾ
നോട്ടങ്ങൾ കൊത്തി പ്പറിക്കുന്നത്‌ 
പകൽ നിഴലുകളിലാണ്‌..





മഴ..പുഴ.. 
























മഴ..
പുഴ.. 
ഒറ്റ വാക്കിന്റെ പെയ്തിറങ്ങലും 
പരന്നൊഴുകിയുള്ള രൂപാന്തരണവും ..

മഴ





















നിന്നെ നനയണം, 
എന്റെ അഹംബോധത്തിന്റെ കുടയില്ലാതെ...
ഇടിമിന്നലെറിഞ്ഞ്‌ പെയ്യണം 
കുളിർ നനവുകളിൽ 
ഒഴുകി തീരട്ടെ ഞാൻ..


വാക്കറ്റം :
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ.. 
അതിന്റെ ഇരട്ടിയകലത്തിലും 
ഏറെ ദൂരത്തിലാണ്‌ ഞാൻ..

വെറുതെ ചിലത്




സുരക്ഷ 























സുരക്ഷിതത്ത്വത്തിന്റെ സ്വപ്നങ്ങൾ
അത്തിമരക്കൊമ്പിലെ 
ഹൃദയത്തിനൊപ്പമെത്രെ..
വിശ്വാസത്തിന്റെ മുതലക്കൂട്ടത്തിനൊപ്പം
തടാകത്തണുപ്പിലേക്ക്‌.. 
മരക്കൊമ്പിലെ ജീവിതത്തിലേക്ക്‌..






രാധ 






പതിനാറായിരത്തെട്ട്‌ രുചികളിലെ ആദ്യ തേൻ കണം
ശരീരവും മനസ്സും കൊടുത്തിട്ടും 
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ..
പ്രണയത്തിന്റെ ആദ്യ രക്തസാക്ഷി !!




പ്രണയം 























ഏതു വേവലാതി കാട്ടിനുള്ളിൽ നിന്നും

ഉത്തരവാദിത്ത്വത്തിന്റെ കുന്നിൻ മുകളിൽ നിന്നും 

ഏറ്റവും അടുത്ത ഇടവഴി നീളുന്നത്‌ 
തീർച്ചയായും
അത്‌
പ്രണയത്തിലേക്ക്‌ തന്നെയാണ്‌.,



വാക്കറ്റം :

വിഷാദത്തിന്റെ കട്ടുറുമ്പ്‌.. 
എത്ര ആഴത്തിൽ നിന്നാണ്‌ വേദനകളെ വിളിച്ചുയർത്തുന്നത്‌..

ഒന്നും പിന്നെ ഒന്നും













ഉയരത്തിലേക്ക്‌ 
നീ നൂലു വിട്ടു കളഞ്ഞ ഒരു പട്ടമുണ്ട്‌ 
നിന്നിലേക്ക്‌ തിരിച്ചിറങ്ങാൻ കഴിയാതെ 
കാറ്റിനൊപ്പം ചാഞ്ഞും ചെരിഞ്ഞും 
നിന്നെ നോക്കി നീങ്ങുന്നു..
ഇടയ്ക്കെപ്പൊഴെങ്കിലും 
ഒന്നു തിരിഞ്ഞു നോക്കണം
കുറേക്കാലം നൂലിൽ കെട്ടി
കയ്യിൽ കൊണ്ടു നടന്നതല്ലേ















ഓർമ്മയുണ്ടാവണം
ഇലകൾ കൊഴിഞ്ഞ്‌ 
ചില്ലകൾ ഉണങ്ങിയ ഒരു മരം
ചിലപ്പോഴൊക്കെ
നിലാവിൽ, പൂവിട്ട്‌ തളിർക്കാരുണ്ടെന്ന്.. പ്രണയത്തിന്റെ പൂന്തളിരോർമ്മകൾ..
















ഇലകളെല്ലാം ഉതിർന്നു തീർന്നിട്ടും 
നിഴലിരുട്ടിന്റെ നിശബ്ദതയിൽ
പൊട്ടി വിരിയുന്ന ചുംബനത്തിന്റെ പൂക്കൾ..


വാക്കറ്റം :
വൈകി വന്നിട്ടും, 
ഇത്ര പെട്ടെന്ന് പെയ്ത്‌ തീർന്നുവോ നീയും...

പ്രിയപ്പെട്ട മുട്ടാമ്പ്ലീ..




പ്രിയപ്പെട്ട മുട്ടാമ്പ്ലീ..
ഉപയോഗിച്ചു തേഞ്ഞു പോയ 
ബാല്യകാല ബിംബങ്ങളിൽ നിന്ന്‌
നിന്നെ ഏതു പുരയിടത്തിന്റെ 
കയ്യാലപ്പുറത്തു നിന്നാണ്‌ 
ഞാനിന്ന് കണ്ടെടുക്കേണ്ടത്‌..



വാക്കറ്റം : 

കണ്ണു കെട്ടി ചാക്കിലിട്ട്‌ ഏഴു കടലു കടത്തിയിട്ടും
വീട്ടിലെത്തി വാതിലു തുറക്കുമ്പോൾ മുന്നിലെത്തി മുട്ടിയുരുമ്മി നിൽക്കുന്നു നിന്റെ ഓർമ്മകൾ..

ജീവിതം




നമ്മെ ഇട്ടേച്ചു പോയവ കൂടാതെ 
നാം വിട്ടു പോയും ഒറ്റയാകാറില്ലെ പലപ്പോഴും.. 

സമരസപ്പെടാനാകാത്ത ജീവിത "മധുരങ്ങ"ളിൽ 
ഇറങ്ങി നടന്ന് പ്രണയത്തിന്റെ നെല്ലിക്ക ചവർപ്പ്‌
കുടിച്ചിറക്കുന്നു ഞാൻ..






ചിറകുകൾ ഇല്ലാത്തതു കൊണ്ടല്ലേ
സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ പറക്കാനാവാതെ നാമിങ്ങനെ ഊഞ്ഞാലിൽ ഒതുങ്ങി പോയത്‌.. 
ഓരോ പതനവും ഒരൊ പഠനമാണു.. 
ജീവിതത്തിലേക്ക്‌ നിവർന്നു നിൽക്കാനുള്ള ചുവടു വെപ്പുകൾ..



വാക്കറ്റം :
കയറി കിടക്കാൻ വീടില്ലെങ്കിലും ഇറങ്ങിപ്പോകാൻ നൂറു ഗ്രൂപ്പുകൾ ഉള്ളതാണാശ്വാസം

കൂട്ട്






















എന്നത്തെയും പോലെ
നീ തന്നെ ക്ലാസില്‍ ആദ്യമെത്തും
ഗേറ്റിനടുത്തെ പറങ്കിമാവിന്റെ കൊമ്പില്‍
"നവാഗതര്‍ക്ക് സ്വാഗതം" എന്ന ബാനര്‍ കെട്ടുകയായിരിക്കും
ഞാനപ്പോള്‍ ..

തമ്പാനേട്ടന്‍ തുറന്നിട്ടു പോയ ക്ലാസ് റൂമിന്റെ
വാതില്‍ തള്ളി തുറന്നു നീ അകത്തേക്ക് പോകും

രണ്ടു മാസങ്ങള്‍ക്ക് മുന്നേ
പപ്സും നാരാങ്ങാ വെള്ളവും കഴിച്ച്
നിങ്ങളൊക്കെ ഇറങ്ങിപ്പോയതിന് ശേഷം,
കളര്‍ ചോക്ക് വെള്ളത്തില്‍ നനച്ച്
ബോര്‍ഡില്‍ ഞാനെഴുതി വെച്ച നമ്മുടെ
പേരുകള്‍ കാണും
മറ്റാരും കാണും മുന്‍പേ
ഹൃദയ ചിഹ്നമടക്കം നീ മായ്ച്ചു കളയും..


ഈ അവസാന വര്‍ഷമെങ്കിലും
നമ്മുടെയീ ശുഭ്ര പതാകയ്ക്ക് കീഴെ
ഞാന്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍
ഏറ്റു വിളിക്കില്ലേ നീ ??!!


വാക്കറ്റം :
  ഡസ്ടര്‍ കൊണ്ട് പല തവണ മായ്ച്ചിട്ടും
മായാതെ കിടക്കുന്ന
നനഞ്ഞ ചോക്കെഴുത്ത്‌ !!

രൂപാന്തരണം

























നാമിങ്ങനെ നോക്കി നോക്കി നിൽക്കെ ,
ഒരു പൂവിങ്ങനെ പൂമ്പാറ്റയായി മാറി
പറന്നു പോകുന്നു..
മുകളിലപ്പോൾ ഒരു പൂമ്പാറ്റ
ചിറകുകളെ ഇതളുകളാക്കി പൂവായി മാറുന്നു..
ഒറ്റ നിമിഷത്തിൽ ഒരു മഴവില്ലു വരഞ്ഞ്‌ മാഞ്ഞു പോകുന്നു 

പൂമ്പാറ്റയായ പൂവും പൂവായ പൂമ്പാറ്റയും..!!

 വാക്കറ്റം:
 എന്റേതും 
കൂടിയായിരുന്നെന്ന തോന്നലാണ്‌ മാഞ്ഞു പോയത്‌.. 
നീ
 നിന്റേതുമാത്രമാണ്‌.

ഏകലവ്യന്‍



















ഒരു 
തൂവലു മതി 
പിരിച്ചെറിയാൻ എന്നറിഞ്ഞിട്ടും 
കാറ്റിനൊത്തു പറന്നു നടപ്പുണ്ട്‌ 
നമ്മുടെ പ്രണയം




















പങ്കു വെക്കലും ഗൂഢാലോചനയും തള്ളിപ്പറയലും കഴിഞ്ഞ്‌
മൂന്നാം നാളിലെ ഉയർത്തെഴുന്നേൽപ്പ്‌
കാത്തു കിടക്കുന്നുണ്ടൊരു
പ്രണയം.























പ്രിയപ്പെട്ടവളെ .. 
തല്ലു കൂടാൻ നീയില്ലാത്തതു 
തന്നെയാണ്‌ ശെരിക്കും 
ശൂന്യത ..

ശൂന്യാകാശം 

എന്നൊക്കെ പറയുന്നതൊക്കെ 
വെറുതെയാണെന്നെ.!! 


വാക്കറ്റം :
മുറിച്ചു കൊടുത്ത തള്ള വിരലായിരുന്നു
അവസാനത്തെ കവിത..

മിസ്‌ കോൾ

മിസ്‌ കോൾ

















പ്രണയത്തിൽ
പരാജയത്തിനു ശേഷം ,
നാമിങ്ങനെ നടന്നു മറയുന്ന വഴികളെല്ലാം ,
ഏതു കൂരിരുട്ടിലും
കണ്ണു കെട്ടി നടക്കാൻ പാകത്തിൽ
പരിചിതമാണെനിക്ക്. !
നിന്റെ കാര്യമാലോചിക്കുമ്പോഴാ
നീ, നിന്നിലേക്ക്‌ തിരിച്ചെത്തിയാൽ
ഒരു മിസ്‌ കോളടിച്ചേക്കണേ ..!!



# 2



















 

ഊതി വീർപ്പിച്ച പിണക്കത്തെ
ഒരുമ്മയുടെ സൂചിമുനകൊണ്ട്‌ തകർത്ത്‌..
കുറുമ്പുകളുടെ കുന്നിന്മുകളിൽ കയറി മേഘങ്ങളുടെ മടിയിൽ കഞ്ഞീം കറീം വെച്ച്‌ കളിച്ച്‌
ഒരു കണ്ണിറുക്കികാണിക്കലിനു അപരിചിതരായി കടലു നീന്തി പോകുന്നു നമ്മൾ...



  
 വാക്കറ്റം :
എനിക്കെന്നെ തിരിച്ചു താ ..
മനം നിറയെ നീയാണിപ്പോൾ ...!!!


മഷിത്തണ്ടിന്റെ കൂട്ടുകാര്‍