സംസ്കാരം
" ഹലോ.."
" ഉം.. ഹലോ.."
" ഡാ.., ഇന്നു വൈകുന്നേരത്തെ
നിന്റെ പ്രസംഗം കലക്കി.."
" നീ റൂമിലാണോ.. ? ഫാൻ ഫുൾ സ്പീഡിലിട്ടിട്ടില്ലേ ? വർത്തമാനം പറയുന്നത് അമ്മ കേൾക്കോ.. ? "
" ഇല്ലപ്പാ.. അതൊക്കെ ചെയ്തിനി.. അമ്മ ഉറങ്ങി."
" ഉം.."
ഡൽ ഹി രണ്ടാം പെൺകുട്ടിയെ കുറിച്ചും
ഭാരതത്തിന്റെ സംസ്കാര പാരമ്പര്യത്തെ കുറിച്ചും നീ പറഞ്ഞ വാക്കുകൾ... ഹൊ..
നീ ഇതൊക്കെ എപ്പൊ പഠിച്ചു.. ?!! "
" കോപ്പ്.. ഒന്നു നിർത്തുന്നുണ്ടൊ നീ.. രാത്രി പന്ത്രണ്ടേ കാലിനാ അവൾടെ കിന്നാരം...
നീ നൈറ്റിയുടെ കുടുക്കഴിക്ക്..
ഞാൻ പുതപ്പിനടിയിലേക്ക് വരാം.. "
.
.
."ബീപ്... ബീപ്...ബീപ്..."
" ബീപ്.. ബീപ്... ബീപ്.."
.
.
" മതി മോളുറങ്ങിക്കൊ.. രാവിലെ ഡൽ ഹി വിഷയത്തിലൊരു ഡിബേറ്റ് ഉണ്ട്.. ഗുഡ് നൈറ്റ്.. ഉമ്മ.."
" ഗുഡ് നൈറ്റ്.. ഉമ്മാ... "
മഴക്കുഞ്ഞ്
എന്നിലേക്ക് പെയ്തിറങ്ങാൻ തയ്യാറായി വന്ന മഴക്കുഞ്ഞിനെ
എത്ര ഈസിയായാൺ കാറ്റ് വിളിച്ചിറക്കി കൊണ്ടു പോയത്...
കണ്മുന്നിൽ തന്നെ ഒരു കയ്യകലത്തിനപ്പുറം ആർത്തലച്ചു പെയ്യുന്നുണ്ടവളിപ്പോഴും..
ഒരു തുള്ളി സ്പർശനത്തിന്റെ കുളിരൊർമ്മയിലെങ്കിലും നനയട്ടെ ഞാൻ..
പിന്കുറിപ്പ് :
കെട്ടിക്കിടന്നതൊക്കെ
ആർത്തലച്ചു പെയ്തതിനാലാകണം
ഓർമ്മയുടെ ഇന്നത്തെ പകലിനു
ഇത്ര തെളിച്ചവും ചൂടും...