വിണ്ടുകീറി തൊണ്ടപ്പൊട്ടിച്ചത്ത വയലാണ്
പ്രായമെത്തും മുന്നേ പുഴ പെറ്റിട്ട മരുഭൂമി കുഞ്ഞിനെ പറ്റി പറഞ്ഞത്,
പ്രായമെത്തും മുന്നേ പുഴ പെറ്റിട്ട മരുഭൂമി കുഞ്ഞിനെ പറ്റി പറഞ്ഞത്,
വന്നെത്തിയ വഴികളിലേക്ക് തിരിച്ച്
പോകാനാവില്ലല്ലോ എന്ന് തലതല്ലി കരയുന്നു കടൽ.
പോകാനാവില്ലല്ലോ എന്ന് തലതല്ലി കരയുന്നു കടൽ.
നമ്മൾ
അവസാനത്തെ തുള്ളിയും
വാർന്നു പോകുന്നു..
മുറിഞ്ഞിട്ടും വേർപെടാതെ
ഒരു നിമിഷം കൂടി
ചേർന്നിരിക്കുന്നു നമ്മൾ.. !!
പ്രണയത്തിന്റെ കൈ രേഖകൾ
പൊഴിഞ്ഞു വീണിട്ടും
മണ്ണിലഴുകാതെ നിൽക്കുന്നു
ഇലഞരമ്പുകൾ..
പ്രണയത്തിന്റെ കൈ രേഖകൾ..
മടുപ്പ്
ചേർത്തു ചേർത്തു നിർത്തി
ഇനിയുമടുക്കാൻ സ്ഥലമില്ലാതായപ്പോഴാണ്
മടുപ്പ് മുളച്ചത്..
തണലില്ലാത്ത ഒറ്റത്തടിമരമാണ് മടുപ്പ്..!!
സ്വപ്നം
നിലാവുദിക്കുമ്പോൾ നക്ഷത്രങ്ങളെ തിരയുന്നു
ആരുമില്ലെന്നോർത്ത് രാത്രി മഞ്ഞ് നനഞ്ഞ്,
പകലുറക്കത്തിൽ ഇരുട്ട് സ്വപ്നം കാണുന്നു.
വാക്കറ്റം :
ഏറെ കൊതിച്ചിട്ടും തിന്നാതെ
വിളമ്പിക്കൊടുത്തു തുടങ്ങിയപ്പോൾ
കെട്ടുപോയ വിശപ്പാണ് പ്രണയം..!!