ഉറവവഴിയിലെ,
പെയ്തു പോയതിന്റെ ശേഷിപ്പുകൾ
മണൽ കാറ്റിൽ മാഞ്ഞു പോകുന്നു.
വിജനതയിൽ
ആരു കണ്ടെത്താനാണ്
മണൽകുന്നിൻ കീഴിലെ
ഉറവ വറ്റാത്ത നീരൊഴുക്ക്നിരോധനം 

ഓരോ ദിവസവും
ഓരോ എഴുത്തിടാം
എന്നായിരുന്നു കരാർ,
ഇന്ന്
നിർത്താതെ എഴുതി കൊണ്ടിരിക്കുന്നു
അക്ഷരങ്ങളെ നിരോധിക്കുന്ന
കാലം
വിദൂരമല്ല..ജീവിതം 

തപാൽ വിലാസമോ
മൊബൈൽ നമ്പരോ
ലഭ്യമല്ലാത്ത അകലത്തിൽ നിന്നും
പുറപ്പെട്ടിട്ടുണ്ട്..
മടുത്തിട്ടില്ല, 
വൈകിയാലും വരുമെന്നുറപ്പുള്ള
കാത്തിരിപ്പിന് ജീവിതമെന്നും വിളിക്കുന്നു.. 
വാക്കറ്റം :

മഞ്ഞുരുക്കി
ഉള്ളിലെ 
മണ്ണ് കാട്ടുന്നു
വേനൽ..!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍