സ്വപ്നങ്ങള്‍













പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല!!!

ഉറക്കത്തെ പോലും അറിയിക്കാതെ ,
ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!


മറ്റു ചില സ്വപ്‌നങ്ങള്‍ നമ്മെ പേടിപ്പെടുത്തി എഴുന്നെല്പ്പിക്കും,
ആ സമയത്തെ ഞെട്ടലും ഹൃദയമിടിപ്പും,
ചിലപ്പോള്‍ മണിക്കൂറുകളോളം ബാക്കിയാകുകയും ചെയ്യും..!!!



എന്നാല്‍,
വിളിച്ചുണര്‍ത്തപ്പെട്ടതിനാല്‍
മുറിഞ്ഞു പോകുന്ന സ്വപ്നങ്ങളുണ്ടാകാറുണ്ട്;
കണ്ണുകള്‍ ഇറുക്കിയടച്ചു സ്വപ്നത്തെ
നമ്മുടെ വഴിക്ക് കൊണ്ടുവരാന്‍ നോക്കും

അവസാനം തോല്‍വി സമ്മതിച്ചു
എണീറ്റ് മുഖം കഴുകി വന്നിരിക്കുമ്പോഴേക്കും,
ഒന്നും ഓര്‍മ്മ‍യിലുണ്ടാകുകയുമില്ല !!





പിന്കുറിപ്പ് :

കൂട്ടുകാരീ
നീ എന്റെ സ്വപ്നമാണെങ്കിലും
ഏതു ഗണത്തില്‍പ്പെടുത്തണം നിന്നെ...!!!

27 അഭിപ്രായങ്ങൾ:

  1. പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല

    ഉറക്കത്തെ പോലും അറിയിക്കാതെ ,
    ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!

    മറുപടിഇല്ലാതാക്കൂ
  2. അറിയാത്ത സ്വപനങ്ങളില്‍ പെടുത്താം.
    കൊള്ളാം ഉമേഷേ.

    മറുപടിഇല്ലാതാക്കൂ
  3. ഇതിലൊന്നും പെടാതെ ജീവിതം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു സ്വപ്നമായി കണ്ടുനോക്കു!

    മറുപടിഇല്ലാതാക്കൂ
  4. ഒഴാക്കന്‍. :
    ആശാനെ എന്താ ഉദ്ദേശിച്ചേ വേണ്ടാട്ടോ !!!!

    പട്ടേപ്പാടം റാംജി :
    നോക്കട്ടെ റാംജി സര്‍ പറ്റുമെങ്കില്‍ പെടുത്തണം!


    ചിതല്‍/chithal :
    മഷിത്തണ്ടിന്റെ ലോകത്തിലേക്ക്‌ സ്വാഗതം

    അങ്ങനെയ ഇതുവരെ കണ്ടേ പക്ഷെ .....

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്നം അത് കളയണ്ടാ. കൈമോശം വരുതണ്ടായെന്നു .

    മറുപടിഇല്ലാതാക്കൂ
  6. പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല!!!!

    Nannayi!

    മറുപടിഇല്ലാതാക്കൂ
  7. സലാഹ് :
    വഴി മറക്കാത്ത സാനിധ്യത്തിനു നന്ദി !
    പിന്നെ അത് രഹസ്യമായിരുന്നോട്ടെ !!

    റ്റോംസ് കോനുമഠം :
    കുറേക്കാലമായല്ലോ ഈ വഴി കണ്ടിട്ട്
    ഏയ്‌ ഇല്ല !!!

    പ്രണവം രവികുമാര്‍ :
    മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം
    വീണ്ടു വരണേ

    മറുപടിഇല്ലാതാക്കൂ
  8. Thanks umesh for your comment in my blog!

    I removed the word verification.

    See you again!

    മറുപടിഇല്ലാതാക്കൂ
  9. "കൂട്ടുകരാ..
    എന്നെ നീ
    ഉണര്‍ന്നിരുന്ന് കാണുന്ന സ്വപങ്ങളില്‍ പെടുത്തൂ..."

    ********************

    കൈക്കുമ്പിളില്‍ അലിഞ്ഞു തീരുന്ന
    ആലിപ്പഴം പോലെ
    കണ്ണുമിഴിച്ചെണീക്കുമ്പോള്‍
    എനിക്ക് നഷ്ടമാകുന്ന
    നിന്റെ
    സ്വപ്നങ്ങളാണു
    എന്റെ നിദ്രയുടെ ലഹരി..

    മറുപടിഇല്ലാതാക്കൂ
  10. ഉമേഷ്‌...ഇഷ്ടായ്‌ ഈ സ്വപ്നങ്ങൾ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  11. അജ്ഞാതന്‍2010, ജൂൺ 24 10:07 PM

    പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല

    ഉറക്കത്തെ പോലും അറിയിക്കാതെ ,
    ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും
    ഉമേഷ് ദിവാസ്വപ്നം... അതിന്റെ ഗതി അങ്ങിനെയാവില്ല.

    മറുപടിഇല്ലാതാക്കൂ
  12. സ്വപ്നം കാണാന്‍ കാശൊന്നും കൊടുക്കണ്ടല്ലോ .എന്നും പറഞ്ഞ് ജീവിതാവസാനം വരെ സ്വപ്നം കണ്ട് ഒരു സ്വപ്ന ജീവിയാകല്ലെ മാഷേ

    മറുപടിഇല്ലാതാക്കൂ
  13. "മറ്റു ചില സ്വപ്‌നങ്ങള്‍ നമ്മെ പേടിപ്പെടുത്തി എഴുന്നെല്പ്പിക്കും"
    കൂട്ടുകാരിക്ക് നല്ല തടിമിടുക്കുള്ള ആങ്ങളമാരുണ്ടെങ്കില്‍ സ്വപ്നത്തെ നമുക്കീ ഗണത്തില്‍ പെടുത്താം..:)

    മറുപടിഇല്ലാതാക്കൂ
  14. നൗഷാദ് അകമ്പാടം :
    ഉണര്‍ന്നിരിക്കുമ്പോള്‍ സ്വപ്നം കാണാന്‍ എനിക്ക് കഴിയാറില്ല !! എന്താ ചെയ്യാ ?
    വല്ല കൊഴ്സുമുണ്ടോ അതിനു ?!!

    ManzoorAluvila :
    വളരെ നന്ദി വീണ്ടും കാണാം

    പാലക്കുഴി :
    'അറിഞ്ഞൊണ്ട് 'സ്വപ്നം കാണുന്നതിലെന്താ രസം മാഷെ ?
    അതങ്ങനെ അറിയാതെ പോകുന്നതിലല്ലേ അതിന്റെ ഒരു 'ഇത് '?

    ജീവി കരിവെള്ളൂര്‍ :
    അതില്ല . പക്ഷെ സ്വപ്നങ്ങളെ അങ്ങനെയങ്ങ് ഉപേക്ഷിക്കാന്‍ പറ്റുമോ മാഷെ ...?

    Vayady:
    ചുമ്മാ പേടിപ്പിക്കല്ലേ, ഓര്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു
    (നമിച്ചു വായാടി നമിച്ചു !!!)

    മറുപടിഇല്ലാതാക്കൂ
  15. "ഉണര്‍ന്നിരുന്ന് ഞാന്‍ കാണുന്ന സ്വപ്നങ്ങളാണു
    എനിക്കെന്റെ കവിതകള്‍..."

    ഉമേഷിനെന്തിനാ ഇനിയൊരു കോഴ്സ്..
    ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റാണല്ലോ മഷിത്തണ്ട്!

    മറുപടിഇല്ലാതാക്കൂ
  16. എനിക്കുമുണ്ട് കൂട്ടുകാരിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍

    പണ്ട്
    കണ്ണുകള്‍ ഇറുക്കിയടച്ചു സ്വപ്നത്തെ
    നമ്മുടെ വഴിക്ക് കൊണ്ടുവരാന്‍ നോക്കും


    പിന്നെ..
    ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!

    അവസാനം...
    പേടിപ്പെടുത്തി എഴുന്നെല്പ്പിക്കും,
    ആ സമയത്തെ ഞെട്ടലും ഹൃദയമിടിപ്പും,
    ചിലപ്പോള്‍ മണിക്കൂറുകളോളം ബാക്കിയാകുകയും ചെയ്യും..!!!

    മറുപടിഇല്ലാതാക്കൂ
  17. നൗഷാദ് അകമ്പാടം :
    അങ്ങനെയാണേല്‍ ആശാനെ ഞാന്‍ നിര്‍ത്തി വാശിക്കില്ല :-)

    വഷളന്‍ | Vashalan :
    ഓഹോ!!ഇത് കൊള്ളാലോ.... നന്നായി മാഷെ


    Anitha:
    ഇടയ്ക്കിടയ്ക്ക് ഈ വഴി വാ നമ്മളിവിടെയൊക്കെ തന്നെ കാണും ഏതു ?

    മറുപടിഇല്ലാതാക്കൂ
  18. പല സ്വപ്നങ്ങളെയും നാം അറിയാറെയില്ല!!!

    ഉറക്കത്തെ പോലും അറിയിക്കാതെ ,
    ഒട്ടും പിടി തരാതെ അതങ്ങനെ പൊയ്ക്കളയും...!!

    :)

    മറുപടിഇല്ലാതാക്കൂ
  19. സ്വപ്നങ്ങള്‍ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  20. ബിഗു :
    ബിഗുലെട്ടാ നന്ദി ഈ വരവിനും കമന്റിനും

    പാഥേയം ഡോട്ട് കോം :
    മഷിത്തണ്ടിന്റെ ലോകത്തേക്ക് സ്വാഗതം ആശംസ യ്ക്ക് തൊണ്ണൂറു നന്ദി !!! ( 100 തികച്ചും തന്നാല്‍ അടുത്ത പ്രാവശ്യം വന്നില്ലെങ്കിലോ )

    :-)

    മറുപടിഇല്ലാതാക്കൂ
  21. സ്വപനങ്ങളില്ലായിരുന്നെങ്കിൽ ജീവിതത്തിനു പൂർണ്ണത ഉണ്ടാവുകയില്ലെന്നാരോ പറഞ്ഞു (ആരാന്ന് ചോദിക്കരുത് )

    ഒട്ടും പിടി തരാതെ പോകുന്ന സ്വപനങ്ങളെയൊർത്ത് നിരാശപ്പെടാതെ പുതിയ സ്വപനങ്ങൾക്കായി കണ്ണുകൾ അടച്ചേക്കൂ :)

    മറുപടിഇല്ലാതാക്കൂ
  22. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ :

    രണ്ടു കണ്ണും അടച്ചു നടന്നാല്‍ എപ്പോഴാ തട്ടി വീഴുക എന്നറിയാന്‍ പാടില്ല, അതിനാല്‍ ഒരു കണ്ണ് മാത്രം തുറന്നാ ഇപ്പൊ നടക്കുന്നെ !!!

    :-)

    മറുപടിഇല്ലാതാക്കൂ
  23. “മുറിഞ്ഞു പോകുന്ന സ്വപ്നങ്ങളുണ്ടാകാറുണ്ട്;
    കണ്ണുകള്‍ ഇറുക്കിയടച്ചു സ്വപ്നത്തെ
    നമ്മുടെ വഴിക്ക് കൊണ്ടുവരാന്‍ നോക്കും..”

    ഇതൊരു സത്യമാണ്.
    മുറിഞ്ഞു പോയ സ്വപ്നങ്ങളെ
    ഞാൻ എന്റെ ഇഷ്ടത്തിന് റീ വൈൻഡ് ചെയ്തു കാണാറുണ്ട്, ഒരു സിനിമ പോലെ..
    അതൊരിക്കലും ഒരു സ്വപ്നമല്ലെങ്കിൽക്കൂടി.... :)

    മറുപടിഇല്ലാതാക്കൂ
  24. ആശാനെ വളരെ നന്ദി അഭിപ്രായത്തിനും വരവിനും

    മറുപടിഇല്ലാതാക്കൂ
  25. ഉമേഷിന്റെ രീതി എനിക്കിഷ്ടപെട്ടു. എന്തിനേയും ഒരു പുതിയ ശൈലിയില്‍ സമീപിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍