മുറിഞ്ഞ കഷണങ്ങൾ

 

 


 

 

 

 

 

 

 

 

 

 

 

ഉള്ളിലേക്കൊന്നും
ആരും എത്തി നോക്കില്ല
ചായം തേച്ചു മറക്കുന്നു
തൊലിപ്പുറത്തെ പോറലുകൾ
എങ്കിലും
തമ്മിൽ കലമ്പി
കിലുങ്ങി ഒച്ചയുണ്ടാക്കാതെ
എത്ര നാൾ കൊണ്ട് നടക്കാനാകും
മുറിഞ്ഞ
കഷണങ്ങൾ

 

 

 

 ചൂണ്ടൽ കൊളുത്തുകൾ

 


 

 

 

 

 

 

 

 

 

 

 

 

മീനുകൾ
വാ പൊളിക്കുന്നത്
പോലെ
ചുംബനങ്ങൾ,
ചുണ്ടുകൾ
ചൂണ്ടൽ കൊളുത്തുകൾ..!

 

 

കാലിഡോസ്കോപ്പിൽ














 

ഒരു മുറിവിനു തന്നെ
എത്ര കാഴ്ചകളുണ്ടെന്നോ
കാലിഡോസ്കോപ്പിൽ

 

 

 മനുഷ്യർ

 

 


 

 

 

 

 

 

 

 

 

 

 

 

അഗ്നി പർവതങ്ങളെ പോലെ,
ഉള്ളിലാകെ തിളച്ചു മറിയുമ്പോഴും
ഉള്ളിലടക്കി വെക്കുന്നു
മനുഷ്യർ

 

 

 മുറിവുകളുടെ പൂന്തോട്ടം 

 

 


 

 

 

 

 

 

 

 

 

 

 

 

സ്വന്തമായിട്ടെന്തുണ്ടെന്നോ
ഓരോ ഋതുവിലും
എല്ലാ നേരത്തും
പൂത്തിരിക്കുന്ന
മുറിവുകളുടെ പൂന്തോട്ടം 

 

 

വാക്കറ്റം : 

 

വിഷാദത്തിന് മൊട്ടിടാൻ
ഇടങ്ങൾ നൽകുന്ന
മടുപ്പൊരു വേരില്ലാ താളി

  






 

 

പതിയെ പതിയെ നമ്മൾ നിറം മാറിപ്പോകും

 


 

 

 

 

 

 

 

 

 

 

 

 

സ്നേഹത്തെപ്പോലെ
വെറുപ്പും ഒരു സഞ്ചിത നിക്ഷേപമാണ്

ഓരോ തുള്ളികൾ,
നിരുപദ്രവകരമായ ഓരോ തുള്ളികൾ..

പച്ച വെള്ളത്തിൽ ഇടയ്ക്കെപ്പോഴോ പതിക്കുന്ന നിറത്തുള്ളികളെപ്പോലെ..

വേരുകൾ മുറിച്ചു കളഞ്ഞാലും
കളർ വെള്ള കുപ്പിയിലെ
മഷിത്തണ്ട് ചെടിയെപ്പോലെ
മുറിവുകൾ ആ നിറങ്ങളെ
ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ടേയിരിക്കും

പതിയെ പതിയെ നമ്മൾ നിറം മാറിപ്പോകും

 

 

പരുക്കരാക്കുന്നു 

 


 

 

 

 

 

 

 

 

 

 

 

 

തെരെഞ്ഞെടുക്കപ്പെട്ട
ഓരോ" പളുങ്കു "പോലുള്ള
മനുഷ്യരെയും
മുറിവുകൾ
പരുക്കരാക്കുന്നു!!

 

 

 കണ്ണുകൾ കിണറുകളെന്ന പോലെ















പല വർണ്ണശീലകൾ കൊണ്ട്
പലതവണ മറക്കും.
കണ്ണുകൾ
കിണറുകളെന്ന പോലെ
ഏറ്റവുമുള്ളിലെ
മുറിവുകളെ കാട്ടും!!


 

 

 വാക്കറ്റം :

പകൽ ചൂടിൽ
ഉരുകും,
രാത്രി
വിഷാദത്തിന്റെ
പുതപ്പ്..!




മഷിത്തണ്ടിന്റെ കൂട്ടുകാര്‍