പ്രണയനീരാളി

വീണ്ടും വാക്കുകൾ കൈചേർത്തു നടക്കുന്ന കാട്ടു വഴികളിൽ
നമ്മളിനി കണ്ടുമുട്ടുമോ ?!
പുഴയിൽ നിന്നും കടലിലേക്ക്‌ കുതിച്ചിട്ടുണ്ട്‌

ദാഹിച്ചു വലഞ്ഞ ഒരു മീൻ..!!!പ്രണയനീരാളി

എട്ടു കൈകൾ കൊണ്ടും 
ചേർത്ത്‌ പിടിച്ച്‌ 
കവിളിലൊരുമ്മ..

വാക്കറ്റം :
പാഞ്ഞു പോകുന്ന കാറ്റിന്റെ പിന്നിൽ ചേർന്നിരിക്കുന്ന മഴക്കുഞ്ഞ്‌..

പച്ച

എത്രയും പ്രിയപ്പെട്ട,
പരിഭവങ്ങളുടെ കഥാകാരീ.. 
ഉണങ്ങി പൊടിഞ്ഞു വീണ 
എന്നെയിന്നലെ കണ്ടെടുത്തെന്ന 
മെസ്സേജ്‌ കിട്ടി.
ഇവിടെയിപ്പോഴും പച്ചയുടെ
ഒറ്റ നീ മാത്രമാണെന്നു മറുപടി


വേരുകളെ ഗൗനിക്കണം 
വേരുകളെ ഗൗനിക്കണം 
സ്നേഹമൊഴിച്ചു തന്നെ നനച്ചു വളർത്തുകയും വേണം .. 
ഇലകളെല്ലാം കൊഴിച്ചിട്ട്‌ നഗ്നനായി നിന്നാലും 
പ്രണയ വസന്തത്തിൽ പൂക്കളുടെ മേലാട തുന്നിക്കുവാൻ..വാക്കറ്റം :
മഴ മേഘ ക്കുഞ്ഞ്‌ 
ഉറങ്ങിയെഴുന്നേൽക്കും മുന്നേ
 കുട പെയ്തു തീർന്നതിന്റെ 
മരം പെയ്യുന്നു..

വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌...
വഴിയോരത്ത്‌ ഉടലു വിൽക്കാൻ നിൽക്കുന്നവളോട്‌... 
മേലിലിങ്ങനെ കവിതകളിൽ 
കയറി വന്നേക്കരുത്‌..
മുറിഞ്ഞു പോയ സ്വപ്നങ്ങളെ
കുറിച്ചോ ജീവിതത്തെ കുറിച്ചോ 
ഒന്നും പറഞ്ഞേക്കരുത്‌..
തലച്ചോറിൽ ഉടൽചിത്രങ്ങൾ മാത്രം
സൂക്ഷിക്കുന്നവരെ പറ്റിയോ
സെൽഫി അല്ലാത്ത സ്കാൻ ഡൽ വീ ഡിയോകളെ പറ്റിയോ മിണ്ടാൻ വരരുത്‌.

മറു നാട്ടിൽ താമസിച്ചു പഠിക്കുന്ന
പെങ്ങളെ പറ്റി ചോദിച്ചു പോകരുത്‌

തലകളോഴിവാക്കി ഉടലിനു വിലയിടുന്നവരുടെ
പ്രത്യയ ശാസ്ത്രത്തെ പറ്റിയും പറഞ്ഞു പോകരുത്‌..
മേലിലിങ്ങനെ കുറേ ചോദ്യങ്ങളുമായി വന്നു
ഉറക്കം കെടുത്തരുത്  പ്ലീസ്‌...


മരയുരി 


മരവുരി
ഉരിയരുതെന്നൊരു 
മരയുരി ..!!


വാക്കറ്റം :

കാത്തു നിന്നിട്ടും
വഴി മാറിപ്പോയ വസന്തത്തോടു
പിണങ്ങി നിൽപ്പുണ്ടൊരു കാശിത്തുമ്പ
 


മൂടില്ലാത്താളികൾ..ദ്വന്ദം 
സുരക്ഷിതത്വമോ 
സ്വാതന്ത്ര്യമോ

എത്ര നാളാണിങ്ങനെ 
പരസ്പരം കണ്ണിൽ നോക്കിയിരിക്കുക.. മൂടില്ലാത്താളികൾ.. വേരില്ലാതെ ഇലകളില്ലാതെ 
കൂടിനു ചുറ്റും 
നമ്മെ പടർന്നു കൊണ്ടിരിക്കുന്ന കഥകളുടെ മൂടില്ലാത്താളികൾ.. 

വാക്കറ്റം :

അളന്നു തീർന്നിട്ടില്ലാത്ത ഉടലളവുകളിൽ 
ഉമ്മ മൊട്ടുകൾ വിടരുന്നുണ്ട്‌..
ഓരത്ത്‌, ചെവിക്കു പിറകിൽ ഇപ്പൊഴും വീശുന്നുണ്ട്‌ 
നിന്റെ നിശ്വാസ കാറ്റ്‌..

സ്വപ്‌നങ്ങൾ
"ഈ ചിത്രമെങ്ങനെയുണ്ട്‌ "

"കൊള്ളാം, നീയൊരുമ്മ തരുമോ.."

"ഡീ ഒരു കവിത തോന്നുണ്ടോ ?
അസ്തമയ സൂര്യൻ
കറുത്ത മനുഷ്യൻ വിശന്ന വായ മെലിഞ്ഞ കയ്യുകൾ.."

"നിന്നോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല ഡാ ഗുഡ്‌ നൈറ്റ്‌.."

സ്വപ്‌നങ്ങൾ മുൻപൊരിക്കൽ 
വന്നു വീണപ്പോൾ പൊള്ളി നീറിയതിന്റെ ഓർമ്മയിൽ 
ജീവിതത്തിലേക്ക്‌ 

എത്തി നോക്കാൻ പോലും മടിക്കുന്ന 
സ്വപ്നങ്ങളുണ്ടെനിക്ക്‌..വാക്കറ്റം :
നമുക്കിടയിൽ ഇനി അവശേഷിക്കുന്നത്‌ 
വാശിയുടെ ഒരു വാക്കകലം മാത്രം..
 മൗനമിറ്റുവീണു വീതി കൂടിപ്പോകുന്ന അകലം

മഷിത്തണ്ടിന്റെ കൂട്ടുകാര്‍