ധ്രുവ നക്ഷത്രങ്ങൾ


ആകാശത്തിനു 
നിറം കൊടുക്കുന്നവരോട്‌,
കളർ പെൻസിലുകൾ 
കടം വാങ്ങിയവയാണ്‌...!!


ഉത്തരം താങ്ങികൾ..


ഉത്തരം താങ്ങികൾ... 
എത്ര തവണ 
മുറിച്ചു മാറ്റിയാലും 
വീണ്ടും കിളിർക്കുന്ന
(ജാതി) വാലുള്ളവർ...!!


വാക്കറ്റം :

ഇരു ദിശകളിലേക്ക്‌ വഴി കാട്ടുന്ന ധ്രുവ നക്ഷത്രങ്ങൾക്ക്‌ നമ്മുടെ പേരായിരിക്കുമോ ?


ഉഭയ ജീവിതം !


നിന്നിൽ 
നിന്നും താഴേക്ക്‌, 
ആഴത്തിലേക്ക്‌..
ചിറകുകളൊക്കെ കൊഴിഞ്ഞു പോയിരിക്കുന്നു..
തീർത്തും 
രണ്ട്‌ ലോകങ്ങൾ...
ഉഭയ ജീവിതം !വാക്കറ്റം :

സോറിയെന്ന 
ഒറ്റ വാക്കുകൊണ്ടത്രയെളുപ്പത്തിൽ 
മാഞ്ഞു പോകുമോ 
നീ 
കോറിയിട്ട 
മുറിവുകൾ..!!കുമ്പസാരം
ഇതൊരു കുമ്പസാര രഹസ്യമാണ്‌
പ്രണയത്തിൽ ഒറ്റപ്പെട്ടു പോയവളുടെ
ആത്മ ഗതത്തിൽ ചിലത്‌...
പ്രണയം കൊണ്ടെത്ര തേവിയിട്ടും 
നിറയാത്ത ഒരു വയലായിരുന്നു സമ്പാദ്യം..
സ്വപ്നങ്ങളിൽ മാത്രം ഉമ്മവെച്ച്‌ ചുവപ്പിച്ച കണ്ണുകൾ.. നെഞ്ചിൻ ചൂട്‌...
പെയ്തു തീർന്നിട്ടും ഭൂമിയിലെത്തും മുന്നേ ആവിയായിപ്പോയ
ഒരു കുഞ്ഞു മഴക്കാല്മാണ്‌ പ്രണയം

വാക്കറ്റം :
എന്നും 
മനപ്പൂർവ്വമല്ലതെ 
മറന്നുവെക്കുന്നതും 
എന്നെ 
മാത്രമാണല്ലോ !!


മഷിത്തണ്ടിന്റെ കൂട്ടുകാര്‍