മോഷ്ടാവ്

എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം
എന്നും ആരോ
കട്ടെടുക്കുന്നു.....

ഇറേസര്‍

നിന്‍റെ കയ്യിലുള്ള ആ ഇറേസര്‍
ഒന്നെനിക്ക് തരുമോ ?
എന്‍റെ മനസ്സിലെ നിന്‍റെ ചിത്രങ്ങളെ മായ്ക്കുന്നതിനാണ്
നീ മായ്ച്ചത് പോലെ മായ്ക്കാന്‍
എനിക്ക് സാധിക്കുന്നില്ല
ഒന്നും....

പതിവ്‌

പതിവ്‌

വീട്ടിലെ എന്റെ ഒറ്റ മുറി
ഓര്‍മ്മകള്‍ കൊണ്ടു നിറഞ്ഞതാണ്
ബാല്യത്തിന്റെ കൗമാരത്തിന്റെ
പ്രണയത്തിന്റെ
വിപ്ലവത്തിന്റെ
വിരഹത്തിന്റെ
കവിതയുടെ
സൌഹൃദത്തിന്റെ
പക്ഷെ ഈയിടെയായി
പലപ്പോഴും താക്കോല്‍
മറന്നു പോവുകയാണ് പതിവ്‌

കളഞ്ഞു പോയ പ്രണയം

വഴിയരികിലെ തിരക്കില്‍ കൈവിട്ടു പോയ
പ്രണയമേ...

ജീവിതത്തിന്റെ
ഏതൊക്കെ ഇടവഴികളില്‍
നിന്നെ പ്രതീക്ഷിച്ചു
എന്നിട്ടും കണ്ടെത്താനായില്ലല്ലോ
ഇതുവരെ....

മഷിത്തണ്ടിന്റെ കൂട്ടുകാര്‍