മറവി ഓര്‍മ്മപ്പെടുത്തുന്നത്‌ !!

പവര്‍ കട്ട്



















വരാന്തയില്‍ മലര്‍ന്നു കിടന്നു
ഓട് പൊട്ടിയ ദ്വാരത്തിലൂടെ
മുകളിലേക്ക് നോക്കി
കുട്ടന്‍ വിളിച്ചു പറഞ്ഞു
അച്ഛാ, ദേ മിന്നാമിനുങ്ങ് ...!!




 
 
 
 
 
 
 
 
 








ചട്ടിയും കത്തിയും എടുത്ത് മുറ്റത്തേക്ക്‌ ഇറങ്ങുമ്പോഴേ
പൂച്ചകള്‍ ചുറ്റും കൂടും..!!

ചെതുമ്പലിനും വാലിനും തലയ്ക്കും വേണ്ടി  തല്ലു കൂടും ..,

പാകത്തിന് വെച്ചാല്‍ ഒരുരുള ചോറ് അധികമുണ്ണാ

പഴകുന്തോറും സ്വാദ്‌ കൂടുന്നത് കൊണ്ട്
എന്റെ ഓര്‍മ്മകളിലെ കുളുത്തിനു മീന്‍ കറി തന്നെ എന്നും കൂട്ട് ..!!





പിന്കുറിപ്പ്  :

ചാണകത്തില്‍ പൊതിഞ്ഞു
ചുമരില്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്
പ്രണയത്തിന്റെ വെള്ളരി വിത്തുകള്‍ ....

മഷിത്തണ്ടിന്റെ കൂട്ടുകാര്‍