കറുപ്പായും പച്ചയായും നീലിച്ചും ചുവന്നും
പല നിറത്തില്‍ ;
വൃത്തത്തിലും ചതുരത്തിലും
തലങ്ങനെ വിലങ്ങനേയും
നീട്ടിയും കുറുക്കിയും പലതവണ
എഴുതി നിറച്ചു.
എന്നിട്ടും വായിക്കാന്‍ പാകത്തില്‍
തെളിയാന്‍ തുടങ്ങിയിട്ടില്ലത്രേ .....!!!
പിന്‍ കുറിപ്പ് :
ഈ ലോകത്ത് നിന്നും ഞാനൊഴിച്ച് എല്ലാവരും
അപ്രത്യക്ഷരാകണം കാരണം തനിച്ചിരിക്കുമ്പോള്‍ മാത്രമാണ്
ഞാന്‍ നിന്നെ ഓര്‍ക്കുന്നത്