ഏകാന്തതയേൽപ്പിച്ച മുറിവുകൾ
ആഴത്തിൽ വരച്ചിട്ടതാകണം,
മായ്ക്കുന്തോറും തെളിഞ്ഞു വരുന്നതത്രയും
വാശിയുടെ കല്ലെഴുത്ത്..
എടുത്ത് നടന്ന് പാതിവഴിയിൽ കിതച്ചിരിക്കുന്നു ജീവിതം
ഏകാന്തത
നിന്റെയേകാന്തതയുടെ തമോ ഗർത്തത്തിലേക്ക്
നമ്മുടെ ലോകം വീണു പോയിരിക്കുന്നു
തിളങ്ങുന്ന നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ...
ചേർത്തു പിടിച്ചിട്ടും
വീഴ്ചയിൽ, ഇരുളിൽ
തമ്മിലകന്നു പോകുന്നു നാം
ഹോം വർക്ക് കാലം
ഏതുയരത്തിലേക്ക് എടുത്തുയർന്ന് പറന്നതാണ്
ഒന്ന് കൈവിടുമ്പോഴേക്കും
നിറഞ്ഞിരുന്നതൊക്കെയും ഒഴിഞ്ഞ് തീർന്ന്
നിലത്തൊട്ടി പോകുന്നു..
ഭാരമില്ലായ്മയുടെ വസന്തത്തിനു ശേഷം
ഭൂഗുരുത്വത്തിന്റെ ഹോം വർക്ക് കാലം
വാശി
ചത്തുവീണാലും തകർന്നു പോകാത്ത
വാശിയുടെ കൂട്ടിലാണിപ്പോഴെന്ന്
കാറ്റ് പറഞ്ഞിട്ട് പോയി
വാശിയുടെ കൂട്ടിലാണിപ്പോഴെന്ന്
കാറ്റ് പറഞ്ഞിട്ട് പോയി
വെള്ളമില്ലാത്ത വേനലിൽ
പൊള്ളുന്ന പാറയ്ക്ക് മുകളിൽ
ചുവന്നു കാ (പൂ) ത്തിരിക്കുന്നു ഞാൻ ..
പൊള്ളുന്ന പാറയ്ക്ക് മുകളിൽ
ചുവന്നു കാ (പൂ) ത്തിരിക്കുന്നു ഞാൻ ..
ആലിംഗനം
ഇലകൾ കൊഴിഞ്ഞ് മരമുണങ്ങിയെന്ന്
തോന്നിപ്പിച്ച
ഏകാന്തതയിൽ നിന്നാണ്
പിടി വിട്ട് വീണ്
നിലത്ത് നിൽക്കുന്നത്,
വേരുകളുടെ കഥപറച്ചിലുകളിൽ
അറിഞ്ഞ മണ്ണിന്റെ ആലിംഗനം..
തോന്നിപ്പിച്ച
ഏകാന്തതയിൽ നിന്നാണ്
പിടി വിട്ട് വീണ്
നിലത്ത് നിൽക്കുന്നത്,
വേരുകളുടെ കഥപറച്ചിലുകളിൽ
അറിഞ്ഞ മണ്ണിന്റെ ആലിംഗനം..
വാക്കറ്റം :
തിരിച്ചു വിളിച്ചതാണ് വേരുകളെ,
ഉണങ്ങിത്തുടങ്ങിയിരിക്കുന്നു..
വിരഹ വേനലിലല്ല, സ്വയം തീകൊളുത്തിയത്..
നിന്റെ ഏകാന്തതയുടെ തോടു തകർക്കാനാകാതെ
പുറത്തൊരു മഴ പെയ്തു തീരുന്നു..
ഉണങ്ങിത്തുടങ്ങിയിരിക്കുന്നു..
വിരഹ വേനലിലല്ല, സ്വയം തീകൊളുത്തിയത്..
നിന്റെ ഏകാന്തതയുടെ തോടു തകർക്കാനാകാതെ
പുറത്തൊരു മഴ പെയ്തു തീരുന്നു..
തിരിച്ചു വിളിച്ചതാണ് വേരുകളെ,
മറുപടിഇല്ലാതാക്കൂഉണങ്ങിത്തുടങ്ങിയിരിക്കുന്നു..
വിരഹ വേനലിലല്ല, സ്വയം തീകൊളുത്തിയത്..
നിന്റെ ഏകാന്തതയുടെ തോടു തകർക്കാനാകാതെ
പുറത്തൊരു മഴ പെയ്തു തീരുന്നു..
വെള്ളമില്ലാത്ത വേനലിൽ
മറുപടിഇല്ലാതാക്കൂപൊള്ളുന്ന പാറയ്ക്ക് മുകളിൽ
ചുവന്നു കാ (പൂ) ത്തിരിക്കുന്നു ഞാൻ ..