ഡിസ്പോസിബിൾ
എല്ലാം വെളിപ്പെടുത്തരുത്.
ഇത്തിരിയെങ്കിലും, ഏറെയുണ്ടെന്നൊരു തോന്നലെങ്കിലും
ബാക്കിയാക്കണം.
തീർന്നു കഴിഞ്ഞാൽ വലിച്ചെറിയുന്ന
കാലത്താണല്ലോ നാം പ്രണയിക്കുന്നത്..
അകൽച്ച
വാശിയുടെ മുഷ്ടി എത്ര മുറുക്കെ ചുരുട്ടി പിടിച്ചിട്ടും
തുറന്ന് നോക്കുമ്പോൾ
കാണുന്ന ഈ ശൂന്യതയ്ക്ക്
വേണ്ടിയാണല്ലോ,
കൈയെത്തുന്ന അകലത്തിലിരുന്നിട്ടും
ചേർത്തു പിടിക്കാനാകാതെ
അകന്ന് പോയത്..
രണ്ട് ചിറകുകൾ
രണ്ടിടങ്ങളിൽ നിന്നും വന്നെത്തിയ
രണ്ട് ചിറകുകൾ ഒരുമിച്ച് പറക്കാൻ ശ്രമിക്കുന്നു
ഒടുവിൽ അകന്നിരുന്ന്
ഒറ്റയ്ക്കൊറ്റയ്ക്കോരോ മരങ്ങളായി
വെവ്വേറെ ഇടങ്ങളിൽ
വേരുകളാഴ്ത്തുന്നു.
ഓർമ്മകൾ
മഴയത്തു നിന്നും
വെയില് നനയാനിറങ്ങി നിൽക്കുന്നു
ഓർമ്മകൾ ഉറ്റി വീണു
തീർന്നു പോയിട്ടുണ്ടാവണം,
വെയില് നനയാനിറങ്ങി നിൽക്കുന്നു
ഓർമ്മകൾ ഉറ്റി വീണു
തീർന്നു പോയിട്ടുണ്ടാവണം,
എത്ര പിഴിഞ്ഞിട്ടും നനവു മാറാത്ത
ഓർമ്മകളെ വെയിലത്തേക്ക് മാറ്റിയിട്ട് തുടങ്ങുന്നു.
ഓർമ്മകളെ വെയിലത്തേക്ക് മാറ്റിയിട്ട് തുടങ്ങുന്നു.
പരസ്പര വിശ്വാസത്തിന്റെ കണ്ണാടി
പരസ്പര വിശ്വാസത്തിന്റെ കണ്ണാടി
ഒരോ വീഴ്ചയിലും ഒന്നിലധികം
കാഴ്ചകളെ തുറന്ന് വെക്കുന്നു.
ചുരുങ്ങി ചുരുങ്ങി വരുന്തോറും
മൂർച്ചപ്പെട്ട അരിക് തൊട്ട് മുറിഞ്ഞ് ചോര പൊടിയുന്നു
ഒരോ വീഴ്ചയിലും ഒന്നിലധികം
കാഴ്ചകളെ തുറന്ന് വെക്കുന്നു.
ചുരുങ്ങി ചുരുങ്ങി വരുന്തോറും
മൂർച്ചപ്പെട്ട അരിക് തൊട്ട് മുറിഞ്ഞ് ചോര പൊടിയുന്നു
തെളിച്ചം
ജനൽ ചില്ലകളിൽ നിന്നും
മഞ്ഞു മായ്ചു കളയുന്ന പോലെ
ഞാൻ തുടച്ചു നീക്കപ്പെടുന്നു,
പുറം കാഴ്ചകൾക്കെന്തൊരു തെളിച്ചം..
മഞ്ഞു മായ്ചു കളയുന്ന പോലെ
ഞാൻ തുടച്ചു നീക്കപ്പെടുന്നു,
പുറം കാഴ്ചകൾക്കെന്തൊരു തെളിച്ചം..
അത്ഭുതം
പൂവും കായും ഇലകളും കൊഴിച്ചിട്ട്,
പ്രണയമുപേക്ഷിച്ച,
കിളികളും പൂമ്പാറ്റകളും ഇട്ടേച്ചു പോയ
വയസ്സൻ മരത്തിൽ,
മഴയെന്തൽഭുതം കാട്ടാനാണ് !
പ്രണയമുപേക്ഷിച്ച,
കിളികളും പൂമ്പാറ്റകളും ഇട്ടേച്ചു പോയ
വയസ്സൻ മരത്തിൽ,
മഴയെന്തൽഭുതം കാട്ടാനാണ് !
ഉള്ളിലങ്ങനെ പൊടി പിടിച്ച് കിടപ്പാണെന്ന് പറഞ്ഞാണ്
എടുത്ത് പുറത്തിട്ടത്,
വെയില് മാറിയപ്പോൾ മഴയത്തൊലിച്ചു പോകുന്നത് കാണുന്നു
എടുത്ത് വെക്കാൻ മറന്നതാവില്ല !!
ജനൽ ചില്ലകളിൽ നിന്നും
മറുപടിഇല്ലാതാക്കൂമഞ്ഞു മായ്ചു കളയുന്ന പോലെ
ഞാൻ തുടച്ചു നീക്കപ്പെടുന്നു,
പുറം കാഴ്ചകൾക്കെന്തൊരു തെളിച്ചം..
മഴയത്തു നിന്നും
മറുപടിഇല്ലാതാക്കൂവെയില് നനയാനിറങ്ങി നിൽക്കുന്നു
ഓർമ്മകൾ ഉറ്റി വീണു
തീർന്നു പോയിട്ടുണ്ടാവണം,
എത്ര പിഴിഞ്ഞിട്ടും നനവു മാറാത്ത
ഓർമ്മകളെ വെയിലത്തേക്ക് മാറ്റിയിട്ട് തുടങ്ങുന്നു.
good
മറുപടിഇല്ലാതാക്കൂ