നദിയുടെ വിശാലതയിലേക്ക്
നീർച്ചാലുകളിലൂടെ നാമൊഴുക്കി വിടുന്ന കടലാസു തോണികൾ..
എത്ര പ്രാവശ്യം ഇളക്കി വിട്ടാലും
എത്ര തന്നെ ഒഴുക്കുണ്ടായാലും അതിനൊപ്പം പോകാതെ
എത്ര പ്രാവശ്യം ഇളക്കി വിട്ടാലും
എത്ര തന്നെ ഒഴുക്കുണ്ടായാലും അതിനൊപ്പം പോകാതെ
വശങ്ങളിൽ തട്ടി തടഞ്ഞു നിന്നു പോകുന്നവ..
വഴിയിലെവിടെയോ തടഞ്ഞു നിൽപുണ്ട്
എന്നിലേക്കെത്തേണ്ട
പ്രണയത്തിന്റെയൊരു കടലാസ് തോണി.
എന്നിലേക്കെത്തേണ്ട
പ്രണയത്തിന്റെയൊരു കടലാസ് തോണി.
വാക്കറ്റം :
എന്റേതുമാത്രമാവാനല്ലല്ലോ എന്റേതും കൂടിയാവാനല്ലേ പറഞ്ഞത്..
നിന്നിൽ നിന്നും ഞാനൂർന്നു പോയ വഴി തിരയുന്നു ഞാൻ