അകലം

അകലം 


















ഭൂതകാലത്തെ പറ്റി ഒന്നും ചോദിച്ചിട്ടില്ല അതേപ്പറ്റി ഒരു
നോക്കു കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല,
ഭാവി മധുരമാക്കി ത്തരാമെന്ന് ഒരിക്കലും മോഹിപ്പിച്ചിട്ടില്ല
കൂടെയുള്ള കാലത്തോളം പരസ്പരം വിശ്വസിക്കണമെന്നും 
സങ്കടപ്പെടുത്തില്ലെന്നുമായിരുന്നു വാക്കുറപ്പിച്ചത്‌.
എന്നിട്ടും
കൈചേർത്തു പിടിച്ചിരിക്കെ ഇറങ്ങിപോകാൻ മാത്രം 
മനസ്സകലത്തിലായിരിന്നുവോ നാം


വാക്കറ്റം :
വേരുകൾ കൊണ്ട്‌ കെട്ടിപ്പിടിച്ചിട്ടും 
ഇലകൾ കൊണ്ടുമ്മ വെച്ചിട്ടും 
പുറം കാഴ്ചയിൽ വെറും മരം പോലെ നിൽക്കുന്നവർ.



3 അഭിപ്രായങ്ങൾ:

  1. വേരുകൾ കൊണ്ട്‌ കെട്ടിപ്പിടിച്ചിട്ടും
    ഇലകൾ കൊണ്ടുമ്മ വെച്ചിട്ടും
    പുറം കാഴ്ചയിൽ വെറും മരം പോലെ നിൽക്കുന്നവർ.

    മറുപടിഇല്ലാതാക്കൂ
  2. കൂടെയുള്ള കാലത്തോളം പരസ്പരം വിശ്വസിക്കണമെന്നും
    സങ്കടപ്പെടുത്തില്ലെന്നുമായിരുന്നു വാക്കുറപ്പിച്ചത്‌.
    എന്നിട്ടും
    കൈചേർത്തു പിടിച്ചിരിക്കെ ഇറങ്ങിപോകാൻ മാത്രം
    മനസ്സകലത്തിലായിരിന്നുവോ നാം

    മറുപടിഇല്ലാതാക്കൂ
  3. ബന്ധങ്ങള്‍ ബന്ധനങ്ങളായപ്പോള്‍
    കെട്ടുപ്പൊട്ടിക്കുകയല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍