നീ
# വീട്ടിലില്ലെങ്കിലും നിന്റെ ഒളിയിടങ്ങലെല്ലാം
മനപാഠമായിരുന്നെനിക്ക്
കട്ടിലിനടിയില്‍ കതകിന്‍ മറവില്‍
മാവിന്‍ ചുവട്ടില്‍ വൈക്കോല്‍ കൂനയ്ക്ക് പിറകില്‍
മരത്തിന്‍ മുകളില്‍ കല്ലിനു കീഴെ
അയല്‍ വീട്ടില്‍
ഇന്ന്‍ വീടിനുള്ളില്‍ കണ്ണിന്‍ മുന്നില്‍
നേര്‍ക്കുനേര്‍ ഇരുന്നിട്ടും നീയിന്ന് സൈബര്‍ ഇരുളിന്റെ
ഏതു മൂലയിലേക്കാണ്
നീ ഇറങ്ങിപ്പോകുന്നത്
# നീ തന്നെ ഹൃദയം ,
ഉള്ളിലുണ്ടെങ്കിലും
വേദന വരുമ്പോള്‍ മാത്രം ഓര്‍ത്തുപോകുന്നത്
ഒരു നിമിഷം പിണങ്ങിയിരുന്നാല്‍
ഞാന്‍ തന്നെ തീര്‍ന്നു പോകുന്നത്
# കൂടെ തന്നെയുണ്ടെന്ന്
ഇടയ്ക്കിടെ പറഞ്ഞു വിശ്വസിപ്പിച്ചത്
ഒരു വരിയില്‍
ഒരു നിശ്വാസത്തില്‍
എവിടെയും രേഖപ്പെടുത്താത്തത്
വാക്കറ്റം :
മറന്നു പോകാതിരിക്കാന്‍ നേരത്തെ എടുത്തു വെച്ചിട്ടും
സമയത്ത് ഓര്‍മ്മയില്ലാതെ പോയത്.