നമ്മുടെ മാത്രം
ലോകത്തെ നമുക്കു മുന്നിൽ കൊട്ടിയടച്ച് ആൾക്കൂട്ടം ചിരിക്കുന്നു
അവരങ്ങനെ നോക്കി നിൽക്കെ ,
അവരറിയാതെ നാം
നമ്മുടെ മാത്രം കടലിൽ
മുങ്ങാങ്കുഴിയിടുന്നു
തീരത്ത് തോളുരുമ്മുന്നു
ആകാശത്തിന്റെ അതിരുകളിലേക്ക് പറക്കുന്നു
നമ്മുടെ മാത്രം കടലിൽ
മുങ്ങാങ്കുഴിയിടുന്നു
തീരത്ത് തോളുരുമ്മുന്നു
ആകാശത്തിന്റെ അതിരുകളിലേക്ക് പറക്കുന്നു
അവരെ നോക്കി
അതു പോലെ ചിരിക്കുന്നു
അതു പോലെ ചിരിക്കുന്നു
തീരത്ത് ചത്തു കിടന്നത്
അനക്കമില്ലാതെ
തീരത്ത് ചത്തു കിടന്നതാണ്
വേലിയേറ്റത്തിൽ
ആഞ്ഞു വീശുന്ന
തിരമാല..!!
സ്വപ്ന മാളിക
നീ പിണങ്ങും വരെ
തിര തകർക്കുന്നില്ല
നാം പണിത സ്വപ്ന മാളികയെ
അമർത്തി നടന്ന കാൽപാടുകളെ,
ചേർത്തെഴുതിയ പേരുകളെ..
വാക്കറ്റം :
ചൂടിൽ മഞ്ഞുരുകി
കടലു കൂടുന്ന പോലെ
പിണക്ക ചൂടിലുരുകി
പ്രളയ കടലു തീർക്കുന്നു നീ..
ചൂടിൽ മഞ്ഞുരുകി
മറുപടിഇല്ലാതാക്കൂകടലു കൂടുന്ന പോലെ
പിണക്ക ചൂടിലുരുകി
പ്രളയ കടലു തീർക്കുന്നു നീ..
നീ പിണങ്ങും വരെ
മറുപടിഇല്ലാതാക്കൂതിര തകർക്കുന്നില്ല
നാം പണിത സ്വപ്ന മാളികയെ
അമർത്തി നടന്ന കാൽപാടുകളെ,
ചേർത്തെഴുതിയ പേരുകളെ..
ആശംസകള്‍
മറുപടിഇല്ലാതാക്കൂ