പ്രണയം













വേനലിൽ കിണറു വറ്റിച്ച്‌
അടിത്തട്ട്‌ വൃത്തിയാക്കുന്ന പോലെ
സ്നേഹത്തെ കോരി വറ്റിച്ച്‌
വിരഹത്തിന്റെ ഇടവേളകൾ നൽകണം,
എളുപ്പം കലങ്ങാത്ത തെളിനീര്‌ നിറയാൻ
എത്ര തെളിഞ്ഞിരുന്നാലും,
പിടിവിട്ടൊരു വാക്കു വീണ്‌
കലങ്ങിമറിയുന്ന കിണറാണ്‌ പ്രണയം !



ഞാനും.. നീയും... !!

ഏതളവിൽ നനഞ്ഞിരുന്നാലും ഒന്നാവാതെ,
എത്ര കടലെടുത്താലും പിന്നെയും
ബാക്കിയാവുന്ന തീരം പോലെ
എത്രയടുത്തിട്ടും നമ്മളാകാത്ത
ഞാനും.. നീയും... !!


പാടുകൾ..!
എത്രയമർത്തി മായ്ചാലും
ഇടയ്കിടെ തെളിഞ്ഞു വരും
ആദ്യമായി
മനസ്സ്‌ തൊട്ടൊരു ചോക്ക്‌
വരച്ചിട്ട ചില്ലക്ഷരത്തിന്റെ 
പാടുകൾ..!



വാക്കറ്റം : 

വേനൽച്ചൂടിൽ കരിഞ്ഞുണങ്ങിയിട്ടും
ഒരു മഴയുമ്മ കൊണ്ട്‌ തളിർത്തു പൂക്കുന്നു
കാട്ടിനുള്ളിലെ 'ഒറ്റ ' മരം !!

3 അഭിപ്രായങ്ങൾ:

  1. എത്ര തെളിഞ്ഞിരുന്നാലും,
    പിടിവിട്ടൊരു വാക്കു വീണ്‌
    കലങ്ങിമറിയുന്ന കിണറാണ്‌ പ്രണയം !

    മറുപടിഇല്ലാതാക്കൂ
  2. ഏതളവിൽ നനഞ്ഞിരുന്നാലും ഒന്നാവാതെ,
    എത്ര കടലെടുത്താലും പിന്നെയും
    ബാക്കിയാവുന്ന തീരം പോലെ
    എത്രയടുത്തിട്ടും നമ്മളാകാത്ത
    ഞാനും.. നീയും... !

    മറുപടിഇല്ലാതാക്കൂ
  3. എത്രയമർത്തി മായ്ചാലും
    ഇടയ്കിടെ തെളിഞ്ഞു വരും
    ആദ്യമായി
    മനസ്സ്‌ തൊട്ടൊരു ചോക്ക്‌
    വരച്ചിട്ട ചില്ലക്ഷരത്തിന്റെ
    പാടുകൾ..!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

സുഹൃത്തേ .. ഇനി നിങ്ങളുടെ ഊഴം. ഔപചാരികതയുടെ പൊള്ളയായ വാക്കുകള്‍ക്കപ്പുറം ക്രിയാത്മക വിമര്‍ശനങ്ങള്‍ ആയാല്‍ സന്തോഷം !!

മഷിത്തണ്ടിന്റെ കൂട്ടുകാര്‍