രൂപാന്തരണം

നാമിങ്ങനെ നോക്കി നോക്കി നിൽക്കെ ,
ഒരു പൂവിങ്ങനെ പൂമ്പാറ്റയായി മാറി
പറന്നു പോകുന്നു..
മുകളിലപ്പോൾ ഒരു പൂമ്പാറ്റ
ചിറകുകളെ ഇതളുകളാക്കി പൂവായി മാറുന്നു..
ഒറ്റ നിമിഷത്തിൽ ഒരു മഴവില്ലു വരഞ്ഞ്‌ മാഞ്ഞു പോകുന്നു 

പൂമ്പാറ്റയായ പൂവും പൂവായ പൂമ്പാറ്റയും..!!

 വാക്കറ്റം:
 എന്റേതും 
കൂടിയായിരുന്നെന്ന തോന്നലാണ്‌ മാഞ്ഞു പോയത്‌.. 
നീ
 നിന്റേതുമാത്രമാണ്‌.

ഏകലവ്യന്‍ഒരു 
തൂവലു മതി 
പിരിച്ചെറിയാൻ എന്നറിഞ്ഞിട്ടും 
കാറ്റിനൊത്തു പറന്നു നടപ്പുണ്ട്‌ 
നമ്മുടെ പ്രണയം
പങ്കു വെക്കലും ഗൂഢാലോചനയും തള്ളിപ്പറയലും കഴിഞ്ഞ്‌
മൂന്നാം നാളിലെ ഉയർത്തെഴുന്നേൽപ്പ്‌
കാത്തു കിടക്കുന്നുണ്ടൊരു
പ്രണയം.പ്രിയപ്പെട്ടവളെ .. 
തല്ലു കൂടാൻ നീയില്ലാത്തതു 
തന്നെയാണ്‌ ശെരിക്കും 
ശൂന്യത ..

ശൂന്യാകാശം 

എന്നൊക്കെ പറയുന്നതൊക്കെ 
വെറുതെയാണെന്നെ.!! 


വാക്കറ്റം :
മുറിച്ചു കൊടുത്ത തള്ള വിരലായിരുന്നു
അവസാനത്തെ കവിത..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍