മടുപ്പ്
പറയാതെ അറിയേണ്ടതും
പറഞ്ഞിട്ടും അറിയാത്തതും കൂടി
ഒരു പുഴ തീർത്തിട്ടുണ്ട്,
മടുപ്പിന്റെ, വീതി കൂടി വരുന്ന
ഒഴുക്ക് കുറഞ്ഞൊരു പുഴ
വികർഷണം
ഏറെ അടുത്തപ്പോഴെങ്ങനെയോ
തിരിഞ്ഞു പോയതാകണം
അടുത്തെത്തുമ്പോഴെന്നും
അകന്നു പോകാൻ
വാക്കറ്റം :
മുറുകെ പിടിക്കുന്തോറും
വിരൽ വിടവിലൂടെ
ഊർന്നിറങ്ങി പോകുന്ന
മണൽ കയ്യുകൾ..