കൂടെ ഞാനുമെന്ന് പ്രണയം
കൂടെ ഞാനുമെന്ന് പ്രണയം
ദൂരെ നിന്നും ഓടിക്കിതച്ചെത്തിയ
ഒരു ചെവി
ആഞ്ഞു കിതച്ച് കൊണ്ടമ്പരക്കുന്നു.
വഴി നീളെ കണ്ണുകൾ
കണ്ണൊന്നിനു പത്ത് നാവുകൾ..
എത്ര വേഗത്തിൽ പാഞ്ഞിട്ടും
നമുക്ക് മുന്നേ
വാർത്ത വീടെത്തുന്ന
യാത്ര!
പുതിയ വരി !
വരിയും വഴിയും തെറ്റി നടക്കുന്നൊരുറുമ്പ്
ഒറ്റയായതിനെപ്പോലും കൂസാതെകിടന്നുറങ്ങുന്നു
എഴുന്നേറ്റ് തേൻ വഴിയിലെത്തി തിരിഞ്ഞു നോക്കുമ്പോൾ
പിറകിലൊരു നീണ്ട പുതിയ വരി !
ഒരു വാക്ക്
നിറഞ്ഞ വിഷാദം..
ശാന്തമായ ഉപരിതലം...
ഒരു വാക്ക്
എത്ര വലിയ ഓളങ്ങളെ സൃഷ്ടിക്കുന്നു
എത്ര ദൂരേക്ക് അകന്ന് പോകുന്നു
നാം..
വാക്കറ്റം :
ആകാശം നിറയെ നക്ഷത്രങ്ങൾ
മിന്നാമിനുങ്ങിന് വഴി തെറ്റിയിട്ടുണ്ടാകണം !
കൂടെ ഞാനുമെന്ന് പ്രണയം
ദൂരെ നിന്നും ഓടിക്കിതച്ചെത്തിയ
ഒരു ചെവി
ആഞ്ഞു കിതച്ച് കൊണ്ടമ്പരക്കുന്നു.
വഴി നീളെ കണ്ണുകൾ
കണ്ണൊന്നിനു പത്ത് നാവുകൾ..
എത്ര വേഗത്തിൽ പാഞ്ഞിട്ടും
നമുക്ക് മുന്നേ
വാർത്ത വീടെത്തുന്ന
യാത്ര!
പുതിയ വരി !
വരിയും വഴിയും തെറ്റി നടക്കുന്നൊരുറുമ്പ്
ഒറ്റയായതിനെപ്പോലും കൂസാതെകിടന്നുറങ്ങുന്നു
എഴുന്നേറ്റ് തേൻ വഴിയിലെത്തി തിരിഞ്ഞു നോക്കുമ്പോൾ
പിറകിലൊരു നീണ്ട പുതിയ വരി !
ഒരു വാക്ക്
നിറഞ്ഞ വിഷാദം..
ശാന്തമായ ഉപരിതലം...
ഒരു വാക്ക്
എത്ര വലിയ ഓളങ്ങളെ സൃഷ്ടിക്കുന്നു
എത്ര ദൂരേക്ക് അകന്ന് പോകുന്നു
നാം..
വാക്കറ്റം :
ആകാശം നിറയെ നക്ഷത്രങ്ങൾ
മിന്നാമിനുങ്ങിന് വഴി തെറ്റിയിട്ടുണ്ടാകണം !
ആകാശം നിറയെ നക്ഷത്രങ്ങൾ
മറുപടിഇല്ലാതാക്കൂമിന്നാമിനുങ്ങിന് വഴി തെറ്റിയിട്ടുണ്ടാകണം !
ഒരു വാക്ക്
മറുപടിഇല്ലാതാക്കൂഎത്ര വലിയ ഓളങ്ങളെ സൃഷ്ടിക്കുന്നു
എത്ര ദൂരേക്ക് അകന്ന് പോകുന്നു
എല്ലാം ഒന്നിനൊന്നു മേച്ചാം
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂആകാശം നിറയെ നക്ഷത്രങ്ങൾ
മറുപടിഇല്ലാതാക്കൂമിന്നാമിനുങ്ങിന് വഴി തെറ്റിയിട്ടുണ്ടാകണം !
ആശംസകള്‍