ഇവിടെ നമുക്ക് ചുറ്റും തന്നെ ഉണ്ട് ,
തിരക്കില്‍ പാഞ്ഞു പോകുന്നതിനിടെ
ഒന്ന് ശ്രദ്ധിച്ചാല്‍ മതി
തുണി ക്കടയിലും, മെഡിക്കല്‍ സ്റ്റോറിലും
ബസിനുള്ളിലും, എന്തിനു
തെരുവിലേക്ക് തുറക്കാത്ത ജനാലകളുള്ള
ചില വീടുകളിലടക്കം ..
പിന്‍കഴുത്തിലെ കാക്കപുള്ളി , മാറിലെ മുറിഞ്ഞ പാട്
വയറിനു താഴോട്ടു പോകുന്ന മറുക് , അങ്ങനെ
താനറിഞ്ഞതും അറിയാത്തതുമായ രഹസ്യങ്ങളെല്ലാം
പരസ്യമായവര്‍
ഒരു തിരിഞ്ഞു നോട്ടത്തില്‍ ചൂളി പ്പോകുന്നവരാണ്
ഏറെയും
ആരെങ്കിലും തിരിച്ചറിഞ്ഞാല്‍
മൌനിയായി കണ്ണുകളില്‍ നീല വിഷാദം നിറച്ച്
തല കുനിച്ചു മാറി നില്‍ക്കുന്നവരോട്
എന്ത് പറയാന്‍ ?!!
എങ്കിലും
നാക്ക് ചൊറിഞ്ഞു വരാറുണ്ട്
കണ്ടതൊന്നും എന്നെയല്ല എന്നാ മട്ടില്‍
ദഹിപ്പിക്കുന്ന നോട്ടവുമായി നില്‍ക്കുന്നവരോട് ..!!
പിന്കുറിപ്പ് :
പുതുവര്ഷ പ്രതീജ്ഞയിലെ , ഒഴിവാക്കപ്പെടേണ്ട
ദുശ്ശീലങ്ങളില്
എത്രാമത്തെയാണു നിനക്ക്
ഞാന്..