മഴക്കാഴ്ച

തുറിച്ചു നോട്ടം ഇരുൾ മൂലകളേക്കാൾ
നോട്ടങ്ങൾ കൊത്തി പ്പറിക്കുന്നത്‌ 
പകൽ നിഴലുകളിലാണ്‌..

മഴ..പുഴ.. 
മഴ..
പുഴ.. 
ഒറ്റ വാക്കിന്റെ പെയ്തിറങ്ങലും 
പരന്നൊഴുകിയുള്ള രൂപാന്തരണവും ..

മഴ

നിന്നെ നനയണം, 
എന്റെ അഹംബോധത്തിന്റെ കുടയില്ലാതെ...
ഇടിമിന്നലെറിഞ്ഞ്‌ പെയ്യണം 
കുളിർ നനവുകളിൽ 
ഒഴുകി തീരട്ടെ ഞാൻ..


വാക്കറ്റം :
നീയിപ്പോ മനസ്സിൽ വിചരിച്ച അകലമില്ലേ.. 
അതിന്റെ ഇരട്ടിയകലത്തിലും 
ഏറെ ദൂരത്തിലാണ്‌ ഞാൻ..

വെറുതെ ചിലത്
സുരക്ഷ സുരക്ഷിതത്ത്വത്തിന്റെ സ്വപ്നങ്ങൾ
അത്തിമരക്കൊമ്പിലെ 
ഹൃദയത്തിനൊപ്പമെത്രെ..
വിശ്വാസത്തിന്റെ മുതലക്കൂട്ടത്തിനൊപ്പം
തടാകത്തണുപ്പിലേക്ക്‌.. 
മരക്കൊമ്പിലെ ജീവിതത്തിലേക്ക്‌..


രാധ 


പതിനാറായിരത്തെട്ട്‌ രുചികളിലെ ആദ്യ തേൻ കണം
ശരീരവും മനസ്സും കൊടുത്തിട്ടും 
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൾ..
പ്രണയത്തിന്റെ ആദ്യ രക്തസാക്ഷി !!
പ്രണയം ഏതു വേവലാതി കാട്ടിനുള്ളിൽ നിന്നും

ഉത്തരവാദിത്ത്വത്തിന്റെ കുന്നിൻ മുകളിൽ നിന്നും 

ഏറ്റവും അടുത്ത ഇടവഴി നീളുന്നത്‌ 
തീർച്ചയായും
അത്‌
പ്രണയത്തിലേക്ക്‌ തന്നെയാണ്‌.,വാക്കറ്റം :

വിഷാദത്തിന്റെ കട്ടുറുമ്പ്‌.. 
എത്ര ആഴത്തിൽ നിന്നാണ്‌ വേദനകളെ വിളിച്ചുയർത്തുന്നത്‌..

മഷിത്തണ്ടിന്റെ കൂട്ടുകാര്‍